യൂട്യൂബിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയായ താരമാണ് ദിയ കൃഷ്ണ. വിവാഹവാർത്ത വെളിപ്പെടുത്തിയത് സുഹൃത്ത് അശ്വിനും ഒത്തുള്ള വിവാഹം അടുത്തുതന്നെ ഉണ്ടാകും എന്നും അറിയിച്ചിരുന്നു. വൈകാതെ തന്നെ വിവാഹത്തിൻറെ ഒരുക്കങ്ങളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ മകളുടെ വിവാഹത്തെക്കുറിച്ച് സിന്ധു കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം ക്യുആന്‍ഡ്എ യിലൂടെയാണ് സിന്ധു പ്രേക്ഷകരുടെ ചോദ്യങ്ങൾക്കുള്ള മറുപടി നൽകിയത്. ഓസിയുടെ കല്യാണത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്താണ് തോന്നുന്നതെന്നായിരുന്നു ചിലർ നൽകിയ ചോദ്യം. രാത്രിയില്‍ അവളെ ഇവിടെ മിസ്സ് ചെയ്യും എന്നും മാത്രമല്ല രാത്രി എത്താന്‍ ലേറ്റായാല്‍ വഴക്ക് പറയുന്നതും ഒരുപാട് മിസ്സ് ചെയ്യുമെന്നും പറഞ്ഞു,
സമയം എത്ര പെട്ടെന്നാണ് കടന്ന് പോവുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും എപ്പോഴും മക്കൾഎല്ലാവരും കുഞ്ഞായിട്ടിരുന്നാല്‍ മതി എന്ന് ചിലപ്പോഴൊക്കെ തോന്നാറുണ്ട് എന്നും വീഡിയോയിലൂടെ പറഞ്ഞു. പിന്നെ വിചാരിക്കും മക്കളെല്ലാം കുടുംബമായി ജീവിക്കുന്നതും കാണേണ്ടേ, എക്സൈറ്റഡാണ് എന്നും സിന്ധു അറിയിച്ചു. മാത്രമല്ല ഭാവി മരുമകനെ കുറിച്ച് ചോദിച്ചപ്പോൾ ഹീ ഈസ് എ സ്വീറ്റ് ബോയ് എന്നായിരുന്നു സിന്ധുവിന്റെ മറുപടി..