in

മീരയുടെ ചെറുപ്പം നിലനിർത്തുന്ന ആ രഹസ്യം അപ്പോൾ ഇതാണ്, ടിപ്‌സ് പങ്കു വച്ച് താരം.. വീഡിയോ ഏറ്റെടുത്ത് ആരാധകർ, കാണാം

ചര്‍മ്മം കണ്ടാല്‍ പ്രായം പറയനാകാത്ത നിരവധി താരങ്ങള്‍ നമുക്കുണ്ട്. ശക്തമായ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ പിന്തുടരുന്നവര്‍. ഇക്കൂട്ടത്തില്‍ മലയാളികള്‍ ഏറെ സുപരിചിതമായ പേരാണ് മീര വാസുദേവ്. തന്മാത്ര കണ്ടവര്‍ക്കും ഇപ്പോള്‍ കുടുംബവിളക്ക് കാണുന്നവര്‍ക്കും മീര വാസുദേവ് എന്ന താരത്തിനെ ഏറെ പരിചിതമാണ്.

കാലം കടന്നു പോകുന്നതായി പ്രേക്ഷകന് തോന്നാത്ത വിധം ഇപ്പോഴും ചെറുപ്പമായി നില നില്‍ക്കുകയാണ് മീര. സൗന്ദര്യം നില നിര്‍ത്തുന്ന വ്യായാമ മുറകളെ കുറിച്ച് പല താരങ്ങളും പറയുന്നുണ്ടെങ്കിലും കാഴ്ചയില്‍ കൂടി ഇത് വ്യക്തമാക്കിത്തരുന്ന മീരയുടെ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്.

മീരയുടെ ചെറുപ്പം നിലനിര്‍ത്തുന്ന ആ രഹസ്യം ഒരു രഹസ്യമേ അല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കാരണം മീരയുടെ വ്യായാമമാണ് ഇതിന് പിന്നിലെ രഹസ്യം. തന്റെ ഓരോ വര്‍ക്കൗട്ട് വീഡിയോയും മീര ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. മാത്രവുമല്ല ചില ടിപ്‌സും അക്കൂട്ടത്തില്‍ ഉണ്ടാകും. ഒരു ദിവസം പോലും താരം തന്റ വര്‍ക്കൗട്ട് മുടക്കാറില്ല.

കൃത്യമായ ഭക്ഷണ ശീലം പാലിക്കും. മീരയുടെ പോസ്റ്റുകളില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടിത്താരവും ഇപ്പോള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. മകന്‍ അരീദുമൊത്തുള്ള ചിത്രങ്ങളാണ് മീര പങ്കുവെക്കുന്നത്. വീഡിയോയിലും മകന്‍ ഇടയ്‌ക്കൊക്കെ പ്രത്യക്ഷപ്പെടാറുണ്ട്. താരത്തിന്റെ പോസ്റ്റുകള്‍ക്കെല്ലാം തന്നെ വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിയ്ക്കുന്നത്.

അഭിനയിക്കുന്ന കഥാപാത്രങ്ങളെല്ലാം പ്രായമേറിയവ. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അതൊന്നും ഇല്ല താനും. ആ സൗന്ദര്യ രഹസ്യം അറിയാന്‍ ആഗ്രഹിക്കാത്ത പ്രേക്ഷകര്‍ കുറവാണെന്ന് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും വ്യക്തമാണ്. മീര മലയാളി താരമാണ് എന്ന് കരുതുന്നവര്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ മീര ഒരു അന്യഭാഷ നടിയാണ്. മഹാരാഷ്ട്രയുടെ പുത്രിയാണ് മീര. എന്നാല്‍ മലയാളികളെ സംബന്ധിച്ചിടത്തോളം മീര തങ്ങളുടെ പ്രിയപ്പെട്ട താരമാണ്.

മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച തന്മാത്ര മലയാള സിനിമയില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ചിത്രമാണ്. തന്മാത്രയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയത് മീരയാണ്. ഇപ്പോഴും അഭിനയ മേഖലയില്‍ നായികയായി തന്നെ സജീവമാണ് മീര. മീരയുടെ സോഷ്യല്‍ മീഡിയയില്‍ പോലും താരത്തോടുള്ള പ്രേക്ഷക പ്രീതി പ്രകടമാണ്. മീര വാസുദേവ് മലയാളികള്‍ക്ക് കൂടുതല്‍ സ്വീകാര്യയായി മാറിയത് മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ്. തന്മാത്ര എന്ന ചിത്രത്തിന് ശേഷം മീര സീരിയലുകളിലേക്ക് എത്തുന്നത്.

നിലവില്‍ കുടുംബ വിളക്ക് എന്ന സീരിയലിന്റെ ഭാഗമാണ് മീര. കുടുംബ പശ്ചാത്തലത്തിന്റെ കഥപറയുന്ന പരമ്പരയില്‍ നായിക കഥാപാത്രമായ സുമിത്രയായാണ് മീര എത്തുന്നത്. തെന്നിന്ത്യയിലെ തന്നെ ഒട്ടുമിക്ക ഭാഷകളിലും മീര അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയില്‍ മാത്രമല്ല ബോളീവുഡിലും മീര തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴ് മിനിസ്‌ക്രീന്‍ പരമ്പരകളോടൊപ്പം ഹിന്ദിയിലും പരമ്പരകളില്‍ മീര തിളങ്ങി. പരമ്പരകളോടൊപ്പം തന്നെ സിനിമയിലും മീര എത്തിയിരുന്നു.

Written by Editor 2

ആഗ്രഹിച്ചത് ഇങ്ങനെ, എന്നാൽ വിധി എത്തിച്ചത് അഭിനയ രംഗത്തേക്ക്.. നടി കന്യയുടെ ജീവിത കഥ ഇങ്ങനെ

എനിക്ക് മാത്രമേ അവൻ തരുന്ന സ്നേഹം മനസ്സിലാക്കാൻ സാധിക്കൂ; റോഷ്ന ആൻ റോയ് പറയുന്നു