in ,

സമാധാനത്തിന്റെ വെള്ളയും വെള്ളയുമിട്ട് ജീവിതത്തിലേക്ക്: സന്തോഷ വാർത്തയുമായി സരയു മോഹൻ

മലയാള സിനിമ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് സരയു മോഹൻ. മിനിസ്ക്രീൻ ലോകത്ത് നിന്നാണ് സരയൂ ബിഗ്സ്ക്രീനിലേക്ക് എത്തുന്നത്. ഒരുപിടി നല്ല ചിത്രങ്ങളിൽ തിളങ്ങാൻ താരത്തിന് ഇതിനോടകം സാധിച്ചു .കപ്പൽമുതലാളി എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് മിനിസ്ക്രീൻ ഷോകൾ അവതാരികയായി തിളങ്ങിയിരുന്നു. കപ്പൽമുതലാളി എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത് രമേശ് പിഷാരടി ആയിരുന്നു. ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.

സിനിമാരംഗത്ത് പ്രവർത്തിക്കുന്ന സനൽ ആണ് സരയുവിനെ വിവാഹം ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരം പങ്കുവയ്ക്കാനുള്ള ചിത്രങ്ങളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇപ്പോഴിതാ സരയൂ ഒരു സന്തോഷ വാർത്തയുമായി എത്തിക്കുകയാണ്. ഇവരുടെ വിവാഹ വാർഷിക വാർത്തയാണ് താരം പങ്കുവച്ചിരിക്കുന്നത്. അഞ്ചു വർഷമായി വിവാഹം ചെയ്തിട്ട്. എല്ലാവരോടും നന്ദി പറയുന്നു എന്നും താരം സോഷ്യൽ മീഡിയയിലൂടെ കുറിച്ചു. ഇരുവരും ഉള്ള ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ശ്രീജിത്ത് ആണ് . നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി രംഗത്ത് എത്തിയത്.

കുറിപ്പ് വായിക്കാം:

ആശംസകൾക്ക് ഹൃദയം നിറഞ്ഞ നന്ദി, സ്നേഹം.സമാധാനത്തിന്റെ വെള്ളയും വെള്ളയുമിട്ട് ജീവിതത്തിലേക്ക് “എന്തായിപ്പോ ഉണ്ടായേ ന്ന്” കണ്ണും തള്ളി നോക്കി ഇഞ്ചോടിഞ്ച് പോരാട്ടം അഞ്ചാം വർഷത്തിലേക്ക്

Written by admin

തന്റെ പിന്നിലൊരു കെട്ടിട്ട് പിടിച്ചുണ്ട് റിന്ന, പണത്തിനായി പോസ്റ്റിലും മരത്തിലും വലിഞ്ഞു കയറി ബോര്‍ഡുകള്‍ കെട്ടിയിട്ടുണ്ട്, നിവിന്‍ പോളി

ബ്ലാക്ക് ആൻഡ് വൈറ്റിൽ ക്യൂട്ടായി മാളവിക മേനോൻ.. ഗ്ലാമർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.. !!