in

താരകുടുംബത്തിലേക്ക് പുതിയ സന്തോഷം എത്തി, സന്തോഷ വാർത്ത പങ്കുവെച്ച് ദിലീപും കാവ്യയും..!

ഒരു മിമിക്രി താരമായി തുടങ്ങി, സംവിധാന സഹായിയായി, ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട്…മെല്ലെമെല്ലെ മലയാളികളുടെ പ്രിയതാരമായി മാറിയ ആളാണ് ദിലീപ്. ജനപ്രിയ നായകന്‍ എന്ന ടാഗ് ലൈന്‍ അദ്ദേഹത്തിന് ആരാധകര്‍ സമ്മാനിച്ചതാണ്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതോടെ ദിലീപിന്റെ സല്‍പേരുകള്‍ക്ക് മുകളില്‍ കരിനിഴല്‍ വീണു.

\

1968 ഒക്ടോബര്‍ 27 ന് ആലുവക്കാരനായ പത്മനാഭന്‍ പിള്ളയുടേയും സരോജത്തിന്റേയും മൂത്ത മകന്‍ ആയിട്ടായിരുന്നു ജനനം. അമ്പത് വര്‍ഷം മുമ്പ് ജനിക്കുമ്പോള്‍ മാതാപിതാക്കള്‍ നല്‍കിയ പേര് ഗോപാലകൃഷ്ണന്‍ എന്നായിരുന്നു. ഗോപാലകൃഷ്ണന്‍ പത്മനാഭന്‍ പിള്ള. സിനിമയില്‍ എത്തിയതിന് ശേഷം മാത്രമാണ് ദിലീപ് ആയി മാറുന്നത്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആലുവ യുസി കോളേജിലും എറണാകുളം മഹാരാജാസിലും ആയിരുന്നു ദിലീപിന്റെ പഠനം. ഇക്കാലത്ത് തന്നെ ദിലീപ് മിമിക്രിയില്‍ ശ്രദ്ധേയനായി തുടങ്ങിയിരുന്നു. എക്കണോമിക്സില്‍ ബിരുദവും നേടി. കൊച്ചി കലാഭവനില്‍ എത്തിയതായിരുന്നു ദിലീപിന്റെ ജീവിതത്തിലെ ആദ്യത്തെ നിര്‍ണായക സംഭവം.

പിന്നീട് നാദിര്‍ഷയ്ക്കൊപ്പം കൂടി പുറത്തിറക്കിയ ആക്ഷേപഹാസ്യ, കോമഡി ഓഡിയോ കാസറ്റുകള്‍ ഏറെ വിജയിച്ചു. ദേ മാവേലി കൊമ്പത്ത് എന്നായിരുന്നു അതിന്റെ പേര്. ദിലീപിനെ ആദ്യം ജനങ്ങള്‍ ടിവിയിലൂടെ കണ്ടത് ഏഷ്യാനെറ്റിലൂടെ ആയിരുന്നു. കോമിക്കോള എന്ന പരിപാടി ദിലീപിന്റെ ജീവിതത്തിലെ അടുത്ത വഴിത്തിരിവായിരുന്നു.

ദിലീപിന്റെ ജീവിതത്തിലെ ആദ്യ സിനിമാഭിനയം നടക്കുന്നത് 1992 ല്‍ ആയിരുന്നു. എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം നല്‍കി സംവിധായകനായ കമല്‍. അതൊരു ചെറിയ തുടക്കമായിരുന്നില്ല. അതുവരെ ഗോപാലകൃഷ്ണന്‍ എന്ന് തന്നെ ആയിരുന്നു പേര്.

എന്നാല്‍ മാനത്തെ കൊട്ടാരത്തിലെ കഥാപാത്രത്തിന്റെ പേര് ദിലീപ് എന്നായിരുന്നു. പിന്നീട് ആ പേര് ഒപ്പം കൂടുകയായിരുന്നു. ഹാസ്യ താരത്തില്‍ നിന്ന് ഒരു നായകനായുള്ള സ്ഥാനക്കയറ്റം നല്‍കിയത് സംവിധായകന്‍ സുന്ദര്‍ദാസ് ആയിരുന്നു. സല്ലാപം എന്ന ഒറ്റ ചിത്രത്തിലൂടെ ദിലീപിന്റെ ജീവിതം തന്നെ മാറിമറിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

സല്ലാപത്തില്‍ ഒരുമിച്ചഭിനയിച്ച ദിലീപും മഞ്ജു വാര്യയരും പിന്നീടും പല ഹിറ്റ് സിനിമകളിലെ താര ജോഡികളായി. ഒടുവില്‍ ഏവരേയും അത്ഭുതപ്പെടുത്തി ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചു. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച ദിലീപ് നിര്‍മാതാവായി, തീയേറ്റര്‍ ഉടമയായി, വിതരണക്കമ്പനി ഉടമയായി. മലയാള സിനിമയുടെ സമസ്ത മേഖലകളിലും അപ്രമാദിത്തമുള്ള സൂപ്പര്‍ നായകനായി ദിലീപ് മാറി.

ഏറെ ഞെട്ടിച്ചുകൊണ്ടായിരുന്നു ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ചത്. അതുപോലെ തന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത ആയിരുന്നു ദിലീപ്- മഞ്ജുവാര്യര്‍ വിവാഹമോചനവും. വലിയ നൂലാമാലകളിലേക്ക് കടക്കാതെ പരസ്പര സമ്മതത്തോടെ ആയിരുന്നു ആ വിവാഹമോചനം.

ദിലീപ് വീണ്ടും ഞെട്ടിച്ചു. ഒരു സുപ്രഭാതത്തില്‍ ആണ് എല്ലാവരും അറിയുന്നത് ദിലീപ് , കാവ്യ മാധവനെ വിവാഹം കഴിക്കുന്നു എന്നത്. പിന്നീട് അങ്ങോട്ട് മാധ്യമങ്ങളുടെ ഒഴുക്കായിരുന്നു. 2017 ഫെബ്രുവരി 17 ന് പ്രമുഖ നടി കാറില്‍ വച്ച് അതി ക്രുരമായി ആക്രമിക്കപ്പെട്ടു. തൃശൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ ആയിരുന്നു അത്.

പിന്നീട് കേസില്‍ നാദിര്‍ഷയ്ക്കും മാനേജര്‍ അപ്പുണ്ണിയ്ക്കും ഒപ്പം 12 മണിക്കൂറിലേറെ നേരം പോലീസ് ദിലീപിനെ ചോദ്യം ചെയ്തു. പിന്നീട് ജയിലിലായ ദിലീപിന് 85 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചു. അഞ്ചാമത്തെ ജാമ്യ ഹര്‍ജിയില്‍ ആയിരുന്നു ജാമ്യം അനുവദിച്ചത്. അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി എന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയതോടെ ആയിരുന്നു ദിലീപിന് ജാമ്യത്തിനുള്ള സാഹചര്യം ഒരുങ്ങിയത്.

ഇപ്പോഴിതാ ദിലീപിന് യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിച്ചു. നടിയെ ആക്രമിച്ച കേസിലെ വിവാദങ്ങള്‍ക്കിടെയാണ് ദിലീപിനെ തേടി ഗോള്‍ഡന്‍ വിസ എത്തിയിരിക്കുന്നത്. പത്ത് വര്‍ഷം കാലാവധിയുളള വിസയാണ് യുഎഇ ഗോള്‍ഡന്‍ വിസ. യുഎഇയില്‍ ഒരു സ്‌പോണ്‍സറുടെ സഹായം ഇല്ലാതെ ജോലി ചെയ്യാനും ജീവിക്കാനും അനുമതി നല്‍ക്കുന്ന വിസയാണ് യുഎഇ ഗോള്‍ഡന്‍ വിസ.

Written by Editor 3

ഇത് മധുവിധു കാലം. കിടിലൻ ഹണിമൂൺ ചിത്രങ്ങൾ പങ്കുവെച്ച് നയൻതാരയും വിഘ്‌നേഷും, ഏറ്റെടുത്ത് ആരാധകർ

അവരെ സന്തോഷിപ്പിക്കാൻ ഇതാണ് ചെയ്യുന്നത്.. മലയാള സിനിമാലോകത്ത് ആരോടെങ്കിലും വാശിയുണ്ടോ? നയൻതാര പറയുന്നത് ഇങ്ങനെ