in

കൊല്ലത്ത് ഒരു മാറ്റത്തിനായി വോട്ട് ചെയ്യുക, അച്ഛന് ആശംസകൾ, വോട്ട് അഭ്യർത്ഥിച്ച് മകൾ ഇഷാനി കൃഷ്ണ

ലോക്സഭ തിരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർത്ഥിയായ അച്ഛൻ കൃഷ്ണകുമാർ ജയിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അച്ഛന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഇഷാനി കൃഷ്ണ. “ലോക്‌സഭാ തെരഞ്ഞെടുപ്പിന് എൻ്റെ അച്ഛന് എല്ലാ ആശംസകളും നേരുന്നു. കൊല്ലത്തെ സ്ഥാനാർത്ഥിയാണ്. വികസന കാഴ്ചപ്പാടുള്ള വ്യക്തിയാണ് അദ്ദേഹം. കൊല്ലത്ത് ഒരു മാറ്റത്തിന് വോട്ട് ചെയ്യുക..”, ഇതായിരുന്നു ഇഷാനി ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചത്.

അതേ സമയം കൃഷ്ണ കുമാറിന് പ്രചരണത്തിനിടെ പരിക്കേറ്റ സംഭവത്തില്‍ ബി ജെ പി നേതാവ് അറസ്റ്റില്‍. ബി ജെ പി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറിയായ മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിളയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൃഷ്ണ കുമാറിന്റെ പരാതിയെ തുടര്‍ന്നായിരുന്നു കുണ്ടറ പൊലീസിന്റെ നടപടി.

സി പി എമ്മിനെതിരെ പ്രസംഗിച്ചതിന് പിന്നാലെ താന്‍ ആക്രമിക്കപ്പെട്ടു എന്നായിരുന്നു കൃഷ്ണ കുമാറിന്റെ പരാതി. പൊലീസ് തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയത് പരാമര്‍ശിച്ച് സി പി എമ്മിനെ വിമര്‍ശിച്ച് പ്രസംഗിക്കുന്നതിനിടയില്‍ മനപൂര്‍വം തിരക്കുണ്ടാക്കി സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നായിരുന്നു കൃഷ്ണ കുമാര്‍ പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി കുണ്ടറ പൊലീസില്‍ കൃഷ്ണകുമാര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

Written by admin

അച്ഛന്റെ കൂടെ ഇരിക്കുവാനോ പുറത്തുപോകുവാനോ അനുവാദം ഉണ്ടായിരുന്നില്ല അതൊക്കെ ഓർക്കുമ്പോൾ ഇപ്പോൾ സങ്കടം വരുന്നു

എന്തൊക്കെ രാഷ്‌ട്രീയം പറഞ്ഞാലും, തൃശൂരിൽ ഈ പ്രാവശ്യം സുരേഷ് ഗോപി ജയിക്കും, ഇത് എന്റെ വ്യക്തിപരമായ ഇഷ്ടം- വിജയ് മാധവ്