in

എത്ര കോടികൾ ഓഫർ ചെയ്താലും സൗന്ദര്യ വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കാൻ താല്പര്യമില്ല, തുറന്നടിച്ച് രമ്യ നമ്പീശൻ

തെന്നിന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ് രമ്യ നമ്പീശന്‍. മലയാളത്തിലൂടെയാണ് രമ്യ അഭിനയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് തമിഴിലും സജീവമായി മാറുകയായിരുന്നു. അഭിനയത്തിന് പുറമെ ഗായിക എന്ന നിലയിലും കയ്യടി നേടാന്‍ രമ്യ നമ്പീശന് സാധിച്ചിട്ടുണ്ട്. ചാപ്പാ കുരിശ്, ട്രാഫിക്, സേതുപതി, പിസ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നായികയായി എത്തിയിട്ടുണ്ട് രമ്യ നമ്പീശന്‍.

സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്ത്രീകൾക്ക് വേണ്ടി നിരവധി വിഷയങ്ങളിൽ തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രമ്യ നമ്പീശൻ പറഞ്ഞ അഭിപ്രായങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. .സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായി പ്രതികരിക്കാറുണ്ട് താരം. കൂടാതെ നൃത്തത്തിൽ കഴിവ് തെളിയിച്ച താരം നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. സിനിമ കൂടാതെ നിരവധി പരസ്യ ചിത്രങ്ങളിലും രമ്യ നമ്പീശൻ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ പരസ്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സൗന്ദര്യ വസ്തുക്കളുടെ പരസ്യത്തിൽ അഭിനയിക്കാൻ താല്പര്യമില്ല എന്നാണിപ്പോൾ താരം പറയുന്നത്. ആദ്യമൊക്കെ നിറമായിരുന്നു സൗന്ദര്യം എന്നാൽ ഇന്ന് അതിന് മാറ്റം വന്നിരിക്കുന്നു എന്നാണ് താരം പറയുന്നത്. അതൊകൊണ്ടുത്തന്നെ എത്ര കോടികൾ ഓഫർ ചെയ്താലും സൗന്ദര്യ വസ്തുക്കളെ പരിജയപെടുത്തുന്ന അത്തരം പരസ്യങ്ങളിൽ താൻ അഭിനയിക്കില്ല എന്നും താരം പറയുന്നു.

Written by admin

പെണ്ണിന്റെ മാറിലെ തുണി ഒരല്പം മാറി കിടന്നാൽ ഒന്ന് കണ്ണോടിക്കാത്ത സദാചാരവാദികൾ ഉണ്ടോ, ചോദ്യവുമായി അമേയ

നടൻ ബൈജു സന്തോഷിന്റെ മകൾ വിവാഹിതയായി; ഐശ്വര്യയെ താലി ചാർത്തിയത് രോഹിത്