in ,

നിലവിളക്ക് കൊളുത്തി സുന്ദരിയായി പുതിയ വീട്ടിലേക്ക് കാലെടുത്തുവെച്ച് സ്വാസിക!

മിനിസ്ക്രീൻ പരമ്പരകളിലൂടെ യും ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സ്വാസിക വിജയ്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ഒരു മുഹൂർത്തത്തിലാണ് സ്വാസിക ഇപ്പോൾ കടന്നുപോകുന്നത് .ഏറ്റവും പുതിയ ഹൗസ് ഫാമിംഗ് ചടങ്ങാണ് ഇപ്പോൾ കഴിഞ്ഞിരിക്കുന്നത്. ഇത് യൂട്യൂബ് ചാനലിലൂടെ ആണ് പുതിയ വീട് വെച്ച് വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചത്.

ഏറ്റവും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം പങ്കെടുപ്പിച്ചുകൊണ്ട് ആയിരുന്നു പുതിയ വീടിൻറെ പാലുകാച്ചൽ ചടങ്ങ് നടത്തിയത്. ഷൂട്ടിംഗ് തിരക്കായതിനാൽ താരം തലേദിവസം എത്തിയിരുന്നുവെന്നും അതുകൊണ്ടുതന്നെ കാര്യമായ ഒരുക്കങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്നും വീഡിയോയിൽ പറയുന്നുണ്ടായിരുന്നു. പുതിയ വീടിൻറെ പാലുകാച്ചൽ ശേഷം വീടിൻറെ ഓരോ പ്രത്യേകതകളും വീട്ടിലേക്ക് വാങ്ങിയ സാധനങ്ങളുമൊക്കെ താരം പ്രേക്ഷകർക്ക് പരിചയപ്പെടുത്തി.

യൂട്യൂബ് ചാനലിലൂടെ സ്വാസിക ഇപ്പോൾ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയാണ്. ഓരോ പുതിയ വിശേഷങ്ങളും താരമിപ്പോൾ യൂട്യൂബ് ചാനലിലൂടെ ആണ് പ്രേക്ഷകരുമായി പങ്കുവയ്ക്കാറുള്ളത് .മികച്ച ഒരു അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് സ്വാസിക. ഷോകളിൽ അവതാരകയായും എത്താറുണ്ട്. പരമ്പരയിലൂടെയാണ് താരം സിനിമയിലേക്ക് വന്നത്. ആദ്യം സിനിമയിലാണ് അഭിനയിച്ച എങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല, മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ് താരത്തിന് ആരാധകരെ ലഭിച്ചത് .പുതിയ വീടിൻറെ പാലുകാച്ചൽ തുടർന്നുള്ള വിശേഷങ്ങളൊക്കെ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. എല്ലാവരും സ്വാസികക്ക് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

Written by admin

ഭർത്താവ് എല്ലാം ഇട്ടെറിഞ്ഞ് വീട് വിട്ട് പോകുമ്പോൾ അതോർത്ത് സങ്കടപ്പെടാതെ സന്ദർഭം പ്രയോജനപ്പെടുത്തിയ അമ്മ’

ഇൻസ്റ്റഗ്രാമിൽ വരുന്ന എല്ലാ മെസേജുകളും ഞാൻ വായിക്കാറുണ്ട് : ആരാധകരോട് ലിച്ചി