in ,

നമ്മള്‍ വെറും മണ്ണിനടിയില്‍ പോകുന്ന ആള്‍ക്കാരാണ്, സഹായം നാല് പെരറിഞ്ഞ് ചെയാതാലും തെറ്റില്ല, റിമി ടോമി

rimi tomy

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമാണ് റിമി ടോമി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് നടി. യൂട്യൂബ് വീഡിയോകളും താരം പങ്കുവെയ്ക്കുന്നുണ്ട്. ഫിറ്റ്‌നസും കാര്യങ്ങളും ഒക്കെ യൂട്യൂബ് വീഡിയോയിലൂടെ റിമി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ യൂട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് റിമി. യഥാർഥ സൗന്ദര്യം മറ്റുള്ളവരെ സഹായിക്കുമ്പോഴാണെന്ന് പറഞ്ഞ ആരാധികയ്ക്കാണ് റിമി മറുപടി നൽകിയത്.

‘അന്നന്നത്തെ അരി വാങ്ങാൻ കാശില്ലാത്തവർക്ക് കൊടുക്കുന്നതാണ് യഥാർത്ഥ സൗന്ദര്യം’ എന്നാണ് ബീന എന്നൊരു ആരാധിക പങ്കുവെച്ച കമന്റ്. ‘പൊന്നു ബീനച്ചേച്ചി ഞാനും ചെയ്യാറുണ്ട്, എന്നെ കൊണ്ട് പറ്റുന്ന പോലെ സഹായിക്കാൻ ശ്രമിക്കാറുണ്ട്. നമ്മളുമൊക്കെ കഷ്ടപ്പെട്ട് വന്ന ആൾക്കാരാണ്. പക്ഷേ എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാൻ സഹായം ചെയ്യാൻ ശ്രമിക്കാറുണ്ട്. നാലു പേരറിഞ്ഞ് കൊടുക്കരുത് എന്നാണ് പറയുന്നത്.

പക്ഷേ നാലു പേരറിഞ്ഞ് കൊടുത്താലും തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതു കൊണ്ടാണ് ഇങ്ങനൊക്കെ കേൾക്കേണ്ടി വരുന്നത്. എന്നെ സംബന്ധിച്ച് ദൈവത്തിന്റെ മുന്നിൽ മാത്രം എനിക്ക് പ്രീതിപ്പെടുത്തിയാൽ മതി. എന്നെ അറിയുന്നവർക്ക് അറിയാം. അവരുടെ സന്തോഷമാണ് വലുത്. നമ്മളൊരു കുഞ്ഞ് സഹായം ചെയ്യുമ്‌ബോഴും വലിയ സഹായം ചെയ്യുമ്പോഴും അവരെന്നും നമ്മളെ വലിയ നന്ദിയോടെയും സന്തോഷത്തോടെയുമാണ് കാണുന്നത്. അവർ അവരുടെ പ്രാർത്ഥനയിൽ നമ്മളെ ഓർക്കുന്നതാണ് ഏറ്റവും വലിയ ഗിഫ്റ്റ് എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ.

അതുകൊണ്ട് എനിക്ക് ആ കാര്യത്തിൽ ഒട്ടും വിഷമമില്ല. എന്നെ കൊണ്ട് പറ്റുന്നതിന്റെ അപ്പുറത്തുള്ള സഹായം ചെയ്തിട്ടുള്ള ആളാണ് ഞാൻ. ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, ആരാണെങ്കിലും നമ്മൾ മറ്റുള്ളവർക്ക് കൊടുക്കു്പോൾ അവർക്ക് കിട്ടുന്ന സന്തോഷമാണ് നമ്മുടെ സൗന്ദര്യം. ഈ സ്‌കിന്നും ഭംഗിയുമൊക്കെ പറയുന്നത് എന്ന് വേണമെങ്കിലും നശിച്ച് പോകാം. നമ്മൾ വെറും മണ്ണിനടിയിൽ പോകുന്ന ആൾക്കാരാണ്. ആ ഒരു ചിന്ത എല്ലാവർക്കുമുണ്ട്. നമുക്ക് കിട്ടിയിരിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണെന്ന് ശരിക്കും മനസിലാക്കിയ ആളാണ് ഞാൻ.-എന്നായിരുന്നു റിമിയുടെ മറുപടി.

Written by admin

ജനിച്ചത് ഇസ്ലാം ചുറ്റുപാടിൽ തന്നെ:   ഇനിയും സംശയം ഉള്ളവർ ഇത് വായിക്കുക: നജീം അർഷാദ്

ലൂക്ക വരുന്നതിനു മുൻപ്  ഞങ്ങൾ ഇങ്ങനെയായിരുന്നു: സന്തോഷം നിറഞ്ഞ ഓർമകൾ പങ്കുവെച്ച് മിയ