in ,

മീനാക്ഷിയുടെ ചേച്ചിയാണോ? മഞ്ജുവിന്റെ ചിത്രങ്ങളേറ്റെടുത്ത് ആരാധകർ

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി.പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹം മോചനം നേടി. പിന്നീടങ്ങോട്ട് ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം.

മഞ്ജുവിന്റെ പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുന്നു. വലിയ സൺഗ്ലാസ് വെച്ച് ചിരിയോടെ നിൽക്കുകയാണ് മഞ്ജു ചിത്രങ്ങളിൽ. ഏറ്റവും സന്തോഷകരമായ പുഞ്ചിരി നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുന്നു, എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു കുറിക്കുന്നത്. പതിവ് പോലെ തന്നെ ഇത്തവണയും മുടിയിലാണ് മഞ്ജുവിന്റെ പരീക്ഷണം. ഇടയ്ക്കിടയ്ക്ക് വ്യത്യസ്ത സ്റ്റൈലുകള്‍ പരീക്ഷിക്കാറുണ്ട് താരം. പുതിയ ഹെയര്‍ സ്റ്റൈല്‍ കിടുവാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ജീവിതത്തില്‍ നേരില്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരേയൊരു സെലിബ്രിറ്റി മഞ്ജു വാര്യരാണെന്ന കമന്റും ഫോട്ടോയ്ക്ക് താഴെയുണ്ട്. മീനാക്ഷിയുടെ ചേച്ചിയാണോ ഇതെന്നായിരുന്നു വേറൊരാള്‍ ചോദിച്ചത്.

ഏതായാലും ആ തിരിച്ചുവരവ് വെറുതെയായില്ല.മികച്ച ഒരുപിടി കഥാപാത്രങ്ങൾക്ക് വെള്ളിത്തരയിൽ ജീവനേകി തന്റെ ജൈത്രയാത്ര തുടരുകയാണ്.നിരുപമ രാജീവിലൂടെയുള്ള തിരിച്ചുവരവിന് ഗംഭീര സ്വീകരണമാണ് മലയാളികൾ നൽകിയത്. മഞ്ജുവിനൊപ്പം തന്നെ സഹോദരനായ മധു വാര്യരും സിനിമയിൽ സജീവമാണ്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചതുർമുഖമാണ് അവസാനമായി പുറത്തിറങ്ങിയത്. നിരവധി ചിത്രങ്ങളാണ് നടിയുടേതായി പുറത്തിറങ്ങാനുള്ളത്.

ജയസൂര്യ നായകനാകുന്ന മേരി ആവാസ് സുനോ എന്ന ചിത്രമാണ് മഞ്ജു വാര്യരുടേതായി അണിയറയിൽ ഒരുണങ്ങുന്നത്. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.മഞ്ജു വാര്യർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്ന അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രവും പുരോഗമിക്കുകയാണ്. നവാഗതനായ കൽപേഷ് സംവിധാനം ചെയ്യുന്ന സിനിമയിൽ മാധവനാണ് നായകൻ. ഭോപ്പാലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Written by admin

ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വൈറലായി ആഫ്രിക്കൻ ദമ്പതികളുടെ വിവാഹം…. ഫോട്ടോഷൂട്ട്‌ വൈറൽ… !!

ക്യൂട്ടിനെസ്സ് ഓവർ ലോഡ്.. നിരഞ്ജന അനൂപിന്റെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ… !!