in

ഇത് ലച്ചു അല്ല, രണ്ടാളും വേർപിരിഞ്ഞോ? വൈറലായി ഡോ. റോവിന്റെ പുതിയ പോസ്റ്റ്

dr rovin george instagram post

പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ഉപ്പും മുളകും എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത സുന്ദരിയാണ് ജൂഹി രുസ്തഗി. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് താരം പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.

ഉപ്പും മുളകിലെ ബാലുവിന്റെ മകളായ ലച്ചു എന്ന കഥാപാത്രത്തിലാണ് താരം അഭിനയിക്കുന്നത്. സീരിയലിൽ ലച്ചു എന്ന കഥാപാത്രത്തിന്റെ വിവാഹം നടന്നത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ആഴ്ച നീണ്ട സസ്പെൻസുകൾ ഒടുവിൽ ആയിരുന്നു വരൻ ആരാണെന്ന് വരെ പ്രേക്ഷകരെ കാണിച്ചുകൊടുത്തത്.

പിന്നാലെ തന്നെ താരത്തിന്റെ ബോയ്ഫ്രണ്ടിനെ കൂടി പരിചയപ്പെടുത്തി. ഇരുവരും നിരവധി ഫോട്ടോഷൂട്ടുകളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. റോവിൻ എന്നാണ് താരത്തിന്റെ സുഹൃത്തിന്റെ പേര്. ഇരുവരും ആദ്യം നല്ല സുഹൃത്തുക്കൾ ആയിരുന്നുവെന്നും പിന്നീട് പ്രണയത്തിൽ ആയി എന്നും സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. പിന്നാലെ ഒരുമിച്ചുള്ള ഇൻറർവകളും പങ്കുവച്ചു.

അതിനിടയ്ക്ക് ആയിരുന്നു ജൂഹിയുടെ അമ്മ മരണപ്പെട്ടത്. ഒരു ആക്സിഡന്റിലൂടെ ആയിരുന്നു അമ്മയുടെ മരണം നടന്നത്. പിന്നീട് താരം പരമ്പരയിലേക്ക് വീണ്ടും സജീവമായി. അതിനിടയ്ക്കാണ് റോവിനുമൊത്തുള്ള നിരവധി ചിത്രങ്ങൾ താരം ഡിലീറ്റ് ചെയ്തത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അൺഫോളോ ചെയ്യുകയും ചെയ്തു. രണ്ടുപേരും ഒരുമിച്ചുള്ള ചിത്രങ്ങളും ഡിലീറ്റ് ചെയ്തു.

പിന്നാലെ തന്നെ രണ്ടുപേരും വേർപിരിഞ്ഞോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ആയി. ഇപ്പോഴിതാ റോവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് പുറത്തുവരുന്നത്. കമന്റ് ബോക്സ് ഓഫ് ചെയ്ത് റോബിൻ പങ്കു വച്ചിരിക്കുന്ന ചിത്രത്തിലുള്ള പെൺകുട്ടി ലച്ചു അല്ല എന്നാണ് ആരാധകരും പറയുന്നത്. ചിത്രത്തിലെ പെൺകുട്ടി ആരാണെന്ന് ആരാധകർ ഇപ്പോൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ കമൻറ് ബോക്സ് ഓഫ് ആക്കിയത് കൊണ്ട് തന്നെ രണ്ടുപേർ തമ്മിൽ പിരിഞ്ഞു എന്ന് തന്നെയാണ് ആരാധകർ ഉറപ്പിക്കുന്നത്.