in ,

ഫ്‌ലൈറ്റില്‍ വെച്ച് അച്ഛന് വയ്യാതെയായി, 11 കാരിയായ എനിക്ക് ഒന്നും മനസ്സിലായില്ല. അച്ഛന്റെ വിയോഗത്തിനെ കുറിച്ച് മാളവിക

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് മാളവിക കൃഷ്ണദാസ്. നടിയെ കൂടാതെ അവതാരകയായും നൃത്തകിയായും തിളങ്ങുകയാണ് താരം. ഇപ്പോഴിത തന്റെ അച്ഛനെ കുറിച്ചും ഏഴാം ക്ലാസില്‍ അവസാനിച്ചു പോകേണ്ടിയിരുന്ന തന്റെ കരിയര്‍ ഇത്രയും വരെ എത്തിയതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി മനസ് തുറന്നത്

മാളവിക കൃഷ്ണദാസിന്റെ വാക്കുകള്‍ ഇങ്ങനെ, അച്ഛനായിരുന്നു ഹീറോ. ജീവിതത്തില്‍ തനിക്ക് എല്ലാം ആയിരുന്നു അച്ഛന്‍. ചോദിക്കുന്ന എന്തും തന്നാല്‍ കഴിയും വിധം സാധിച്ചു തരുന്ന, എന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന അച്ഛന്‍. ഞാന്‍ ഒരു നര്‍ത്തകി ആയി കാണണം എന്നും എനിക്കൊരു നല്ല ഭാവി ഉണ്ടായി കാണണം എന്നും ആഗ്രഹിച്ച അച്ഛന്‍. അച്ഛന്‍ എന്നതിനപ്പുറം എന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടെയായിരുന്നു.

അച്ഛനെ മാത്രം ആശ്രയിച്ച് കഴിയുന്ന ഒരു സാധാരണ വീട്ടമ്മയാണ് എന്റെ അമ്മ. അച്ഛന് ഒരു മെഡിക്കല്‍ ഷോപ്പ് ഉണ്ട്. അത് മാത്രമാണ് ഞങ്ങളുടെ വരുമാനം. അത് വച്ച് എന്നെ പഠിപ്പിക്കാനും, അച്ഛന്‍ കണ്ട എന്നെ കുറിച്ചുള്ള സ്വപ്നം പൂര്‍ത്തിയാക്കാനും അമ്മയ്ക്ക് കഴിയില്ല എന്ന് പലരും പറഞ്ഞു. അതുകൊണ്ട് റിയാലിറ്റി ഷോകളും ഡാന്‍സുകളും എല്ലാം അവസാനിപ്പിച്ച് മകളെ പഠിപ്പിക്കാന്‍ എല്ലാവരും നിര്‍ദ്ദേശിച്ചു. അതിനിടയില്‍ മെഡിക്കല്‍ ഷോപ്പ് ഒരു സ്ത്രീയായ അമ്മയ്ക്ക് നടത്തി കൊണ്ടു പോകാന്‍ സാധിക്കാത്തതിനാല്‍ വാടകയ്ക്ക് കൊടുത്തു. പക്ഷെ അമ്മ തളര്‍ന്നില്ല. ദൈവത്തിന്റെ തുണ എന്നൊക്കെ ഞാന്‍ വിശ്വസിച്ചത് അപ്പോഴാണ്. അതുവരെ ഒന്നും അല്ലാതിരുന്ന, എന്റെ ഡാന്‍സിനെ കുറിച്ചും കരിയറിനെ കുറിച്ചും എന്ത് പറഞ്ഞാലും എതിര്‍ക്കുന്ന അമ്മ, അച്ഛന്‍ കണ്ട എന്നെ കുറിച്ചുള്ള സ്വപനം പൂര്‍ത്തിയാക്കാനായി ഇറങ്ങി തിരിച്ചു. വേറെ ഒന്നും വേണ്ട, അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കണം, എന്നെ നര്‍ത്തകിയാക്കണം എന്നത് മാത്രമായി അമ്മയുടെ ആഗ്രഹം.

ഏഴാം ക്ലാസില്‍ വച്ച് ആദ്യമായി എന്റെ ഗള്‍ഫ് ഷോയ്ക്ക് അച്ഛനൊപ്പം പുറപ്പെട്ടതാണ് ഞാന്‍. ഫ്ളൈറ്റില്‍ വച്ച് അച്ഛന് വയ്യാതെയായി. പതിനൊന്ന് വയസ്സുകാരിയായ എനിക്ക് ഒന്നും മനസ്സിലായില്ല. ഫ്ളൈറ്റ് എമര്‍ജന്‍സിയായി ലാന്റ് ചെയ്ത് അച്ഛനെ ആശുപത്രിയില്‍ എത്തിച്ചു. എല്ലാം സുഖമായി അച്ഛന്‍ തിരിച്ചുവരും എന്നും, വീണ്ടും ഡാന്‍സിന് പോകാം എന്നും ആഗ്രഹിച്ച് നില്‍ക്കുന്ന സമയത്ത് ഞാന്‍ കണ്ടത് അച്ഛന്റെ ഡെഡ് ബോഡിയാണ്. അവിടെ എല്ലാം തീര്‍ന്നു എന്ന് കരുതി. അങ്ങനെ എന്റെ നൃത്തം വീണ്ടും തുടര്‍ന്നു. പല ഷോകളും കഴിഞ്ഞു. അവസാനം നായികാ നായകനിലും എത്തി. അവിടെ ഒരുപാട് എക്സ്പ്ലോര്‍ ചെയ്തിട്ടുള്ള ആളുകള്‍ക്കിടയില്‍ ഞാന്‍ എത്തപ്പെട്ടപ്പോള്‍, സെലക്ഷന്‍ കിട്ടും എന്ന് പോലും കരുതിയില്ല. പക്ഷെ കിട്ടി. അവിടെ നിന്ന് ഇവിടെ വരെ പിന്നെ പടി പടിയായുള്ള ഉയര്‍ച്ചയാണ്. ഇപ്പോള്‍ എനിക്ക് എന്റെ അമ്മയ്ക്ക് എന്നാല്‍ കഴിയും വിധം സാമ്ബത്തിക സഹായം നല്‍കാന്‍ കഴിയുന്നുണ്ട്.

Written by admin

ദിലീപ് എനിക്ക് സ്വന്തം ഏട്ടനെ പോലെ, സത്യവും സ്‌നേഹവും കഠിനാധ്വാനവും എന്നും വിജയിച്ചിട്ടേ ഉള്ളൂ, സുജ കാര്‍ത്തിക

‘ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് ‘ദീപിക പദുകോൺ’…ഫോട്ടോസ് കാണാം