in ,

മനോഹര നൃത്തച്ചുവടുകളുമായി സാനിയ, വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പന്റെ പുതിയ നൃത്ത വീഡിയോ വൻ ഹിറ്റായിരിക്കുകയാണ്. തന്റെ നൃത്ത വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ, സാനിയയുടെ ഏറ്റവും പുതിയ ഡാൻസ് വിഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അതീവ ​ഗ്ലാമറസായിട്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി ബാലതാരമായി അഭിനയിച്ച മലയാളത്തിന്റെ യുവനടിയായ താരമാണ് സാനിയ ഇയ്യപ്പൻ. അഭിനയത്തോടൊപ്പം മോഡലിംഗ് രംഗത്തും സാനിയ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പൻ. നടി എന്നതിൽ ഉപരി മികച്ച ഒരു നർത്തകിയുമാണ് താരം. ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ ആരാധകരുടെ പ്രിയ താരമായി മാറുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് നടി. ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും താരം സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇത് വൈറലായി മാറാറുമുണ്ട്.

അപ്പോത്തിരിക്കിരി, വേദം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് താരം അഭിനയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച വെച്ചു. കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്.

Written by admin

വിശേഷമായില്ലേ, കല്യാണം കഴിഞ്ഞ് കുറച്ച് മാസങ്ങള്‍ പിന്നിട്ടപ്പോഴേക്കും ഞങ്ങള്‍ക്ക് ഡോക്ടറെ നിര്‍ദേശിച്ചവരുണ്ട്, അര്‍ജുന്‍

യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട് എന്നു കാണും: ഇവർക്കൊന്നും ഇതു മടുത്തില്ലേ എന്ന് നടി