നടൻ ബൈജു സന്തോഷിന്റെ മകൾ വിവാഹിതയായി എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡോക്ടറായ ഐശ്വര്യ സന്തോഷും രോഹിത് നായരുമായുള്ള വിവാഹം വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം. താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്.
അതീവ ആഡംബരമായാണ് മകളുടെ വിവാഹം ബൈജു ഒരുക്കിയത്. ബൈജു രഞ്ജിത ദമ്പതികളുടെ മകൾ ഡോക്ടർ കൂടിയാണ്. ഈ മകളെ കൂടാതെ ലോകനാഥ് എന്നൊരു മകൻ കൂടിയുണ്ട് ഈ ദമ്പതികൾക്ക്..ആമസോൺ കമ്പനിയിൽ എഞ്ചിനീയറാണ് രോഹിത്.
തിരുവനന്തപുരം സുബ്രഹ്‌മണ്യം ഹാളിൽവച്ചായിരുന്നു വിവാഹം. സിനിമ സീരിയൽ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഷാജി കൈലാസ്, ആനി, പഴയ കാല നടി കാർത്തിക, ഭാഗ്യ ലക്ഷ്മി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹം.
തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിൽ സുരേഷ് ഗോപിക്ക് എത്തിച്ചേരാൻ സാധിച്ചില്ല എങ്കിലും, ഭാര്യ രാധികാ സുരേഷ് ഗോപി വിവാഹത്തിൽ തന്റെ സാന്നിധ്യമറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി മാസത്തിലായിരുന്നു സുരേഷ് ഗോപി, രാധിക ദമ്പതികളുടെ മകൾ ഭാഗ്യാ സുരേഷ് വിവാഹിതയായത്