in

ഒടുവിൽ മലയാളി മോഡലിനെ കണ്ടെത്തി സംവിധായകൻ, സിനിമയിൽ അഭിനയിക്കാനും ക്ഷണം

ram-gopal-varma-invites-model-sreelakshmi-satheesh

സൂപ്പർഹിറ്റ് സിമികളുടെ സംവിധായകനാണ് രാം ഗോപാൽ വർമ്മ. ഈ കഴിഞ്ഞ ദിവസമാണ് രാം ഗോപാൽ വർമ്മ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഒരു മോഡലായ പെൺകുട്ടിയുടെ വീഡിയോ പങ്കുവച്ചുകൊണ്ട് “ഈ പെൺകുട്ടി ആരാണെന്ന് ആരെങ്കിലും പറയുമോ” എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തത്. ഒടുവിൽ മോഡലിനെ കണ്ടെത്തി. തന്റെ സിനിമയിൽ അവസരം കൊടുക്കാമെന്ന് പോലും അദ്ദേഹം വാക്ദാനം ചെയ്തിരുന്നു.

മലയാളി മോഡലിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകൻ രാം ഗോപാൽ വർമ. മോഡലായ ശ്രീലക്ഷ്മി സതീഷിനെയാണ് ആർജിവി എക്‌സ് പ്ലാറ്റ്ഫോമിലൂടെ തന്റെ സിനിമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീലക്ഷ്മിയുടെ ഒരു ചിത്രം പങ്കുവച്ച് ഇത് ആരാണെന്ന് ആർജിവി അന്വേഷിച്ചിരുന്നു.

സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റു ചെയ്തത്. ഇതിന് പിന്നാലെയാണ് ശ്രീലക്ഷ്മിക്ക് അഭിനയിക്കാൻ താൽമര്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം വീണ്ടും തുറന്ന ട്വീറ്റുമായി രംഗത്തെത്തിയത്. ഇതോടെ പോസ്റ്റിന് താഴെ ട്രോളുകളും എത്തുന്നുണ്ട്.

ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവെൻസറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ അൻപത്തയ്യായിരത്തോളം ഫോളോവേഴ്സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു ശ്രീലക്ഷ്മിയുടെ പിറന്നാൾ. വീഡിയോ വീണ്ടും എക്‌സിൽ പോസ്റ്റ് ചെയ്ത് ശ്രീലക്ഷ്മിക്ക് പിറന്നാൾ ആശംസ നേരുകയും ചെയ്തു രാംഗോപാൽ വർമ. ഒപ്പം ഈ വീഡിയോ എടുത്തത് ഛായാഗ്രാഹകനായ അഘോഷ് പ്രസാദ് ആണെന്നും രാംഗോപാൽ വർമ എക്‌സിൽ പറയുന്നു.

Written by admin

krishna kumar

കോടിപതി ആകാൻ ഓണം ബമ്പർ അടിക്കണമെന്ന് ഒന്നുമില്ല സിപിഎമ്മിൽ അംഗമായി ഏതെങ്കിലും ഒരു സഹകരണ ബാങ്കിന്റെ തലപ്പത്ത് വന്നാൽമതി നിങ്ങൾക്കും ആകാം കോടീശ്വരൻ. കൃഷ്ണകുമാർ

dr rovin george instagram post

ഇത് ലച്ചു അല്ല, രണ്ടാളും വേർപിരിഞ്ഞോ? വൈറലായി ഡോ. റോവിന്റെ പുതിയ പോസ്റ്റ്