in

റോബിന്റെ മനം കവർന്ന ആ സുന്ദരി ആരാണെന്നറിയാമോ? ആരതി ആള് ചില്ലറക്കാരിയല്ല..!

ബിഗ്ഗ് ബോസില്‍ നിന്നും നിന്നും പുറത്തിറങ്ങിയ ശേഷം അഭിമുഖങ്ങളും ഉദ്ഘാടനുവുമായി റോബിന്‍ ഡോക്ടര്‍ തിരക്കില്‍ തന്നെയാണ്. പോകുന്ന ഇടത്തുള്ള വീഡിയോകള്‍ എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ വൈറലാവുന്നത് ഒരു അഭിമുഖ വീഡിയോ ആണ്.

വീഡിയോ വൈറലാകാന്‍ കാരണം, അഭിമുഖം ചെയ്യാന്‍ വന്ന പെണ്‍കുട്ടി തന്നെയാണ്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റവും അധികം തിരയുന്നത് ആരതി എന്ന് പേരുള്ള ആ കുട്ടി ആരാണെന്നാണ്. തേടിപ്പോയപ്പോള്‍ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആ അവതാരക ചെറിയ പുള്ളിയൊന്നുമല്ല.

കോയമ്പത്തൂരില്‍ നിന്നും ബി എസ് സി ഫാഷന്‍ ടെക്നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. അതിനും അപ്പുറം ഒരു ബിസിനസുകാരി ആണ്. പൊഡീസ് എന്ന ബൊടിക്യു സ്വന്തമായി നടത്തുന്ന ആരതി, ബിസിനസ്സിനൊപ്പം അഭിനയ ലോകത്തും സജീവമാണ്. തെലുങ്കില്‍ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. തമിഴില്‍ നായികയായും അഭിനയിക്കുകയാണ് ഇപ്പോള്‍ ആരതി.

അഭിമുഖത്തിന് ശേഷം റോബിന്‍ അവതാരകയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അതിലൂടെ ആരതിയുടെ ഇന്‍സ്റ്റഗ്രാം പേജിലെത്തിയാല്‍ കുറേ മനോഹരമായ ചിത്രങ്ങള്‍ കാണാം.

ഡിസൈനര്‍, ബിസിനസുകാരി, മോഡല്‍, നടി എന്നിങ്ങനെയുള്ള മേഖലകളില്‍ എല്ലാം കഴിവ് തെളിയിച്ചു കഴിഞ്ഞ 22 കാരിയായ ആരതി ആയിരിക്കുമോ ഇനി ഡോക്ടറുടെ ഭാവി വധു എന്ന തരത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വരുന്നത്. ദില്‍ഷയെ വെട്ടി ആരതിയെ കെട്ടും എന്ന് പറയുന്നവരും ഞങ്ങളുടെ ഡോക്ടര്‍ക്ക് ആരതി മതി എന്ന് പറയുന്നവരുമാണ് കൂടുതല്‍.

അഭിമുഖം ചെയ്യാന്‍ വന്ന അവതാരകരില്‍ ഒരാളായിരുന്നു ആരതി. തുടക്കം മുതലേ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിയ്ക്കുകയായിരുന്നു. ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 പൂര്‍ണമായും കണ്ടില്ല എങ്കിലും റോബിന്‍ വന്ന ഭാഗങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട് എന്നും ഇടയില്‍ പറയുന്നുണ്ടായിരുന്നു. ഇവള്‍ക്ക് റോബിനെ കണ്ടാല്‍ ഉള്ളിലൊരു പരവേശം ആണ് എന്ന് സഹ അവതാരകനും പറഞ്ഞു. എന്തായാലും ഈ ഇന്റര്‍വ്യൂ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയിരിക്കുകയാണ്.

അതേസമയം എല്ലാ വിശേഷങ്ങളും ആരാധകരുമായി റോബിന്‍ സമൂഹ മാധ്യമം വഴി പങ്കുവെക്കാറുണ്ട്. നിമിഷം നേരം കൊണ്ടാണ് അതെല്ലാം പ്രേക്ഷക ശ്രദ്ധ നേടുന്നതും. റോബിനെ സ്നേഹിക്കുന്ന എല്ലാവരും കാത്തിരിക്കുന്ന മറ്റൊരു കാര്യമാണ് റോബിന്റെയും ബിഗ് ബോസ് ടൈറ്റില്‍ വിന്നര്‍ ദില്‍ഷയുടെയും പ്രണയവും വിവാഹവും.

Written by Editor 3

ഷോർട്ട് ഫ്രോക്കിൽ അതിസുന്ദരിയായി മാളവിക മോഹനൻ… കിടിലൻ ഫോട്ടോസ് കാണാം

അധികം സ്ത്രീകൾക്കും അറിയാത്ത കാര്യമാണ് അത്, അത് തന്നെയാണ് തന്റെ സൗന്ദര്യത്തിന്റെ രഹസ്യവും…!