in

6 വർഷം കഴിഞ്ഞു നമ്മൾ ഇങ്ങനെയൊന്ന് കെട്ടിപ്പിടിച്ചിട്ട് , വികാരാധീനനായി സഹോദരൻ

മലയാളികൾക്ക് മറക്കാനാവാത്ത കലാകാരനാണ് കലാഭവൻ മണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്. 2016 മാർച്ച് ആറിന് വൈകുന്നേരം കേരളക്കര കേട്ടത് അവിശ്വസനീയമായ വാർത്തയായിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഗുരുതരമായ അവസ്ഥയിൽ മണിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ പിടിച്ചു നിർത്തി ഒടുവിൽ മരണത്തിന് കീഴടങ്ങി.

6ാം ചരമവാർഷിക ദിനത്തിൽ മണിയെ അനുസ്മരിച്ച് നിരവധി പേരാണ് എത്തിയിട്ടുള്ളത്. ചേട്ടാ, 6 വർഷം കഴിഞ്ഞു നമ്മൾ ഇങ്ങനെയൊന്ന് കെട്ടിപ്പിടിച്ചിട്ട് എന്നായിരുന്നു മണിയുടെ സഹോദരനായ ആർഎൽവി രാമകൃഷ്ണൻ കുറിച്ചത്. മണിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

മിമിക്രിയിലൂടെയാണ് മണി സിനിമയിൽ എത്തുന്നത്. നടനായും സഹനടനായും വില്ലനായുമൊക്കെ മലയാള സിനിമയിൽ അദ്ദേഹം നിറഞ്ഞ് നിന്നു. അന്യഭാഷാ ചിത്രങ്ങളിലും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. കലാഭവൻ മിമിക്‌സ് പരേഡിലൂടെയാണ് മണി കലാരംഗത്ത് സജീവമാകുന്നത്. പിന്നീട് സിനിമയിൽ എത്തിയ അദ്ദേഹത്തെ തേടി ആദ്യം എത്തിയിരുന്നത് മുഴുവൻ കോമഡി വേഷങ്ങളായിരുന്നു. പിന്നീട് സഹനടനിലേക്കും നായകനിലേക്കും വില്ലനിലേക്കുമായി വളർന്നു. മരണം വരെ കൈ നിറയെ ചിത്രങ്ങളായിരുന്നു.

45-ാം വയസ്സിലായിരുന്നു മണിയുടെ മരണം. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിൽ ആമൃത ആശുപത്രിയിൽ ചികിത്സ തേടി വരവെയാണ് മരണം സംഭവിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ശരീരത്തിൽ മാരകമായ വിഷാംശം കണ്ടെത്തിയിരുന്നു. ഇതോടെയാണ് മരണമാണോ കൊലപാതകമാണോ എന്ന സംശയം ഉയർന്നത്. ഇതോടെ വിഷമദ്യം ഉള്ളിൽ ചെന്നതാകാം മരണം കാരണം എന്ന സംശയം പ്രകടിപ്പിച്ച് ചിലർ രംഗത്തെത്തി. മണിയെ സുഹൃത്തുക്കൾ കൊന്നതാണെന്ന് അദ്ദേഹത്തിന്റെ അനുജനും നർത്തകനുമായ രാമകൃഷ്ണൻ പറയുകയുണ്ടായി. ഈ വാർത്ത വന്നതോടെ മണിയുടെ മരണത്തിൽ ദുരുഹത വർദ്ധിച്ചു. എന്നാൽ ഇന്നും അതൊരു ചോദ്യമായി തന്നെ അവശേഷിക്കുകയാണ്. ചാലക്കുടിയിലെ വീട്ടുവളപ്പിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് മണിയെ സംസ്‌കരിച്ചത്.

Written by admin

വളർത്തു നായക്ക് ജന്മദിനാശംസയുമായി നസ്രിയ, വല്ല പട്ടിയും ആയി ജനിച്ചാൽ മതിയായിരുന്നു എന്ന് ആരാധകർ

‘ഗ്ലാമർ ലുക്കിൽ പ്രിയ താരം ‘അപർണ തോമസ്’…കുട്ടിയുടുപ്പിൽ ഹോട്ടെന്ന് ആരാധകർ.!!