in

ഒന്നും മനഃപൂർവമല്ല. അത്രമാത്രം കോളുകൾ മെസേജുകൾ ഒക്കെ ഉണ്ടായിരുന്നു: ആരാധകരോട് ലക്ഷ്മിപ്രിയ

മിനി സ്ക്രീനിലൂടെയും സ്ക്രീനിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ തിരമാണ് ലക്ഷ്മിപ്രിയ . മിനിസ്ക്രീനിലൂടെ ആണ് താരം ആദ്യം പ്രേക്ഷകർക്കിടയിൽ സുപരിചിതയാത്. ങ്ങ തിന് ശേഷം താരം സോഷ്യൽമീഡിയയിലും ആക്ടീവായി. സാമൂഹിക പ്രാധാന്യമുള്ള നിരവധി വിഷയങ്ങളിൽ തൻറെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി ലക്ഷ്മി വാർത്തകളിൽ ഇടം നേടിയിട്ടുണ്ട് . ജീവിതത്തിലെ പുതിയൊരു സന്തോഷവാർത്തയാണ് പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത് ,അടുത്തായിരുന്നു താരത്തിന് പിറന്നാൾ ആഘോഷമാക്കിയത്. പിറന്നാൾ ദിനത്തിൽ ഭർത്താവ് നൽകിയ സർപ്രൈസ് ഉൾപ്പെടെ ആരാധകരുടെ ആശംസകൾക്കും താരം നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.

കുറിപ്പ്:

ആശംസകൾ അനുഗ്രഹവർഷമായി പെയ്തിറങ്ങിയ പിറന്നാൾ ദിനമൊരുക്കി തന്നതിന് നിങ്ങൾ എല്ലാവർക്കും നന്ദി അറിയിക്കട്ടെ? എല്ലാവരുടെയും മനസ്സിലുള്ള സ്നേഹം കണ്ടു കണ്ണ് നിറഞ്ഞു പോയി. എല്ലാ കമെന്റ്സും വായിച്ചു. എല്ലാപേർക്കും മറുപടി എഴുതാനാവുന്നില്ല, എല്ലാ ഫോൺ കോൾസും അറ്റൻഡ് ചെയ്യാനായില്ല, വാട്സപ് മെസേജുകൾക്ക് കൃത്യമായി മറുപടി എഴുതാൻ കഴിഞ്ഞില്ല. മനഃപൂർവമല്ല. അത്രമാത്രം കോളുകൾ മെസേജുകൾ ഒക്കെ ഉണ്ടായിരുന്നു. ഒരു സാധാരണ ദിവസമായി കടന്നുപോകുമായിരുന്ന ദിവസത്തെ എല്ലാവരും ചേർന്നു അവിസ്മരണീയമാക്കി തന്നു . ഹൃദയം നിറഞ്ഞ നന്ദി.

ഇന്നലെ രാവിലെ മാത്രമാണ് തിരുവനന്തപുരത്തു നിന്ന് ഷൂട്ടിങ് കഴിഞ്ഞെത്തിയത്. ഈ ഡ്രസ്സ്‌ എനിക്കും മാതുവിനും ഒരുക്കിത്തന്നത് ബിന്ദു പാർത്ഥൻ റോസ് പെറ്റൽസ് ഹരിപ്പാട് ആണ്. സുന്ദരിയായ ഒരു സ്ത്രീയുടെ രൂപമൊക്കെ വച്ച് അസ്സൽ ഇളനീർ കേക്ക് ചെയ്തത് ആൻസി ആണ്. Anns Bakes. ഞങ്ങളുടെ ആഘോഷങ്ങൾക്ക് ഒഴിവാക്കാനാവില്ല ആൻസിയുടെ യമ്മി കേക്ക്.
അതുപോലെ തന്നെ ഊർമ്മിള Urmila Unni യും ഉണ്ണിയും M S Sujith Unni യും ഇല്ലാത്ത ഒരാഘോഷവും കടന്ന് പോയിട്ടില്ല ഏഴു കൊല്ലങ്ങൾക്കിടയിൽ. കുറേ ദിവസങ്ങൾ വീട്ടമ്മ ഇല്ലാതെ അലങ്കോലപ്പെട്ടു കിടക്കുന്ന വീട് കാണിക്കാതിരിക്കാൻ ഞങ്ങൾ നേരെ  റെസ്റ്റോറന്റ് ൽ ആണ് പോയത്..
സമ്മാനം,  ഭക്ഷണം, പാട്ട്, ചിരി,
പ്രാർത്ഥന. അതേ പിറന്നാൾ മനോഹരമായിരുന്നു.
നന്ദി

Written by admin

‘സാരിയിൽ ക്യൂട്ടായി താര സുന്ദരി അനുപമ പരമേശ്വരൻ…. പുത്തൻ ചിത്രങ്ങൾ വൈറൽ..!!

വെടിപൊട്ടുന്ന പോലൊരു ശബ്ദം, തങ്കകൊലുസും സാന്ദ്രയും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്