in

ഗ്ലാമർ ഔട്ഫിറ്റില്‍  ഹൃദയം കീഴടക്കി  ഐശ്വര്യ ലക്ഷ്മി

മോഡേണ്‍ ഔട്ഫിറ്റില്‍ ഹോട്ട് ലുക്കില്‍ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി ആരാധകരുടെ  പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ബ്ലാക് ആന്‍ഡ് വൈറ്റിലുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചത്. ക്രോപ് ടോപ്പും ചെക് ഡിസൈനറിലുള്ള ബ്ലേസറും പാന്റ്സുമാണ് താരം ഫോട്ടോ ഷൂട്ടിനായി ധരിച്ചിരിക്കുന്നത്.

വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ ഗ്ലാമറസ് ലുക്കിലാണ് ചിത്രങ്ങളിലെത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റുകളുമായി എത്തിയത്. ഇതിനുമുമ്പും ഗ്ലാമറസ് ഫോട്ടോഷോട്ടുകൾ താരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്.

മലയാളത്തിലും അന്യഭാഷയിലുമായി ഐശ്വര്യ ഇപ്പോൾ തിരക്കുള്ള താരമാണ്.നിരവധി ഭാഷകളിൽ ഇതിനോടകം അഭിനയിച്ചുകഴിഞ്ഞു. മലയാളത്തിൽ മായാനദി എന്ന ചിത്രത്തിലൂടെയാണ് കരിയറിൽ വലിയൊരു ബ്രേക്ക് കിട്ടിയത്. അതിനുശേഷം മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചു.പിന്നീട് തമിഴിൽ പ്രമുഖ താരങ്ങൾക്കൊപ്പം എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളും ലഭിച്ചു. സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങൾ ഉൾപ്പെടെ താരത്തിന് അന്യഭാഷയിൽ ലഭിച്ചു. അതോടുകൂടി മലയാളത്തിലും അന്യഭാഷയിലും ഒരുപാട് ആരാധകരെ ഉണ്ടാക്കാൻ ഐശ്വര്യ ലക്ഷ്മിക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് സാധിച്ചത്.

Written by amrutha

വിവാഹശേഷം പൊടിയുമായി ദുബായിൽ സെറ്റിൽ ചെയ്യാനാണ് ഉദ്ദേശിച്ചിരിക്കുന്നത്

പിഷാരടിയെ മമ്മൂട്ടി അടിമയാക്കിയതാണ്. മമ്മൂട്ടി കമ്പനിയുടെ നടത്തിപൊക്കേ ഇപ്പോൾ പിഷാരടിയാണ് ചെയ്യുന്നത്