in ,

ദിലീപിനോടൊപ്പം മകള്‍ മീനാക്ഷി ഇല്ലേ എന്ന ചോദ്യത്തിന് മീനൂട്ടിയുടെ മറുപടി, സംശയം തീര്‍ത്ത് താരപുത്രി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടന്‍ ദിലീപിന്റേത്. കഴിഞ്ഞ ദിവസം പുതിയ ആഢംബര കാറില്‍ ദിലീപും ഭാര്യ കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്ത് എത്തിയിരുന്നു. ഇതോടെ മൂത്ത മകള്‍ മീനാക്ഷിയെ തിരക്കി ആരാധകര്‍ എത്തി. മീനൂട്ടി എവിടെ പോയി എന്ന് ചോദിച്ചായിരുന്നു ആരാധകര്‍ എത്തിയത്.

സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്കും നിറയെ ആരാധകരാണ്. ഡാന്‍സ് വീഡിയോയും പുതിയ ചിത്രങ്ങളും പങ്കുവെച്ച് പലപ്പോഴും താരപുത്രി സോഷ്യല്‍ മീഡിയകളില്‍ എത്താറുണ്ട്. നിമിഷ നേരം കൊണ്ട് മീനാക്ഷിയുടെ പോസ്റ്റുകള്‍ വൈറലായി മാറാറുണ്ട്. ഇപ്പോള്‍ വീണ്ടും വൈറലാകുന്നത് മീനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. കഴിഞ്ഞ ദിവസം തന്നെ തിരഞ്ഞവര്‍ക്ക് കൂടിയുള്ളതാണ് മീനാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പഠിക്കുന്നത്. ഇപ്പോള്‍ ക്രിസ്തുമസ് അവധിക്കായി നാട്ടില്‍ എത്തിയിരിക്കുകയാണ് താരപുത്രി. സന്ധ്യ നേരത്തെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വീട്ടിലെത്തിയ വിവരം മീനാക്ഷി പങ്കുവെച്ചത്. പലപ്പോഴും വിശേഷ ദിവസങ്ങളില്‍ മീനാക്ഷി അച്ഛന് അരികിലേക്ക് എത്താറുണ്ട്. സഹോദരി മഹാലക്ഷ്മിയുടെ പിറന്നാളിനും മീനാക്ഷി എത്തിയിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറല്‍ ആയി മാറുകയും ചെയ്തിരുന്നു.

അടുത്തിടെ ദിലീപും കാവ്യ മാധവനും മഹാലക്ഷ്മിയും ദുബായ്ക്ക് പോയപ്പോഴും മീനാക്ഷി ആ കൂടെ ഉണ്ടായിരുന്നില്ല. അപ്പോഴും മീനാക്ഷിയെവിടെയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ദുബായ് എക്‌സ്‌പോ കാണാന്‍ വേണ്ടിയായിരുന്നു താരകുടുംബം ദുബായിലേക്ക് പോയത്. ചില പൊതു പരിപാടികളിലും ദിലീപ് പങ്കെടുത്തു. താടി വെച്ച് പുത്തന്‍ സ്റ്റൈലിഷ് ലുക്കിലായിരുന്നു ദിലിപ് എത്തിയത്.
.

Written by admin

പെരുന്തൽമണ്ണയെ കോരിത്തരിപ്പിച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജുവാര്യർ…പ്രായം കൂടുംതോറും കൂടുതൽ സുന്ദരിയായി മാറുകയാണോ എന്ന് ആരാധകർ…

ഹോട്ട് ലുക്കിൽ തിളങ്ങി സാനിയ….ഇങ്ങനെ ഹോട്ടായിരിക്കുന്നത് എങ്ങനെയെന്ന് ആരാധകർ…പുത്തൻ ചിത്രങ്ങൾ കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ…