in

തന്റെ പൊക്കത്തിനും വണ്ണത്തിനും ഒക്കെ പറ്റിയ ആൾ ഉണ്ണി മുകുന്ദനാണ്; മനസ്സ് തുറന്ന് മാളവിക ജയറാം

പൊതുവേ നടീ നടന്മാരുടെയൊക്കെ കുടുംബ ജീവിതം പ്രേക്ഷകര്‍ക്ക് കാണാപാഠമാണ്. മക്കള്‍ ആരൊക്കെ? അവര്‍ എന്തു ചെയ്യുന്നു എന്നതുള്‍പ്പെടെ എല്ലാ വിശേഷങ്ങളും അവര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. നടന്‍ ജയറിന്റെയും ഭാര്യ പാര്‍വതിയുടെയും മക്കളായ കണ്ണനെന്നും ചക്കിയെന്നും വിളിപ്പേരുള്ള കാളിദാസിന്റെയും മാളവികയുടെയും കാര്യവും സോഷ്യല്‍ മീഡിയയിലൂടെ തുറന്ന പുസ്തകമാണ്. മാളവികയുടെ സിനിമാ പ്രവേശം അടുത്ത കറേ നാളുകളായി ചര്‍ച്ചയാണ്.

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ജയറാമും താരത്തിന്റെ കുടുംബവും എന്നും സിനിമ മേഖലയിലും പുറത്തും ചര്‍ച്ചയാകാറുണ്ട് താരങ്ങളെപ്പോലെ അവരുടെ മക്കളും പേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ടവരാണ് ചെറുപ്പം മുതലേ മകന്‍ കാളിദാസന്‍ അഭിനയ രംഗത്തുണ്ട് താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. അടുത്തിടെ പോണ്ടിച്ചേരിയിലെ ആദിശക്തി തിയറ്റര്‍ നടത്തിയ അഭിനയക്കളരിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ മാളവിക പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ മാളവിക എന്നാണ് സിനിമയിലെത്തുക എന്ന ചോദ്യമുയര്‍ന്നിരുന്നു.

ഇപ്പോഴിതാ എന്നെങ്കിലും അഭിനയിക്കുകയാണെങ്കില്‍ ഏതു നടനോടൊപ്പം അഭിനയിക്കാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോള്‍ സുഹൃത്തായ ഉണ്ണി മുകുന്ദന് ഒപ്പം അഭിനയിക്കാന്‍ ആണ് ആഗ്രഹമെന്ന് മാളവിക തുറന്നു പറഞ്ഞു. മാളവികയുടെ ശരീരപ്രകൃതിക്കും നീളത്തിനും മാച്ച് ആയിട്ടുള്ള ഒരു നടനാണ് ഉണ്ണി മുകുന്ദന്‍ എന്നാണ് താരപുത്രിയുടെ അഭിപ്രായം. കുട്ടിക്കാലം മുതല്‍ നല്ല വണ്ണം ഉണ്ടായിരുന്ന മാളവിക ശരീരം ഭാരം കുറച്ചത് എങ്ങനെയാണെന്നും മാളവിക ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്.

തന്റെ ശരീരഭാരം കുറയ്ക്കാനായി ഡയറ്റ് ഒന്നും ചെയ്തില്ല എന്നും ഫുട്‌ബോള്‍ കളിച്ചാണ് വണ്ണം കുറച്ചതെന്നും മാളവിക പങ്കു വെച്ചു.
ഫോട്ടോഷൂട്ട് ചിത്രങ്ങളും ജയറാമുമൊത്ത് അഭിനയിച്ച പരസ്യ ചിത്രങ്ങളുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഇതിനൊപ്പം തന്നെ മാളവികയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു.നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരനായ യുവതാരം ആയി മാറിയ ഉണ്ണി മുകുന്ദന്‍ സമൂഹ മാധ്യമങ്ങളിലും വളരെ സജീവമാണ്.

തന്റെ വീട്ടിലെ വിശേഷങ്ങളും സിനിമ വിശേഷങ്ങളും എല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. എന്തായാലു മാളവികയുടെ ആഗ്രഹ പോലെ ഇരുവരര ഒന്നിക്കുന്ന ചിത്രമുണ്ടാകമോ എന്ന് കാത്തിരുന്ന് കാണാം. മലയാള സിനിമയിലെ മസില്‍ അളിയന്‍ എന്ന് അറിയപ്പെടുന്ന താരമാണ് ഉണ്ണിമുകുന്ദന്‍. പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആയെത്തിയ ”ഭ്രമം” ആയിരുന്നു ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ താരത്തിന്റെ ചിത്രം. ആമസോണിലൂടെ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്.

Written by admin

ഭർത്താവാണ് എന്റെ അവസാന വാക്ക്, എന്നാൽ എനിക്ക് എന്റേതായ വ്യക്തിത്വവും ഉണ്ട്; ലേഖാ എംജി ശ്രീകുമാർ മനസ്സ് തുറക്കുന്നു

ചില സ്ത്രീകൾക്ക് എപ്പോഴും ഇരയെന്ന് കേൾക്കാൻ ഇഷ്ടമാണ്, എത്ര കാലം ഇവർ ഇത് പാടി നടക്കും: മംമ്ത മോഹൻദാസ് തുറന്നടിക്കുന്നു