in ,

സോറി കല്യാണി, കാണാൻ നല്ല സുന്ദരിയായിട്ടുണ്ടെങ്കിലും ഞങ്ങൾക്ക് കൂടുതൽ ഇഷ്ടമായത് മഞ്ജുവിനെയാണ്

മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യർ കല്യാണി പ്രിയദർശനൊപ്പം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഒരു ജ്വല്ലറിയുടെ പരസ്യ ചിത്രീകരണത്തിന്റെ ഭാ​ഗമായി പകർത്തിയ ഫോട്ടോയാണ് മഞ്ജു പങ്കുവെച്ചിരിക്കുന്നത്. ‌മഞ്ജുവിനും കല്യാണിക്കും പുറമെ നിരവധി താരങ്ങളും ഈ പരസ്യത്തിനായി ഒരുമിക്കുന്നുണ്ട്. നവവധുവിന്റെ വേഷത്തിലാണ് കല്യാണി പ്രിയദർശൻ‍ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിമ്പിൾ സാരിയാണ് വേഷം.

മഞ്ജു അതീവ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.. സോറി കല്യാണി… കാണാൻ നല്ല സുന്ദരിയായിട്ടുണ്ടെങ്കിലും ഞങ്ങൾക്ക് കൂടുതൽ ഇഷ്ടമായത് മഞ്ജുവിനെയാണ്…’ എന്നായിരുന്നു ഒരാളുടെ കമന്റ്. മഞ്ജു ചേച്ചി തന്നെയാണ് സുന്ദരി, നോക്കി നിൽക്കാൻ തോന്നുന്നു. ഞങ്ങളുടെ ബ്യൂട്ടി ക്വീൻ മഞ്ജു എന്നിങ്ങനെ പോകുന്നു കമന്റുകളുടെ നീണ്ട നിര

മലയാളികളുടെ ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചെങ്കിലും സല്ലാപത്തിൽ നായികയായി എത്തിയതോടെ നടിക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന താരം പിന്നീട് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോൾ ബോളിവുഡ് സിനിമയുടെ ചിത്രീകരണവുമായി ഭോപ്പാലിലാണ് മഞ്ജു വാര്യർ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ നാൽപ്പത്തിമൂന്നാം ജന്മദിനം.

സിനിമയ്ക്കായും അല്ലാതെയും വേറിട്ട മേക്കോവറുകൾ പരീക്ഷിക്കാറുണ്ട് മഞ്ജു വാര്യർ. മുടിയിലും വേഷവിധാനത്തിലും നടത്തുന്ന പരീക്ഷണങ്ങളെല്ലാം ഗംഭീര വിജയമായി മാറാറുമുണ്ട്. മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്.

Written by admin

സ്നേഹിച്ച ആദ്യ ഭർത്താവ് മ രിച്ചപ്പോൾ ഭർത്താവിന്റെ എറ്റവും അടുത്ത സുഹൃത്തിനെ വിവാഹം കഴിച്ചു… ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി സീരിയൽ താരം സിന്ധു ജേക്കബ്.. !!

ഇടപഴകി അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് മോശം ചിന്തകളുള്ള ആളല്ല മഞ്ജു, വ്യക്തമായ ധാരണ ഭാര്യയ്ക്കുണ്ട്- ശരത് ദാസ്