in , ,

ഷോർട്ട് ഫ്രോക്കിൽ അതിസുന്ദരിയായി മാളവിക മോഹനൻ… കിടിലൻ ഫോട്ടോസ് കാണാം

മലയാളത്തിൽ ദുൽഖർ സൽമാന് ഒപ്പം അഭിനയം തുടങ്ങി വിജയത്തിൻറെ പടവുകൾ വളരെ പെട്ടെന്ന് ചവിട്ടി കയറിയ താരമാണ് മാളവിക മോഹൻ. സൂപ്പർ ഗ്ലാമർ ലുക്കിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതിന് യാതൊരു മടിയുമില്ലാത്ത താരം ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തു കഴിഞ്ഞിരിക്കുകയാണ്.

അൾട്രാ ബ്യൂട്ടി എന്നല്ലാതെ ഇതൊക്കെ കണ്ടാൽ എന്താണ് വിളിക്കേണ്ടത് എന്ന സംശയമാണ് ആരാധകർ പലരും താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന് താഴെ ചോദിക്കുന്നത്. അത്രയേറെ അതീവ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ അതീവ ഗ്ലാമർ ലുക്കിൽ ഉള്ളവ തന്നെയാണ്.

അതുകൊണ്ട് തന്നെ ഇവയൊക്കെയും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. സൗത്തിലെ താരപുത്രി ഇപ്പോൾ ബോളിവുഡിലും സജീവമായിരിക്കുകയാണ്. താരം അഭിനയിച്ച ഏറ്റവും പുതിയ ആൽബം ആയ തൗബ യൂട്യൂബിൽ വൻ ഹിറ്റായി കൊണ്ട് മുന്നേറുകയാണ്. റാപ്പർ ബാദുഷ ആലപിച്ച തൗബയിൽ മാളവിക അതീവ ഗ്ലാമർ,ഹോട് ലുക്കിൽ തന്നെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

താരത്തിന്റെ ഡ്രസ്സുകളും സ്റ്റൈലും ഒക്കെ ആരാധകരെ ആകർഷിക്കുന്ന തരത്തിലുള്ളവയാണ്. ബോളിവുഡിൽ സജീവമാകാൻ ഒരുങ്ങുന്നതിന്റെ ലക്ഷണമാണോ ഇത്തരത്തിലുള്ള വസ്ത്രധാരണം എന്നും ആരാധകർ ചോദിക്കുന്നുണ്ട്. ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

പിന്നീട് തമിഴിൽ സജീവമായ താരം ധനുഷ,വിജയ്, രജനികാന്ത് തുടങ്ങി തമിഴിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം അഭിനയിക്കുകയുണ്ടായി. വിജയിക്കൊപ്പം അഭിനയിച്ച മാസ്റ്റർ എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അഭിനയത്തിലും മോഡലിങ്ങിലും ഒരുപോലെ സജീവമായ താരം ചായഗ്രഹകൻ കെ യു മോഹനന്റെ മകളാണ്.

കേരളത്തിലാണ് താരം ജനിച്ചതും വളർന്നതും പഠിച്ചതും ഒക്കെ. പഠനകാലത്ത് തന്നെ മോഡലിങ്ങിൽ സജീവമായി താരം പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്നതിനിടയിലാണ് സിനിമയിലേക്ക് കടന്നുവരുന്നത്. ഇതിനോടകം വളരെ ചുരുങ്ങിയ മലയാളം ചിത്രങ്ങളിൽ മാത്രമേ താരം വേഷം കൈകാര്യം ചെയ്തിട്ടുള്ളൂ.

താരത്തിന്റെ അടുത്ത ചിത്രം രുദ്ര എന്ന പേര് നൽകിയ ഹിന്ദി ചിത്രമാണ്. സിദ്ധാർത്ഥ ചതുർവേദിയാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. മാസഭ മാസഭ എന്ന നെറ്റ് ഫ്ലിക്സ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി നായകനായ ഹിറ്റ് ചിത്രമായ ഗ്രേറ്റ് ഫാദറിലും മാളവിക വേഷം കൈകാര്യം ചെയ്തു കഴിഞ്ഞിരിക്കുകയാണ്.

ബോളിവുഡ് നായികമാരെ പോലും തോൽപ്പിക്കുന്ന തരത്തിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ലോകം കീഴടക്കിയിരിക്കുന്നത്.അത്രയും ഗ്ലാമർ ലുക്കിൽ ആണ് താരം ഏറ്റവും പുതിയ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് സൈബർ ലോകത്ത് ചർച്ചാവിഷയമായി മാറിയത്.

Written by Editor 1

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ പാർവതിയല്ലേ ഇത്.. പുതിയ കിടിലൻ ലുക്കിൽ തിളങ്ങി പാർവതി, ഫോട്ടോസ് കാണാം

റോബിന്റെ മനം കവർന്ന ആ സുന്ദരി ആരാണെന്നറിയാമോ? ആരതി ആള് ചില്ലറക്കാരിയല്ല..!