in

അമ്പോ.. ദുൽഖറിന്റെ നായിക അല്ലെ ഇത്, നേഹ ശർമ്മയുടെ പുത്തൻ ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി പുറത്തിറങ്ങിയ സോളോയിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധേയയായ നടി നേഹ ശര്‍മ്മയുടെ സൂപ്പര്‍ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ബോളിവുഡിലെ ശ്രദ്ധേയയായ നടി നേഹ ശര്‍മ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

സോളോ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നേഹയെ മലയാളികള്‍ ഏറ്റെടുത്തിരുന്നു. നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ഇതോടെയാണ് നടിയുടെ താരമൂല്യം കുത്തനെ ഉയര്‍ന്നത്. ദുല്‍ഖറിനൊപ്പം സോളോയില്‍ മികച്ച പ്രകടനമായിരുന്നു നേഹയുടെ ഭാഗത്തു നിന്നുണ്ടായത്.

ചിത്രത്തിലെ നേഹയുടെ പ്രകടനത്തെ പ്രശംസിച്ച് നാനാഭാഗത്തു നിന്നും പല പ്രമുഖരും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ താരം പങ്കുവെച്ച ഫോട്ടോകള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുന്നത്. ഫിറ്റ്‌നസിന് ഏറെ പ്രധാന്യം കൊടുക്കുന്ന നടി ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യാറുണ്ട്. വര്‍ക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്യാറുണ്ട്.

ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ഫോട്ടോകള്‍ ആണ്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ താരത്തിന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുക്കുകയും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ബീഹാര്‍ സ്വദേശിയായ താരം ബോളിവുഡി ചുവടുറപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. നടിയുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങള്‍ക്ക് വന്‍ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ നടിയ്ക്ക് തൊണ്ണൂറ് ലക്ഷത്തിനടുത്ത് ആരാധകരാണ് പിന്തുണയുമായി കൂടെയുള്ളത്.

നടിയുടെ ചിത്രങ്ങളെല്ലാം തന്നെ ഇന്റര്‍നെറ്റ് സെന്‍സേഷനുകളായി മാറിയിരിക്കുകയാണ്. ദുല്‍ഖറിന്റെ നായികയായി മലയാള സിനിമയിലേക്കെത്തിയ താരത്തിന്റെ ഈ വമ്പന്‍ മേക്കോവര്‍ ചിത്രങ്ങള്‍ കണ്ട് മൂക്കത്ത് വിരല്‍ വെക്കുകയാണ് ശരാശരി മലയാളി സിനിമാ പ്രേക്ഷകര്‍.

മലയാളത്തിന്റെ ക്യൂട്ട് നായകന്‍ ദുല്‍ഖറുമൊത്തുള്ള സെല്‍ഫികള്‍ ബോളിവുഡ് താരത്തിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ താരം പങ്കുവെച്ചപ്പോള്‍ മുതല്‍ മലയാളികള്‍ ഏറെ ശ്രദ്ധിക്കുന്ന താരമാണ് നേഹ. ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോളോ തീയേറ്ററുകളില്‍ വലിയ വിജയമായിരുന്നില്ല.

എങ്കിലും ആന്തോളജി ചിത്രത്തിലെ ഒരു ഭാഗത്തില്‍ നായികയായെത്തിയ നേഹ ശര്‍മ്മയെ ആരും മറന്നിരുന്നില്ല. തേരി മേരി കഹാനിയിലൂടെയാണ് നേഹ ശര്‍മ്മ ബോളിവുഡില്‍ ശ്രദ്ധേയമാകുന്നത്. താരം ആദ്യമായി അഭിനയിച്ച മലയാള ചിത്രവും സോളോ ആയിരുന്നു. ഒട്ടനവധി ആരാധകരാണ് താരത്തിന് ഇന്ത്യ ഒട്ടാകെ ഉള്ളത്.

Written by admin

ആ സമയം മാറിൽ കയറി പലരും അമർത്തും… തുറന്നു പറഞ്ഞ് നടി സോനാക്ഷി സിൻഹ

അമ്പോ.. ഇത് നമ്മുടെ നിമിഷ അല്ലെ.. ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ബിഗ് ബോസ് താരം നിമിഷ