in

ഡബിള്‍ മീനിങ്ങ് വരുന്ന തരത്തില്‍ എന്റെ ആണ്‍ സുഹൃത്തുക്കളോട് ഞാന്‍ സംസാരിക്കാറുണ്ട്, തുറന്നു പറഞ്ഞ് ശ്വേതാ മേനോന്‍

swetha-menon-on-the-old-kama-sutra-advertisement

ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍… അതാണ് ശ്വേതാ മേനോന്‍. ശക്തമായ നിലപാടുകള്‍ എടുക്കാനും അതില്‍ ഉറച്ചു നില്‍ക്കാനും കഴിവുള്ള സൗന്ദര്യമുള്ള പെണ്ണ്. പെണ്ണെന്ന ചട്ടക്കൂടിനുള്ളില്‍ തളയ്ക്കപ്പെടാതിരിക്കാന്‍ ഒപ്പമുള്ള സ്ത്രീകളെക്കൂടി മോട്ടിവേറ്റ് ചെയ്യുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്താറുമുണ്ട് ശ്വേത.

അനശ്വരം എന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കാലെടുത്തുവെച്ച താര സുന്ദരിയാണ് ശ്വേതാ മേനോന്‍. മോഡലിങ് രംഗത്ത് കരിയര്‍ ആരംഭിച്ച ശ്വേതാ മേനോന്‍ പിന്നീട് മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തി.

പരസ്യ ചിത്രങ്ങളും സിനിമകളുമായി വെള്ളിത്തിര കീഴടക്കിയ നടി ബോളിവുഡിലും വേഷമിട്ടിട്ടുണ്ട്. നായികയായും സഹ നടിയായും ഗസ്റ്റ് റോളുകളിലും തിളങ്ങിയ താരം സ്ത്രീ പക്ഷ സിനിമകളിലും കേന്ദ്ര കഥാപാത്രങ്ങളായി ശ്രദ്ധ നേടി. സിനിമാ രംഗത്ത് മാത്രമല്ല, റിയാലിറ്റി ഷോകളിലും താരം ശ്രദ്ധ നേടി.

എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരിയായ നടി തന്റെ സ്വഭാവത്തെ കുറിച്ച് പൂര്‍ണമായ ബോധമുള്ള താരം കൂടിയാണ്. ഒരു മാധ്യമത്തിന് നല്‍കിയ ശ്വേത മേനോന്റെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. കോവിഡ് കാലത്തെ വിശേഷങ്ങളാണ് താരം പങ്കുവെച്ചത്. ശ്വേതാ മേനോന്റെ വാക്കുകളിങ്ങനെ:

വിഷു എല്ലാം കഴിഞ്ഞ് ഏപ്രില്‍ അവസാനം വരെ എല്ലാം നല്ല രസമായിരുന്നു. കുറേ പാചക പരീക്ഷണങ്ങളും ബേക്കിങ്ങും ഭയങ്കര സ്‌നേഹവും സന്തോഷവും ബോണ്ടിങ്ങും ഒക്കെ ആയിരുന്നു. പിന്നെ മേയ് മാസം തുടങ്ങിയതോടെ ശ്രീയ്ക്ക് എന്നെ കണ്ടൂട. എനിക്ക് ശ്രീയെ കണ്ടൂട. ഇതില്‍ ഉപ്പ് കൂടി, മുളക് പോര എന്നിങ്ങനെ ചെറിയ ചെറിയ കാര്യത്തിനൊക്കെ തൊട്ടവാടിയായി മാറിയതായും ശ്വേത പറയുന്നു.

പിന്നെ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ശ്വേത പറയുന്നു. പക്ഷേ ഞാനതോര്‍ത്ത് ഇരുന്ന് സങ്കടപ്പെടാറില്ല. ഞാന്‍ ഒത്തിരി ചിരിച്ചിട്ടുണ്ട്. എന്റെ അബദ്ധങ്ങള്‍ പറഞ്ഞും കേട്ടും ഞാന്‍ തന്നെ ഒരുപാട് ചിരിക്കാറുണ്ട്.

കുറേ തെറ്റുകളുണ്ടെങ്കിലും എനിക്കൊന്നും ഡിലീറ്റ് ചെയ്യണമെന്ന് തോന്നുന്നില്ല. ആ തെറ്റുകള്‍ക്കൊപ്പം ചില നല്ല കാര്യങ്ങള്‍ കൂടി നടന്നത് കൊണ്ടാണ് ഞാന്‍ ഇതുവരെ എത്തിയത്. അത് എന്റെ നന്മയ്ക്ക് വേണ്ടി നടന്നതാണെന്ന് തോന്നുന്നു. ഈ ആറ്റിറ്റിയൂഡ് ഞാന്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ജനിച്ചപ്പോഴെ ഉള്ളതല്ല. എന്റെ ആത്മീയ ഗുരു ഉണ്ടാക്കി തന്നതാണ് ഈ മൈന്‍ഡ് അത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഞാനൊരു കുസൃതിക്കാരി ആണ്. എന്റെ ആണ്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഡബിള്‍ മീനിങ്ങ് വരുന്ന തരത്തില്‍ സംസാരിക്കാറുണ്ട്, ശ്വേത പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലും നിറ സാന്നിദ്ധ്യമായ ശ്വേത രസകരമായ റീലുകളിലൂടെയും ശ്രദ്ധേയ ആകാറുണ്ട്. റിയാലിറ്റി ഷോകളുടെ വേദികളില്‍ സെലിബ്രിറ്റി സ്റ്റാറ്റസുകളെ മാറ്റി നിര്‍ത്തി സഹ പ്രവര്‍ത്തകരുമായി നിമിഷങ്ങള്‍ പങ്കിടുന്ന ശ്വേതയ്ക്ക് വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്..