in

ജിം വർക്കൗട്ട് ഫോട്ടോകൾ പങ്കുവെച്ച് സംയുക്ത മേനോൻ, ഇതാണല്ലേ സൗന്ദര്യ രഹസ്യമെന്ന് ആരാധകർ

തീവണ്ടി എന്ന ചിത്രത്തിലൂടെ ടോവിനോ തോമസ്ന്റെ നായികയായി പ്രേക്ഷകമനസ്സിൽ ഇടം നേടിയ താരം ആണ് സംയുക്ത മേനോൻ, സിനിമയിലെ വേഷങ്ങൾക് അനുസരിച് ശരീര ഭാരം ക്രമീകരിക്കുന്ന തിരക്കിൽ ആണ് താരം ഇപ്പോൾ.ജിമ്മിൽ‌ വർക്കൗട്ടിന് ഇടയിൽ എടുത്ത തരത്തിന്റെ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയികൊണ്ട് ഇരിക്കുന്നത്.താരം ഇതിനു മുന്പും സ്ലിം ആയ ചിത്രങ്ങൾ പങ്കുവെച്ചായിരുന്നു അന്ന് ആരാധകർ ചോദിച്ച ചോദ്യത്തിന് ഉത്തരം എന്ന രീതിയിൽ ആണ് തന്റെ വർക്ഔട് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ ഇടത്. മെലിഞ്ഞു സുന്ദരിയായ താരത്തിന്റെ ഫോട്ടോസ് വൈറലായി മാറി.

ചുരുങ്ങിയ കാലംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കൈയ്യടക്കിയ ചലച്ചിത്ര അഭിനേത്രിയാണ് സംയുക്ത മേനോന്‍. പാലക്കാട്ടു സ്വദേശിനിയായ താരം എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുക്കുമ്പോഴാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ഫോട്ടോകള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ സംയുക്തയെ കവര്‍ഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോഷൂട്ടിലൂടെ പോപ്‌കോണ്‍ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപെട്ടു. ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

2018ല്‍ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രശസ്തയാവുന്നത്. അപ്രതീക്ഷിതമായാണ് ചിത്രത്തിലേക്ക് എത്തുന്നത്.നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.എന്നാല്‍ ആദ്യം റിലീസ് ചെയ്തത് തീവണ്ടിയായിരുന്നു. പെണ്ണിന്റെ സഹന ശക്തിയെ കുറിച്ച് പറയുന്ന ചിത്രത്തില്‍ ഒരു ഗര്‍ഭിണിയായിട്ടാണ് സംയുക്ത അഭിനയിച്ചത്. പ്രസവിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, ഗര്‍ഭിണിയായ യുവതിയെ ഒരു കൂട്ടം ആളുകള്‍ തട്ടികൊണ്ട്, പോവുന്നതും അവിടുന്ന് രക്ഷപെടുന്നതിനായി ആ യുവതി നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലെ നായികയും സംയുക്തയാണ്.

Written by admin

‘കിടിലൻ യോഗ ചുവടുമായി നടി ‘നന്ദിനി നായർ’…മെയ്‌വഴക്കം കണ്ട് ഞെട്ടി ആരാധകർ…!!

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി ചന്ദനമഴയിലെ അമൃത, വിന്ദുജ വിക്രമന്റെ കിടിലൻ ഫോട്ടോഷൂട് കാണാം