in ,

പത്മയുടെ കുഞ്ഞനിയത്തി വീട്ടിലെത്തി: സന്തോഷ ദിനം ആഘോഷമാക്കി അശ്വതി ശ്രീകാന്ത്

അവതാരികയായി വന്ന് മലയാളം മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് അശ്വതി ശ്രീകാന്ത്. അടുത്തിടെയാണ് താരം ഒരു കുഞ്ഞിൻറെ അമ്മ ആയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ തൻറെ രണ്ടാമത്തെ മകളെ വീട്ടിലേക്ക് കൊണ്ടുവന്ന സന്തോഷ ദിനമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഗർഭിണിയായിരിക്കുമ്പോഴാണ് താരം യൂട്യൂബ് ചാനൽ ആരംഭിച്ചത്.

ചാനലിലൂടെ ഗർഭിണിയാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും അമ്മയാകാൻ തയ്യാറെടുക്കുന്നവർക്ക് ഉള്ള ടിപ്സ് ആണ് താരം പങ്കുവെച്ചത്. ഇപ്പോൾ പുതിയതായി കുഞ്ഞിനെയുംകൊണ്ട് വീട്ടിലേക്ക് കയറി വരുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്. മൂത്തമകളുടെ പത്മ എന്നാണ് ,ഒരു റേഡിയോ ജോക്കി ആയാണ് താരംപ്രേക്ഷകർക്ക് സുപരിചിതയായത്. പിന്നീടാണ് അവതാരികയായത്. ഇപ്പോൾ ചക്കപ്പഴം എന്ന സീരിയലും അഭിനയിക്കുന്നുണ്ട്, ഈ അടുത് താരം മിനിസ്ക്രീനിലെ മികച്ച നടിക്കുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

അമ്മയായത്മുതലുള്ള വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ ആഘോഷമാക്കുന്നുണ്ട്. ഇപ്പോഴിതാ കുഞ്ഞിനെ കാണിച്ചുള്ള പുതിയ വീഡിയോയും ആരാധകർ ഏറ്റെടുക്കുകയാണ്. നിരവധി പേരാണ് താരത്തിന് സോഷ്യൽ മീഡിയയിലൂടെ ആശംസകളുമായി എത്തിയത്. യൂട്യൂബ് ചാനൽ വളരെ അധികം ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരു ലക്ഷം സബ്സ്ക്രൈബ് സ്വന്തമാക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ താരം വളരെയധികം സജീവമാണ്ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പ്രേക്ഷകർക്കായി പങ്കുവയ്ക്കാറുണ്ട്.

Written by admin

പദ്മ ആദ്യമായി കുഞ്ഞനുജത്തിയെ കണ്ട നിമിഷം പങ്കുവെച്ച് അശ്വതി

ലവലേശം ഉളുപ്പ് തൊട്ടു തീണ്ടിയിട്ടില്ലാത്ത പെണ്ണ്: എലീനയുടെ വിവാഹ ദിനത്തെക്കുറിച്ച് ജിഷിൻ