in

ദിലീപേട്ടൻ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് എന്നെ കണ്ടത്:  ജനപ്രിയ നായകനെ കുറിച്ച് നടി തമന്ന

ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന  ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് നടി തമന്ന. രജനികാന്ത് ചിത്രം ജയിലറിലെ കാവാല എന്ന ഡാൻസ് നമ്പറിലൂടെ നടി ഇപ്പോൾ സോഷ്യൽ മീഡിയയിലെ മിന്നും തരംഗമാണ്.

കൊല്ലത്തെ ഒരു സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ തമന്നയുടെ വീഡിയോകളും ചിത്രങ്ങളും ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറിയിരുന്നു. 

ചടങ്ങിൽ തമന്ന ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. ദിലീപേട്ടൻ എന്നെ സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് കണ്ടതെന്നും ദിലീപ് എന്ന വ്യക്തി വളരെ ലളിതമായ ഒരാളാണ് അദ്ദേഹത്തിൻറെ ഒപ്പം അഭിനയിക്കാൻ സാധിച്ചത് വലിയ അവസരമായി കാണുന്നു എന്നും തമന്ന പറയുന്നു. ദിലീപിനെ കുറിച്ചുള്ള അനുഭവം പറയാൻ ചോദിച്ചപ്പോൾ ആയിരുന്നു തമന്നയുടെ ഈ മറുപടി.

കൊല്ലത്ത് ഉദ്ഘാടനത്തിന് തമന്നയ്ക്ക് മുന്നിലേക്ക് ആരാധകൻ എടുത്തുചാടിയതും വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്കും വഴി വെച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുന്നതിനിടയ്ക്ക് ആയിരുന്നു നടിയുടെ കാറിനടുത്തേക്ക് ഒരാൾ ചാടി കടന്നത്. തമന്നയെ അടുത്ത് കണ്ട ആവേശത്തിൽ ആയിരിക്കാം   യുവാവ് ഇതിനു  ശ്രമിച്ചതും. ഈ വിഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

Written by amrutha

സെലിബ്രിറ്റി ആയതുകൊണ്ട് അടിപൊളി ജീവിതമാണെന്നൊന്നും ആരും കരുതണ്ട!!! ഡിപ്രഷനിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്: ലക്ഷ്മി നക്ഷത്ര

ആരാധകർക്ക് മുന്നിൽ കാവാല ഡാൻസ് നമ്പറുമായി ഹണി റോസ്!!!  സദസ്സിനെ ഇളക്കിമറിച്ച് താരാറാണി