മലയാള സിനിമ ലോകത്തുതന്നെ വളരെയധികം ഞെട്ടൽ ഉണ്ടാക്കിയ ഒരു വാർത്തയായിരുന്നു നടിയെ ആക്രമിച്ച സംഭവം. സെലിബ്രിറ്റിയായ ഒരു നടിക്ക് ഇത്തരം ഒരു അവസ്ഥ വന്നപ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്ന് രീതിയിലായിരുന്നു ആളുകൾ സംസാരിച്ചിരുന്നത് മുഴുവൻ എന്നാൽ നടിയെ ആക്രമിച്ചതിനെ തുടർന്ന് ജനപ്രിയനായകന്റെ പേര് ഉയർന്നു വന്നതോടെ ഈ ഞെട്ടൽ കൂടുതൽ പ്രകടമായി എന്ന് പറയുന്നതാണ് സത്യം. ഇതിന്റെ പേരിൽ നടൻ ദിലീപിന് ജയിൽവാസം വരെ അനുഭവിക്കേണ്ടതായി വന്നു ഒടുവിൽ ജാമ്യത്തിൽ ഇറങ്ങിയ ദിലീപ് ഇപ്പോഴും ഈ കേസിൽ കോടതിയിൽ പൊയ്ക്കൊണ്ടിരിക്കുകയാണ്
അക്രമിക്കപ്പെട്ട നടിയും ദിലീപും ഒരേപോലെതന്നെ സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഈ ഒരു സംഭവം ഉണ്ടാകുന്നത് ഈ സമയത്ത് മുകേഷിനെയും ദിലീപിനെയും കുറിച്ച് പലതരത്തിലുള്ള ഗോസിപ്പുകളും പുറത്തുവന്നു. ഈ കേസിനെ ആസ്പദമാക്കി മലയാള സിനിമ മേഖലയിൽ തന്നെ പലരെയും ചോദ്യം ചെയ്യുകയാണ് ഉണ്ടായത് അക്കൂട്ടത്തിൽ നടൻ മുകേഷിനെയും ചോദ്യം ചെയ്തു എന്നാണ് പറയുന്നത് ഇവരിൽ പലരും പിന്നിടം മൊഴിമാറ്റി പറഞ്ഞു എന്നും പറയുന്നു നടി ഭാമ അടക്കമുള്ളവർ മൊഴിമാറ്റി പറഞ്ഞു എന്ന് പറയുകയും ചെയ്യുന്നുണ്ട് ദിലീപിനെ മുകേഷ് 60 തവണ ഫോണിൽ വിളിച്ചു എന്നുള്ള ഒരു വാർത്തയും ആ സമയത്ത് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു
പിന്നീട് മുകേഷ് തന്നെ ഈ സംഭവത്തെക്കുറിച്ച് വിശദീകരിച്ചിരുന്നു വെറുമൊരു സായാഹ്ന പത്രത്തിൽ മാത്രം വന്ന വാർത്തയാണ് അതായിരുന്നു ആ വാർത്തയിൽ കാര്യമായി ഒന്നുമില്ലായെന്നുമാണ് മുകേഷ് പറഞ്ഞത് ഒരാളെ 60 പ്രാവശ്യം എന്തിനാണ് വിളിക്കുന്നത് വെറുതെ ഹലോ പറഞ്ഞു കട്ട് ചെയ്യാൻ സാധിക്കില്ലല്ലോ എന്നും മുകേഷ് പറഞ്ഞിരുന്നു ഈ വാർത്തയെ സംബന്ധിച്ച പലരും മുകേഷിനെ മാനസികമായി വല്ലാത്ത രീതിയിൽ ട്രോളുകയും ചെയ്തിരുന്നു പലരും രാഷ്ട്രീയ മുതലെടുപ്പ് വരെ ഈ ഒരു സംഭവത്തിൽ നടത്തുകയും ചെയ്തിരുന്നു എന്നാൽ ഇത്തരം വാർത്ത കിട്ടിയതെവിടെ നിന്നാണ് അന്വേഷിക്കാനാണ് മുകേഷ് പറഞ്ഞത് പിന്നീട് പത്രത്തിന്റെ എഡിറ്റർ തന്നോട് പ്രതികാരം തീർത്തതാണെന്ന് മുകേഷ് പറഞ്ഞു അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് മുകേഷിനെ ക്ഷണിച്ചിരുന്നു എന്നും വിവാഹത്തിന് വന്ന ഉടനെ എറണാകുളത്ത് ഒരു പരിപാടി ഉണ്ടെന്ന് പറഞ്ഞ് താൻ അവിടെ നിന്നും പോയത് അയാൾക്ക് ദേഷ്യം അതുകൊണ്ടാണ് ഇത്തരമൊരു വാർത്ത അയാൾ കെട്ടിച്ചമച്ചത് എന്നുമായിരുന്നു പറഞ്ഞത്.