in

യൂറോപ്പിലെ വിൻഡർ വൈബ് ആസ്വദിച്ച് മഞ്ജുവാര്യർ!!! ചിത്രങ്ങൾ ഇതാ

Manju Warrier enjoying the winter vibe in Europe Here are the pictures.

മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ യൂറോപ്പിൽ അവധി ആഘോഷിക്കാൻ എത്തിയിരിക്കുകയാണ്. യൂറോപ്പിലെ തണുപ്പിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ചെത്തിയ മഞ്ജുവാര്യർ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുകയാണ്. വിദേശയാത്രകൾ ഇതിനോടകം നിരവധി നടത്തിയിട്ടുള്ള മഞ്ജുഎല്ലാത്തവണയും ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പ്രത്യേക അടിക്കുറിപ്പും നൽകാറുണ്ട്. ഇത്തവണത്തെ ചിത്രങ്ങൾക്കും താരം ഹൃദയത്തിൽ തൊട്ടുകൊണ്ടുള്ള അടിക്കുറിപ്പ് തന്നെയാണ് നൽകിയത്.

ഓസ്ട്രിയ ആണ് താരം ഇത്തവണ അവധി ആഘോഷത്തിന് ആയി തിരഞ്ഞെടുത്തിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരാണ് ചിത്രങ്ങൾക്ക് താഴെ കമൻറുകൾ നൽകിയത് .

ചിത്രങ്ങളിൽ അതീവ സന്തോഷവതിയായും എനർജറ്റിക്കായും ആണ് മഞ്ജുവാര്യർ ഉള്ളത്. താരത്തിന്റെ ഓരോ ചിത്രത്തിനും പ്രസരിപ്പുണ്ടെന്ന് ആരാധകർ കമൻറുകൾ എഴുതി

നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷം മഞ്ജുവാര്യർ മലയാള സിനിമയിലേക്ക് കടന്നു വന്നപ്പോൾ തമിഴകം കൂടിയായിരുന്നു മഞ്ജുവിനെ ഏറ്റെടുത്തത്. ആദ്യചിത്രം കൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകരുടെ മനസ്സിൽ മഞ്ജു വീണ്ടും ഇടം പിടിക്കുകയായിരുന്നു.

പിന്നീടങ്ങോട്ട് തമിഴകത്തും താരത്തിന് ശ്രദ്ധേയമായ കഥാപാത്രങ്ങൾ ലഭിച്ചു. ധനുഷിന്റെയും അജിത്തിന്റെ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിലും അന്യഭാഷയിലും ഒരുപാട് ആരാധകരെ ഉണ്ടാക്കിയെടുക്കാൻ മഞ്ജുവിനെ ചുരുങ്ങിയ കാലം കൊണ്ടാണ് സാധിച്ചത്. ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ഏറ്റവും വലിയ ബിഗ് ബഡ്ജറ്റ് ചിത്രം എമ്പുരാൻ ആണ്. ചിത്രത്തിൻറെ അണിയറ ഒരുക്കങ്ങളൊക്കെ മഞ്ജു സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്

Written by amrutha

Anikha celebrated her birthday by holding her mother close and sharing sweets

ഹാപ്പി ബർത്ത് ഡേ കനിമോളെ !!!  അമ്മയെ ചേർത്തുപിടിച്ച് മധുരം പങ്കുവെച്ച് അനിഖയുടെ പിറന്നാൾ

Actor Shane Nigam from the film industry has taken to social media to share his opinion

പട്ടാപകൽ പോലീസിനെ വെട്ടിച്ചു കുഞ്ഞുമായവർ എത്തിയത് ആശങ്കയുണ്ടാക്കുന്ന കാര്യം : ഷെയ്ൻ നിഗം