പവി കെയര്‍ ടേക്കര്‍ എന്ന തന്റെ ഏറ്റവും പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ മകള്‍ മീനാക്ഷിയെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഇത്രയും കാലത്തെ ജീവിതത്തിനിടയില്‍ ഒരുപാട് കാര്യങ്ങള്‍ ഫേസ് ചെയ്തയാളാണ് തന്റെ മകളെന്നും തന്റെ അടുത്ത് മാത്രമാണ് മകള്‍ ഇമോഷന്‍സ് കാണിക്കാറുള്ളതെന്നുമാണ് ദിലീപ് പറയുന്നത്.
‘പാവം മോളാണ്… അവള്‍ വളരെ സൈലന്റാണ്. അവളുടെ ഇമോഷന്‍സൊന്നും അവള്‍ ആരുടെ മുമ്പിലും കാണിക്കാറില്ല. അവള്‍ കൂളായി എല്ലാം കണ്ടും കേട്ടും നില്‍ക്കും. എന്റെ അടുത്ത് മാത്രമാണ് അവള്‍ അവളുടെ ഇമോഷന്‍സ് കാണിക്കാറുള്ളത്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞുവെന്നൊക്കെയുള്ള സങ്കടം അവളോട് പറഞ്ഞാല്‍ അവള്‍ പറയും അതൊന്നും കാര്യമാക്കേണ്ടെന്ന്. മോള് ഒരുപാട് കാര്യങ്ങള്‍ ലൈഫില്‍ ഫേസ് ചെയ്ത ആളാണ്. അതിനെ കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല.
മീനാക്ഷിയെന്റെ സുഹൃത്താണ്. അവള്‍ ആഗ്രഹിക്കുന്നതെല്ലാം അവള്‍ക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാന്‍ പറ്റില്ല. എന്റെ അച്ഛന് എന്നെ അഭിഭാഷകനാക്കാനായിരുന്നു താത്പര്യം. പക്ഷേ ഞാന്‍ വേറെ വഴിക്കല്ലേ പോയത്. മീനാക്ഷി ഇപ്പോള്‍ പഠിക്കുകയാണ്. അവള്‍ ഡോക്ടര്‍ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാല്‍ ചെയ്യട്ടെ. മീനാക്ഷിയെ ഇന്നേവരെ എനിക്ക് തല്ലേണ്ടി വന്നിട്ടില്ല. എന്റെ ടോണ്‍ മാറിയാല്‍ അവള്‍ക്ക് മനസിലാകും. മീനാക്ഷി വളരെ സൈലന്റാണ്. എല്ലായിടത്തും ലിസണറാണ്. എന്നെപ്പോലെയാണ് എന്നും ദിലീപ് പറഞ്ഞു.