in ,

ചില സ്ത്രീകൾക്ക് എപ്പോഴും ഇരയെന്ന് കേൾക്കാൻ ഇഷ്ടമാണ്, എത്ര കാലം ഇവർ ഇത് പാടി നടക്കും: മംമ്ത മോഹൻദാസ് തുറന്നടിക്കുന്നു

ഹരിഹരൻ ചിത്രമായ മയൂഖത്തിലൂടെ വെള്ളിത്തിരയ്ക്ക് മുന്നിൽ സജീവമായ താരമാണ് മമ്ത മോഹൻദാസ്. 2003 മുതൽ ചലച്ചിത്ര രംഗത്ത് സജീവമായ താരം 2003-ലെ മയൂഖം എന്ന ചിത്രത്തിന് ശേഷം 2006ൽ ബസ് കണ്ടക്ടർ, അത്ഭുതം,ലങ്ക, മധുചന്ദ്രലേഖ, ബാബാ കല്യാണി തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്തു.ആദ്യ കാലങ്ങളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എങ്കിൽ പോലും വിശ്രമമില്ലാത്ത പരിശ്രമത്തിലൂടെയും മമ്ത മലയാളികളുടെ ഇടയിലേക്ക് ഇറങ്ങി ചൊല്ലുകയായിരുന്നു.

2007 ബിഗ് ബി എന്ന മലയാള ചിത്രത്തിലും തെലുങ്ക്, കന്നട ചിത്രങ്ങളിലും അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചു. മലയാള സിനിമയിലെ സൂപ്പർതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്,പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾക്കൊപ്പം എല്ലാം നായികയായി വേഷം കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരവും ലഭിച്ചു. ലഭിച്ച കഥാപാത്രങ്ങളെയൊക്കെ ഒന്നിനൊന്ന് മികച്ചതാക്കി ക്യാമറയ്ക്കു മുന്നിൽ അവതരിപ്പിക്കുവാനാണ് എന്നും താരം ശ്രമിച്ചിട്ടുള്ളത്.

കഥാപാത്രങ്ങൾ പോലെ തന്നെ താരം അഭിനയിച്ച ചിത്രങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു എന്നത് തന്നെയാണ് വാസ്തവം. ഏറ്റവുമൊടുവിലായി സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ജനഗണമന എന്ന ചിത്രത്തിലാണ് മമ്ത അഭിനയിച്ചത്. 2009ൽ കഥതുടരുന്നു, നിറക്കാഴ്ച, പാസഞ്ചർ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച താരം പിന്നീട് നിരവധി ചിത്രങ്ങളിലാണ് നായികയായും സഹ നടിയായും തിളങ്ങിയത്.

അൻവർ റഷീദ് ചിത്രം മൈ ബോസ്, ടൂ കണ്ട്രീസ്, തോപ്പിൽജോപ്പൻ എന്നിവ താരത്തിന്റെ കരിയറിൽ തന്നെ വഴിത്തിരിവുണ്ടാക്കിയ ചിത്രങ്ങൾ കൂടിയാണ്. അഭിനയം എന്നതിനുപുറമേ ഗായിക എന്ന നിലയിലും ഇതിനോടകം തിളങ്ങി കഴിഞ്ഞിരിക്കുകയാണ് താരം. വിജയ് നായകനായ തമിഴ് ചിത്രത്തിൽ ഡാഡി മമ്മി എന്ന ഗാനത്തിന് ശബ്ദം നൽകിയത് താരമായിരുന്നു. ഈ ഗാനത്തോടുകൂടി മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും മമ്തയ്ക്ക് ലഭിച്ചത്.

2011 ഡിസംബർ 28 ന് ബിസിനസുകാരനായ പ്രജിത്ത് പത്മനാഭനെ താരം വിവാഹം കഴിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം അടിക്കടി ഫോട്ടോഷൂട്ടുകൾ വിശേഷങ്ങളുമായി എത്തി ആരാധകരുടെ മനംകവരാറ് ഉണ്ട്. ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നത്. സ്വയം ഇരയാകുന്നതിൽ വലിയ താല്പര്യം ഉള്ള നാടാണ് നമ്മുടേത് എന്നാണ് മമ്താ മോഹൻദാസ് പറഞ്ഞിരിക്കുന്നത്. സ്വയം ഇരയാകുന്നത് സ്ത്രീകൾ ഇഷ്ടപ്പെടുന്നുണ്ടെന്നും എത്ര കാലമാണ് ഇവർ ഇതേ പാട്ടുപാടി കൊണ്ടിരിക്കുക എന്ന് താരം ചോദിക്കുന്നു.

ഇരയാണെന്ന് രീതിയിൽ നിൽക്കാതെ സ്ത്രീയെന്ന നിലയിൽ അഭിമാനത്തോടെ ഒരു ഉദാഹരണമായി ജീവിക്കുകയാണ് വേണ്ടത്.സ്ത്രീ എന്ന രീതിയിൽ പല കാര്യങ്ങളും നമ്മൾ ബുദ്ധിശക്തി ഉപയോഗിക്കുന്നുണ്ടോ. എന്തുകൊണ്ട് അതെല്ലാം വിട്ടിട്ട് ചില കാര്യങ്ങൾ നമ്മൾ വിമത ശബ്ദമുയർത്തുന്നു എന്നും മമ്ത ചോദിക്കുന്നു. ഈ തലമുറയിലെ സ്ത്രീകൾ ചില മാറ്റങ്ങൾക്ക് തുടക്കം ഇടുന്നുണ്ട് എന്ന് ഞാൻ എപ്പോഴും പറയുന്നതാണ്. അതിൽ അഭിമാനിക്കുക. എനിക്കെതിരെ വിമർശനങ്ങളിൽ ഒരിക്കൽപോലും തളരാറില്ല.

വിമർശനം ഉന്നയിക്കുന്നവർക്ക് അവരുടെതായ കാരണങ്ങൾ ഉണ്ടാകും. പിന്നെ എൻറെ കുടുംബമാണ് എൻറെ ശക്തി എന്ന് അവർ തന്നെ ശക്തമായ പിന്തുണ ഇല്ല.അത് എങ്കിൽ ഞാൻ തരണം ചെയ്യില്ലായിരുന്നു എന്നും ഇരയാണെന്ന രീതിയിൽ ഞാൻ ഒരിടത്തും സ്വയം പറയുകയും പ്രവർത്തിക്കുകയും ചെയ്തിട്ടില്ലെന്നും മമ്ത വ്യക്തമാക്കുന്നു.

Written by admin

തന്റെ പൊക്കത്തിനും വണ്ണത്തിനും ഒക്കെ പറ്റിയ ആൾ ഉണ്ണി മുകുന്ദനാണ്; മനസ്സ് തുറന്ന് മാളവിക ജയറാം

അന്ന് മമ്മൂട്ടി ചിത്രത്തിൽ നായിക, എന്നാൽ സിനിമയിൽ നിന്ന് കുടിച്ചത് കണ്ണീരു മാത്രം, ഇന്നിപ്പോൾ കേറ്ററിംഗ് നടത്തി ജീവിക്കുന്നു… പ്രിയ നടിയായി തിളങ്ങിയ ആതിരയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ