in

ഭാര്യ എന്ന നിലയിൽ കിട്ടേണ്ട പരിഗണന എനിക്ക് ലഭിച്ചിരുന്നില്ല, അദ്ദേഹത്തിന്റെ താൽപര്യം വേറെ ആയിരുന്നു: മംമ്ത മോഹൻദാസ് തുറന്ന് പറയുന്നു

മയൂഖം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ താരസുന്ദരിയാണ് മംമ്ത മോഹൻദാസ്. പിന്നീട് തെന്നിന്ത്യയിലെ പല ഭാഷകളിലും നിരവധി ചിത്രങ്ങൾ മംമ്തയെ തേടിയെത്തി. മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ ഒക്കെ നായികയായി തിളങ്ങി.

ഗായികയായും തിളങ്ങിയിട്ടുള്ള താരമാണ് മംമ്ത. നിരവധി ഗാനങ്ങളും താരം ആലപിച്ചിട്ടുണ്ട്. 2011ൽ ആണ് മംമ്തയുടെ വിവാഹം നടക്കുന്നത്. എന്നാൽ ഈ ബന്ധം അധികം നീണ്ടു നിന്നില്ല. തൊട്ടടുത്ത വർഷം തന്നെ വിവാഹമോചനം നേടി. സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മംമ്ത മോഹൻദാസ് ഇപ്പോൾ. വിവാഹം കഴിഞ്ഞു ഒന്നോ രണ്ടോ മാസമായിരുന്നു സന്തോഷത്തോടെയുള്ള നാളുകൾ.

അതിനുശേഷം ഒരുപാട് പ്രതിസന്ധിഘട്ടമായിരുന്നു. എല്ലാം കഴിഞ്ഞു കുറെ നാളുകൾക്ക് ശേഷമാണു വിവരങ്ങൾ തന്റെ അമ്മയോട് പോലും പറയുന്നത്. മാത്രമല്ല പ്രജിത്ത് തന്റെ ബാല്യകാല സുഹൃത്ത് ഒന്നും ആയിരുന്നില്ല. തങ്ങളുടെ ഇരുവരുടെയും സമ്മതപ്രകാരം വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു. തങ്ങൾ ഇരുവരും നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നല്ലാതെ ബാല്യകാല സുഹൃത്തുക്കൾ ആയിരുന്നില്ല.

അദ്ദേഹത്തിന്റെ വീട്ടുകാർ ഈശ്വര വിശ്വാസികൾ ആയിരുന്നില്ല. തങ്ങൾ ആണെങ്കിൽ വിശ്വാസികൾ ആയിരുന്നു. ഇത് വലിയൊരു പ്രശ്നമായിരുന്നു. തന്റെ അച്ഛനും അമ്മയും അദ്ദേഹത്തെ ഒരു മകനായിട്ടാണ് കണ്ടിരുന്നത്. എന്നാൽ തിരിച്ചു ആ ഒരു സമീപനം കിട്ടിയിരുന്നില്ല. മാത്രമല്ല അദ്ദേഹം സോഷ്യൽ ഡ്രിങ്കിൽ താത്പര്യം ഉള്ള ആളായിരുന്നു. ആദ്യം അതൊക്കെ തനിക്ക് ബുദ്ധിമുട്ട് ആയിരുന്നുവെങ്കിലും പയ്യെ താൻ അതുമായി പൊരുത്തപെട്ടിരുന്നു.

ഭാര്യ എന്ന നിലയിൽ തനിക്ക് കിട്ടേണ്ട ബഹുമാനം ഒരിക്കലും ലഭിച്ചിരുന്നില്ല. അങ്ങനെ പലതരത്തിലുള്ള അഭിപ്രായ ഭിന്നതകൾ നിലനിൽക്കവെയാണ് വേർപിരിയാൻ ഉള്ള തീരുമാനം എടുത്തതെന്നും താരം പറയുന്നു.
എസ്.എസ് രാജമൗലിയുടെ സംവിധാനത്തിൽ യമഡോംഗ എന്ന ചിത്രത്തിലെ സഹവേഷം അഭിനയിച്ചുകൊണ്ട് മമ്ത തെലുങ്കിലേയ്ക്കും രംഗപ്രവേശനം ചെയ്തിരുന്നു.

ഈ ചിത്രം തെലുങ്കിലെ ആ വർഷത്തെ ഏറ്റവും മികച്ച ഹിറ്റുകളിൽ ഒന്നായിരുന്നു. ഈ ചിത്രത്തിൽ ഏതാനും ഒരു ഗാനങ്ങൾക്കു വേണ്ടി അവർ തന്റെ ശബ്ദം നൽകിയിരുന്നു. 2008 ൽ 7 ചിത്രം അഭിനയിച്ചതിൽ കൂടുതലും തെലുഗു ചിത്രങ്ങളിൽ ആയിരുന്നു. മമ്തയുടെ ആദ്യ കന്നഡ ചിത്രം ഗോലി ആയിരുന്നു. പിന്നീട് കൃഷ്ണാർജ്ജുന എന്ന ചിത്രത്തിൽ പ്രധാന സ്ത്രീവേഷത്തിൽ അഭിനയിച്ചുവെങ്കിലും ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

പിന്നീട് പ്രധാന വേഷത്തിലെത്തിയ ചിത്രം വിക്ടറി ആയിരുന്നു. ഇതും ബോക്സോഫീസിൽ കൂപ്പുകുത്തി. ഇതിനിടെ 2012 ൽ സൂര്യ ടിവിയിലെ ‘കയ്യിൽ ഒരു കോടി’ എന്ന ക്വിസ് ഷോയിൽ ആതിഥേയത്വം വഹിച്ചുകൊണ്ട് മംത ടെലിവിഷൻ മേഖലയിലേയ്ക്കും കടന്നുവന്നിരുന്നുവെങ്കിലും ഈ ഷോ പിന്നീട് റദ്ദാക്കപ്പെട്ടു. ജനപ്രീതിയാർജ്ജിച്ച ഡി 4 ഡാൻസിന്റെ ജഡ്ജായും അവർ പ്രവർത്തിച്ചിരുന്നു.