in ,

സ്റ്റൈലിഷ് ലുക്കില്‍ ദിയ : വീഡിയോ കാണാം

മലയാളത്തിന്‌റ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. മക്കളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. എല്ലാവര്‍ക്കും യുട്യുബ് ചാനലുമുണ്ട്. ചാനലില്‍ വ്യത്യസ്ത തരം കണ്ടന്റുകളുമായി താരങ്ങള്‍ എത്താറുണ്ട്. ഇപ്പോഴിതാ കിടിലന്‍ ഡാന്‍സ് വീഡിയോയുമായി രണ്ടാമത്തെ മകള്‍ ദിയ എത്തിയിരിക്കുകയാണ്. നര്‍ത്തകി കൂടിയായ ദിയ മിക്കപ്പോഴും നൃത്ത വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ഗ്ലാമറസ് ലുക്കിലാണ്താരം വീഡിയോയില്‍ എത്തിയത്.

മിക്കപ്പോഴും സുഹൃത്തിനൊപ്പമാണ് താരം നൃത്ത വീഡിയോ പങ്കു വയ്ക്കാറുണ്ട്. വൈഷ്ണവ് എന്ന യുവാവുമായി ദിയ പ്രണയത്തിലാണ്. ഇരുവരും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.കുക്കിങ് വീഡിയോകളും നൃത്ത വീഡിയോകളുമാണ് ദിയ മിക്കപ്പോഴും പങ്കു വയ്ക്കാറുള്ളത്. സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവെന്‍സറായ താരത്തിന് ലക്ഷകണക്കിന് ഫോളോവേര്‍സാണ് ഉള്ളത്.

അനിയത്തി ഇഷാനി മേക്കോവര്‍ വീഡിയോയുമായി അടുത്തിടെ വന്നിരുന്നു. മൂന്ന് മാസത്തെ വര്‍ക്കൊട്ട് കൊണ്ടാണ് ഇഷാനി ഭാരം വര്‍ദ്ദിപ്പിച്ചത്. താരത്തിന്റെ വീഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് ലക്ഷകണക്കിന് ആളുകള്‍ കണ്ടത്. ഇളയ മകള്‍ ഹന്‍സികയും സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. യുട്യുബ് ചാനലുമായി താരം വളരെ തിരക്കിലാണ്. അമ്മ സിന്ധുവിനും യുട്യൂബ് ചാനലുണ്ട്. അഹാന ഇപ്പോള്‍ സിനിമയുമായി തിരക്കിലാണ്. പുതിയ ചിത്രങ്ങളുടെ വിശേഷങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. നിരവധി പേരാണ് ദിയയുടെ പുതിയ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

Written by admin

മാംസത്തിന് പ്രാധാന്യം നൽകി, ഭക്ഷണവും വർക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയാറെടുക്കണം, ഇഷാനി

വിവാഹ ആഘോഷങ്ങള്‍ അവസാനിക്കുംമുമ്പേ കുടുംബത്തില്‍ ദുംഖവാര്‍ത്ത : പേര്‍ളി മാണി