in

ഞാൻ വീട്ടിൽ മമ്മിയെ പോലും എടുത്ത് പൊക്കും, ആരോ​ഗ്യമുണ്ടെന്ന് കുറച്ച് അഹങ്കാരമുണ്ട്- റിമി ടോമി

മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് റിമി ടോമി. തന്റെ ശബ്ദം കൊണ്ടെന്നത് പോലെ തന്നെ തമാശകൾ പറഞ്ഞ് ചിരിപ്പിച്ചും ആരാധകരെ കയ്യിലെടുക്കാൻ റിമി ടോമിയ്ക്ക് സാധിക്കും. പാട്ടുപാടിയും ഡാൻസുകളിച്ചും തമാശകൾ പറഞ്ഞുമൊക്കെ സദസിനെ കയ്യിലെടുക്കാനുള്ള റിമിയുടെ കഴിവ് മലയാളികൾക്കേറെ ഇഷ്ടവുമാണ്.

ഇപ്പോഴിതാ തന്റെ വർക്കൗ‌ട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് റിമി ടോമി. ഒരു ചാനൽ പരിപാടിയിൽ സംസാരിക്കവെയാണ് റിമി ടോമി ഇതേ കുറിച്ച് പറഞ്ഞത്. പണ്ട് സ്ലിം ബ്യൂട്ടിയായിരുന്നു. പിന്നീട് നന്നായി ഭക്ഷണം കഴിച്ചു. പിന്നെ എനിക്ക് തന്നെ ഭയങ്കര ബുദ്ധിമുട്ടായി. സ്റ്റേജിൽ നിന്ന് പെർഫോം ചെയ്യുമ്പോൾ തടി കാരണം ശ്വാസം മുട്ടും. സാരിയുടുക്കുമ്പോൾ അതിനടിയിൽ ബെൽറ്റ് ഇടണം. ബെൽറ്റ് മുറുകി ഇറുകിപ്പിടുത്തം.

തനിക്ക് പറ്റാതായി വന്നു. ഇപ്പോൾ സാരിയുടുക്കുമ്പോൾ സമാധാനമുണ്ടെന്നും റിമി പറയുന്നു. ബ്യൂട്ടി കോൺഷ്യസായിട്ടല്ല. ആരോ​ഗ്യമുള്ളതും ആത്മവിശ്വാസമുള്ളതും ഇപ്പോഴത്തെ മാറ്റത്തിലാണെന്നും റിമി ടോമി വ്യക്തമാക്കി. ഇത് എന്റെ മാത്രം ചോയ്സാണ്. ഞാൻ എന്നെ കണ്ണാ‌ടിയിൽ നോക്കുമ്പോൾ എനിക്ക് ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതാണ് ശ്രദ്ധിക്കേണ്ടത്.

അതേസമയം ഇപ്പോൾ വല്ലാത്തൊരു അവസ്ഥയിലാണ് താനെന്നും റിമി ടോമി പറയുന്നു. 2018 മുതൽ ഇന്ന് വരെയും ജിമ്മിൽ പോകും. ജിമ്മിൽ വർക്കൗട്ട് ചെയ്താൽ മനസിന് സന്തോഷവും ഊർജവും ഉണ്ട്. പോയില്ലെങ്കിൽ രാത്രി കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയുണ്ട്. പക്ഷെ ഇപ്പോൾ ഒരു വല്ലാത്ത അവസ്ഥയിലിരിക്കുകയാണ് ഞാൻ. സത്യം പറഞ്ഞാൽ മൈക്ക് പിടിക്കാൻ പോലും പറ്റുന്നില്ല.

ജിമ്മിൽ പോയി വെയ്റ്റ് എടുത്തിട്ടാണെന്ന് എല്ലാവരും കളിയാക്കും. പക്ഷെ ഇപ്പോൾ തനിക്ക് പറ്റിയത് ജിമ്മിൽ വെച്ച് പറ്റിയതല്ലെന്നും റിമി ടോമി പറയുന്നു. ഞാൻ വീട്ടിൽ മമ്മിയെ പോലും എടുത്ത് പൊക്കും. ആരോ​ഗ്യമുണ്ടെന്ന് കുറച്ച് അഹങ്കാരമുണ്ട്. എന്റെ കൂടെയുള്ള ചേച്ചിയുടെ ബാ​ഗ് ഞാൻ ഒറ്റ കൈ കൊണ്ട് എടുത്ത് വെക്കും.

Written by admin

സ്വപ്നം പോലും കാണാൻ പറ്റാത്ത വീടാണ് ഒരുങ്ങുന്നത്, ഇത്രയും വലിയ വീടാണോ നമ്മുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടി; രേണു

തിരുപ്പതി, മൂകാംബിക പോലെയുള്ളയിടങ്ങളിലേക്ക് എത്തിപ്പെടണമെങ്കില്‍ ഭഗവാന്മാര്‍ വിളിക്കണമെന്നാണ് വിശ്വാസം. നാളെ പോവണമെന്ന് വിചാരിച്ചാല്‍ എത്തിപ്പെടാന്‍ പറ്റുന്ന സ്ഥലങ്ങളല്ല ഇത് രണ്ടും, മൊട്ടയടിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രചന