in

ആഗ്രഹിച്ചത് ഇങ്ങനെ, എന്നാൽ വിധി എത്തിച്ചത് അഭിനയ രംഗത്തേക്ക്.. നടി കന്യയുടെ ജീവിത കഥ ഇങ്ങനെ

നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത കന്യ ഏവർക്കും സുപരിചിതയാണ്. ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരയായ ചന്ദനമഴ എന്ന സീരിയലിലൂടെ വർഷയുടെ അമ്മയായി എത്തിയാണ് താരം പ്രേക്ഷക ഹൃദയം കീഴടക്കിയത്. പരമ്പരയിൽ കുശുമ്പു നിറഞ്ഞ വില്ലത്തി വേഷമായിരുന്നു താരം ചെയ്തത്.

മായാവതി എന്ന ആ കഥാപാത്രം ഇന്നും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല.സിനിമയേക്കാൾ താരത്തെ പ്രേക്ഷകരെ കൂടുതൽ അടുപ്പിച്ചത് സീരിയലിലൂടെയാണ്. ഇതിലൂടെയായിരുന്നു താരം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയതും. സൂര്യ പുത്രി എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമ മേഖലയിലേക്ക് ചുവട് വച്ചത്.

വർഷങ്ങളായി അഭിനയ മേഖലയിൽ സജീവമായ താരം ബിഗ് സ്‌ക്രീനിലും മുൻ നിര നായകന്മാർക്കൊപ്പവും തന്റെ അഭിനയമികവ് കാഴ്ചവച്ചിട്ടുണ്ട്. എന്റെ സൂര്യപുത്രിക്ക്, ഭാര്യ, തിങ്കൾ മുതൽ വെള്ളിവരെ, കാഞ്ചനം, അമ്മ അമ്മായിഅമ്മ, പോക്കിരിരാജ, കല്യാണ കച്ചേരി, തന്നോന്നി തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ താരത്തിന് ഭാഗമാകാൻ ഉള്ള അവസരവും ലഭിച്ചിട്ടുണ്ട്. ചന്ദനമഴ, അമ്മ, വള്ളി, അഴഗിനി, തന്ത വീട്, നന്ദിനി, എന്ന് സ്വന്തം ജാനി തുടങ്ങിയ പരമ്പരലിലൂടെ ശ്രദ്ധേയമായ കഥാപീത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്.

സ്വദേശം പത്തനംതിട്ട ആണെങ്കിലും കഴിഞ്ഞ 21 വർഷ കാലമായി താരം ചെന്നൈയിലാണ് താമസമാക്കിയിരിക്കുന്നത്. സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ കലാപരിപാടികളിൽ എല്ലാം തന്നെ കന്യ സജീവമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് നിന്നിരുന്ന സമയം ഒരു നാടകത്തിലേക്ക് അഭിനയിക്കാനുള്ള അവസരം അടൂർ പങ്കജം വഴി കന്യക്ക് കിട്ടിയിരുന്നത്. ആ നാടകത്തിലെ അഭിനയത്തിന് താരത്തിന് ബെസ്റ്റ് സഹനടിയ്ക്കുള്ള സ്റ്റേറ്റ് അവാർഡ് നേടുകയും ചെയ്തു. ഒരു സോഫ്റ്റ് കഥാപാത്രമായിരുന്നു താരത്തെ തേടി നാടകത്തിൽ അഭിനയിച്ചത്.

ഫാമിലിയിൽ ആർക്കും കന്യ അഭിനയിക്കാൻ പോകുന്നതിനോട് ഇഷ്ടം ഉണ്ടായിരുന്നില്ല. പക്ഷേ അമ്മയ്ക്ക് കുഴപ്പം ഉണ്ടായിരുന്നില്ല. എനിക്ക് പറ്റാതെ പോയ ഒരു കാര്യം മകൾക്ക് ലക്ക് ഉണ്ടെങ്കിൽ നടക്കട്ടെയെന്ന് അമ്മ പറഞ്ഞതായി കന്യ വെളിപ്പെടുത്തിയിരുന്നു. അഭിനയ മേഖലയിൽ കന്യയ്ക്ക് ഏറെ സപ്പോർട് നൽകുന്നത് കന്യയുടെ ഭർത്താവ് തന്നെയാണ്.

കവിതാവ് ഭാരതി എന്നാണ് താരത്തിന്റെ ഭർത്താവിന്റെ പേര്. ഒരു മകൾ കൂടിയാണ് ഉണ്ട്. നില ഭാരതി എന്നാണ് മകളുടെ പേര്. ഇവർക്ക് ഒരു പ്രൊഡക്ഷൻ കമ്പനി തന്നെ ഉണ്ട്. ഒരു സ്റ്റേറ്റ് അവാർഡോ നാഷണൽ അവാർഡോ മകൾ നേടണം എന്ന ആഗ്രഹമാണ് കന്യക്ക് ഉള്ളത്. മലയാളത്തിലെ സീരിയൽ ആർട്ടിസ്റ്റുകളെ കേരളത്തിലെ സിനിമാക്കാർക്ക് വേണ്ടല്ലോ. കേരളത്തിന് പുറത്തുള്ള സീരിയൽ താരങ്ങളെ അഭിനയിപ്പിച്ചാലും ഇവിടെയുള്ള സീരിയൽ താരങ്ങളോട് അവർക്ക് പുച്ഛമാണെന്നും കന്യ പറയുന്നു.

Written by Editor 2

പൃഥ്വിരാജിന്റെ നായികയാകാൻ എനിക്ക് പറ്റില്ലെന്ന് കാവ്യാ മാധവൻ അന്ന് കരഞ്ഞു പറഞ്ഞു; സംവിധായകൻ വെളിപ്പെടുത്തുന്നു

മീരയുടെ ചെറുപ്പം നിലനിർത്തുന്ന ആ രഹസ്യം അപ്പോൾ ഇതാണ്, ടിപ്‌സ് പങ്കു വച്ച് താരം.. വീഡിയോ ഏറ്റെടുത്ത് ആരാധകർ, കാണാം