in

അഭിനയിച്ചത് ആകെ രണ്ടേ രണ്ട് സിനിമകളിൽ, എന്നാൽ അത് രണ്ടും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രം, എന്നിട്ടും കാണാമറയത്ത് അഖില ശശിധരൻ; താരം എവിടെയെന്ന് തേടി ആരാധകർ

കണ്ടു കൊണ്ടിരിക്കെ ഇന്റസ്ട്രിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന ചില താരങ്ങളുണ്ട്. സിനിമ – സീരിയല്‍ മേഖലകളില്‍ നിന്ന് അങ്ങനെ പല മുന്‍നിര താരങ്ങളെയും കാണാതായിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരാളെ തിരയുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

ഡാന്‍സ് റിയാലിറ്റി ഷോയില്‍ കൂടി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ആളാണ് നടി അഖില ശശിധരന്‍. ഒരു നര്‍ത്തകിയും ടെലിവിഷന്‍ അവതാരകയുമായിരുന്ന അഖില ജനിച്ചത് കോഴിക്കോടാണ്. പക്ഷെ അഖില പഠിച്ചതും വളര്‍ന്നതും വിദേശത്തായിരുന്നു.

ഭരതനാട്യവും കളരിപ്പയറ്റും അഭ്യസിച്ച അഖില, 2007-ല്‍ ഏഷ്യാനെറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത തകധിമി എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പരിചിതയായത്. തോംസണ്‍ കെ. തോമസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി അഭിനയിച്ച 2010-ല്‍ പുറത്തിറങ്ങിയ കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ ശ്രീബാല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അഖില സിനിമ രംഗത്തേക്ക് കടന്നുവന്നത്.

അതിനു ശേഷം പൃഥ്വിരാജ് നായകനായ തേജാഭായി ആന്റ് ഫാമിലിയാണ് രണ്ടാമതായി അഖില നായികയായി എത്തിയത്. ആ ചിത്രം പരാജയം ആയിരുന്നു എങ്കിലും അഖിലയുടെയും പൃഥ്വിയുടേയും അഭിനയം ശ്രദ്ധ നേടിയിരുന്നു. പക്ഷെ അതിനു ശേഷം സിനിമ രംഗത്തോ അതുപോലെ മറ്റു ടെലിവിഷന്‍ പരിപാടികളിലോ നമ്മള്‍ അഖിലയെ കണ്ടിരുന്നില്ല. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ അപ്രത്യക്ഷ ആയതുപോലെയാണ് തോന്നിയത്.

ആ രണ്ടു ചിത്രങ്ങളിലെ ഗാനങ്ങള്‍ വളരെ ഹിറ്റായവ ആയിരുന്നു, അതില്‍ മലയാളി പെണ്ണെ എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഹിറ്റാണ്. അതുകൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സില്‍ അഖില എന്ന അഭിനേത്രി എപ്പോഴും നിലനില്‍ക്കുന്നു.

2007 ല്‍ ഏഷ്യനെറ്റഇല്‍ സംപ്രേക്ഷണം ചെയ്തിരുന്ന തകധിമി എന്ന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് അഖില ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഭരതനാട്യവും കളരിപ്പയറ്റും അഭ്യസിച്ച നടിയാണ് അഖില. ദിലീപ് നായകനായി എത്തിയ കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെയാണ് അഖില ബിഗ് സ്‌ക്രീനിലെത്തിയത്. ചിത്രത്തിലെ ശ്രീബാല എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.

സിനിമ സാമ്പത്തികമായി വിജയിച്ചതോടെ നടിയെ മലയാളികള്‍ സ്വീകരിച്ചു. കാര്യസ്ഥന്‍ ഹിറ്റായതോടെ അഖിലയ്ക്ക് ധാരാളം അവസരങ്ങള്‍ വന്നു. അക്കൂട്ടത്തില്‍ ഒന്നായിരുന്നു ദീപു കരുണാകരന്‍ സംവിധാനം ചെയ്ത തേജാഭായി ആന്റ് ഫാമിലി.

ചിത്രത്തില്‍ പൃഥ്വിയുടെ നായികയായിട്ടാണ് അഖില എത്തിയത്. എന്നാല്‍ ഏറെ പ്രതീക്ഷകളോടെ എത്തിയ തേജാഭായി ആന്റ് ഫാമിലി എന്ന ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടു. അതോടെ അഖില ശശിധരന്‍ ഇന്റസ്ട്രിയില്‍ നിന്ന് പുറത്താകുകയും ചെയ്തു. രണ്ടേ രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച്, രണ്ടാമത്തെ ചിത്രം പരാജയപ്പെട്ടതോടെ അഖിലയെ പിന്നെ എവിടെയും പ്രേക്ഷകര്‍ കണ്ടില്ല.

മിനിസ്‌ക്രീനില്‍ തിരഞ്ഞെങ്കിലും അവിടെയുമില്ല. അഖില എവിടെ എന്നാണ് ഇപ്പോള്‍ പ്രേക്ഷകരുടെ ചോദ്യം. തേജാഭായിക്ക് ശേഷം അഖിലയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നാല്‍ എല്ലാത്തിനോടും താരം നോ പറഞ്ഞു. തേജാഭായിക്ക് ശേഷം സിനിമകളൊന്നും ചെയ്യേണ്ട എന്ന തീരുമാനത്തിലേക്ക് അഖില എത്തി.

സിനിമാ അഭിനയം താല്‍പര്യമില്ല എന്നാണ് അക്കാലത്ത് ഒരു അഭിമുഖത്തില്‍ അഖില പറഞ്ഞിട്ടുള്ളത്. സിനിമ അഭിനയം നിര്‍ത്തിയ ശേഷം അഖില വിദേശത്തേക്ക് പോകുകയായിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയം നൃത്തത്തിലാണ് അഖിലയുടെ ശ്രദ്ധ.

Written by admin

നടി നിഖില വിമലിനെ എനിക്ക് ഇഷ്ടമാണ്, എന്നാൽ എന്റെ കയ്യിൽ ഒതുങ്ങുന്ന സ്ത്രീയല്ല അവർ, നിത്യ മേനോന്റെ ഒരു അനുഭവം ഉണ്ട് ഇനി കൂടുതൽ അനുഭവിക്കാൻ പറ്റില്ല; സന്തോഷ് വർക്കി പറയുന്നത് ഇങ്ങനെ

നമ്മൾ അങ്ങനെ പറഞ്ഞാൽ സമൂഹം പോക്ക് കേസാണ് എന്നും പറയും ആണുങ്ങൾ പറയുമ്പോൾ മാസ്സും; അടുത്ത കൂട്ടുകാരി ചതിച്ചതിനെ കുറിച്ചും പ്രണയത്തിനെ കുറിച്ചും ബിഗ് ബോസ് താരം സൂര്യ ജെ മേനോൻ പറയുന്നു