in ,

അതിനെക്കുറിച്ചൊന്നും സംസാരിക്കാൻ താല്പര്യമില്ല!!! ആരോപണങ്ങളിൽ പ്രതികരണവുമായി നടി ദിവ്യ ഉണ്ണി

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ കലാഭവൻ മണിയുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരണവുമായി നടി ദിവ്യ ഉണ്ണി ആദ്യമായി രംഗത്തെത്തി. , കലാഭവൻ മണിയെ നിറത്തിന്റെ പേരിൽ അപമാനിച്ചു എന്ന വാർത്ത വലിയ രീതിയിൽ സോഷ്യൽ മീഡിയയിലൂടെ ചർച്ച ചെയ്യപ്പെട്ട സാഹചര്യത്തിൽ ആയിരുന്നു നടി പ്രതികരണവുമായി രംഗത്തെത്തിയത്. വ്യാജ വാർത്ത പ്രചരിക്കുന്നവർ മറുപടി അർഹിക്കുന്നില്ലെന്നു വ്യക്തമാക്കി. കൂടാതെ ഇക്കാര്യത്തിൽ പ്രതികരിക്കുന്നത് കലാഭവൻ മണിയോടുള്ള അനാദരവായിരിക്കുമെന്നും ദിവ്യ ഉണ്ണി അഭിമുഖത്തിലൂടെ പ്രേക്ഷകരെ അറിയിച്ചു.

നടിയുടെ വാക്കുകൾ:

‘‘സത്യത്തില്‍ കലാഭവൻ മണിയെ കുറിച്ചുള്ള വാർത്തകൾ ഒന്നും  എനിക്കൊന്നും അറിയില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചൊന്നും സംസാരിക്കാൻ താല്പര്യം ഒന്നുമില്ല. കാരണം പ്രധാനമായും ഈ കമന്റുകള്‍ കൊണ്ട് തന്നെയാണ്. നമ്മളെന്തൊക്കെ പറഞ്ഞാലും അതൊരു ജസ്റ്റിഫിക്കേഷൻ തോന്നുമായിരിക്കും.

നമ്മുടെ ഭാഗം പറയുന്നതുപോലെയാകും എന്ന് ചിലർ ചൂണ്ടിക്കാട്ടി. അതിനെക്കുറിച്ച് പ്രതികരിക്കാന്‍ താൽപര്യപ്പെടുന്നില്ല. നമ്മുടെ പ്രിയപ്പെട്ട കലാകാരനായ മണിച്ചേട്ടന്‍ പോയില്ലേ, മണിച്ചേട്ടന്റെയും എന്റെയും ബന്ധം എത്രയോ വലുതാണ്. നടി  അഭിമുഖത്തിലൂടെ പറഞ്ഞു.

Written by amrutha

രതിനിർവേദം കാമസൂത്രയും ഇനിയും ചെയ്യാൻ തയ്യാറാണ്. തുറന്നുപറഞ്ഞ് ശ്വേതാ മേനോൻ

നിലയുടെ കുഞ്ഞനിയത്തിയിതാ!!!! രണ്ടാമത്തെ മകളുടെ പേര് പങ്കുവച്ചു പേർളി മാണി