in

ആ സമയത്ത് ഒന്നും ചെയ്യാനായില്ല, ചെയ്തത് തെറ്റായി പോയി, നിനക്ക് അർഹതപ്പെട്ടത് തന്നെ; ദിൽഷയോട് ക്ഷമ പറഞ്ഞ് ജാസ്മിൻ, പിന്നാലെ നിമിഷയും..!

പ്രേക്ഷകർ ഏറെ നെഞ്ചേറ്റിയ പരിപാടി ആയിരുന്നു ബിഗ് ബോസ്. 100 ദിവസം അടച്ചിട്ട ഒരു മുറിയ്ക്കുള്ളിൽ ക്യാമറ കണ്ണുകൾക്ക് മുന്നിൽ കഴിയുന്ന മത്സരാഥികൾക്ക് പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ല. അവർ പരസ്പരം സ്നേഹിച്ചും കലഹിച്ചും അങ്ങനെ മുന്നോട്ട്.താര രാജാവ് മോഹൻലാൽ ആണ് ഇവരെ മുന്നോട്ട് നയിക്കുന്നത്.

അവസാന പാദത്തിലേയ്ക്ക് കളി എത്തുമ്പോൾ കാര്യമാകും. അങ്ങനെ ഇതാ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രം തിരുത്തിക്കൊണ്ട് ലേഡി വിന്നറായാരിക്കുകയാണ് ദിൽഷ പ്രസന്നൻ. അമ്പത് ലക്ഷം രൂപയും ട്രോഫിയുമാണ് വിന്നറായ ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. വിജയിയെ അഭിനന്ദിക്കാൻ മോഹൻലാൽ ക്ഷണിച്ചപ്പോൾ മാത്രം ദിൽഷയെ അഭിനന്ദിക്കാനായി താരങ്ങളെത്തിയതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ചർച്ചകൾ ഇങ്ങനെ മുന്നേറുന്നതിനിടെ ദിൽഷ തന്നെ ഇക്കാര്യത്തിൽ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ്.

എന്നെ സ്നേഹിച്ച ഒരുപാട് പേരുണ്ടെന്ന് എനിക്കറിയാം. അവരോടെല്ലാം തീർത്താൽ തീരാത്ത നന്ദിയുണ്ട്. ബിഗ് ബോസ് വീട്ടിൽ നിന്നും ഞാൻ പുറങ്ങിയപ്പോൾ മുതൽ നിരവധി വോയ്സ് മെസേജുകളും വീഡിയോകളുമെല്ലാം കാണുന്നുണ്ട്. അവയിലെല്ലാം എന്നോടുള്ള സ്നേഹവും ഞാൻ അറിയുന്നുണ്ട്. തന്റെ വിജയത്തിൽ കയ്യടിച്ചവർ ആരുമില്ലെന്ന ദിൽഷയുടെ വാക്കുകൾ പുറത്തു വന്നതോടെ കുറ്റബോധം തോന്നിയ മനസുമായി ഇപ്പോൾ രണ്ട് പേർ രംഗത്തെത്തി…, ജാസ്മിനും നിമിഷയും.

ഒന്നിച്ച് ഒരു വീട്ടിൽ കഴിഞ്ഞ ആളിൽ നിന്നും ഇത്തരം വാക്കുകൾ കേൾക്കേണ്ടി വന്നതിന്റെ മനോവിഷമം ആകാം ചിലപ്പോൾ ഇതിനു പിന്നിൽ. വിന്നാറായ ശേഷം ദിൽഷയുടെ ഇന്റവ്യു പുറത്തെത്തിയപ്പോൾ നിമിഷയാണ് ആണ് ആദ്യ പ്രതികരണമായി രംഗത്ത് എത്തിയത്. നിമിഷയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു… ‘ഈ വീഡിയോ എന്റെ ഹൃദയം തകർക്കുന്നതാണ്.

പറഞ്ഞാൽ ഷോയിലെ എന്റെ ഇഷ്ട വ്യക്തിയല്ല ദിൽഷ. അതിന്റെ കാരണങ്ങൾ ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ എല്ലാവരും അവളെ അഭിനന്ദിക്കണമായിരുന്നു. ആ വീടിനുള്ളിൽ അവൾ നൂറ് ദിവസം നിന്നു. അതൊരു എളുപ്പമുള്ള ടാസ്‌കല്ല. അവളത് ചെയ്തു’.. ഇതായിരുന്നു ദിൽഷയുടെ വാക്കുകൾ.

നിമിഷയ്ക്ക് പിന്നാലെ ജാസ്മിനും ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ദിൽഷയോട് സോറി പറഞ്ഞുകൊണ്ട് രംഗത്തെത്തി. എന്തുകൊണ്ടോ റിയാസിന്റെ വിഷമത്തിൽ പങ്കുചേർന്നപ്പോൾ അവളെയൊന്ന് ആശംസകൾ അറിയിക്കാൻ കഴിഞ്ഞില്ല. ബിഗ് ബോസ് വീട്ടിൽ എത്ര തല്ലും വഴക്കും ഉണ്ടാക്കിയാലും അവസാനം എനിക്ക് ദിൽഷയോട് പിണക്കമൊന്നും ഉണ്ടായിരിക്കില്ല. എവിടെയൊക്കെയോ ദിൽഷയോട് ഒരു കണക്ഷൻ എനിക്ക് തോന്നിയിട്ടുണ്ടെന്നും ജാസ്മിൻ പറയുന്നു.

എന്തായാലും ചെയ്തത് തെറ്റായിപ്പോയി എന്ന് ഇരുവരും തുറന്നു സമ്മതിച്ചിരിക്കുക ആണ് ഇപ്പോൾ. ലോകം എമ്പാടുമുള്ള ആളുകൾ ഉറ്റു നോക്കിക്കൊണ്ടിരുന്ന ഒരു പരിപാടിയിലെ വിജയിയെ പ്രഖ്യാപിച്ചപ്പോൾ ഞങ്ങൾ അൽപ്പം കൂടി ശ്രദ്ധിക്കേണ്ടി ഇരുന്നു. അത് ആളുകൾ കാണുന്നു എന്നതുകൊണ്ട് മാത്രമല്ല. ഞങ്ങളുടെ മനസ് ഏറെ ഇടുങ്ങി പോയതുകൊണ്ടാണ്.

Written by Editor 2

നാടൻ സുന്ദരി.. മുണ്ടും ബ്ലൗസും ഉടുത്ത് കിടിലൻ ഹോട്ട് ലുക്കിൽ മോഡൽ സൂര്യപ്രഭ, ഫോട്ടോസ് കാണാം

ഒരാൾ വിചാരിച്ചാൽ മതി എല്ലാരേയും ചീത്തയാക്കും, ചിലരുണ്ട് എത്ര വിചാരിച്ചാലും മോശം തന്നെ പറയുന്നവർ, കാവ്യ മാധവന്റെ വാക്കുകൾ വൈറൽ