in ,

മലയാള സിനിമയില്‍ ഈ ലിപ് ലോക്ക് ചെയ്യാന്‍ ആണുങ്ങള്‍ക്കു മാത്രമേ പറ്റുകയൊള്ളൂ, പെണ്‍ കുട്ടികള്‍ക്ക് പറ്റില്ലേ, ദുര്‍ഗ കൃഷ്ണ

ദുര്‍ഗ കൃഷ്ണ നായികയായി എത്തുന്ന പുതിയ ചിത്രമാണ് കുടുക്ക് 2025. ചിത്രത്തിലെ നായകനായ കൃഷ്ണശങ്കറിനൊപ്പമുള്ള ലിപ് ലോക്ക് സീന്‍ അഭിനയിച്ചതിന് കടുത്ത സൈബര്‍ ആക്രമണമാണ് ദുര്‍ഗ കൃഷ്ണ നേരിടുന്നത്. ദുര്‍ഗയുടെ ഭര്‍ത്താവ് അര്‍ജുന്‍ രവീന്ദ്രന് എതിരെയും മോശം കമന്റുകള്‍ എത്തുന്നുണ്ട്. ഇപ്പോള്‍ അധിക്ഷേപ കമന്റുകള്‍ക്ക് മറുപടിയായി രംഗത്ത് എത്തിയിരിക്കുകയാണ് ദുര്‍ഗ. ഒരു പെണ്‍കുട്ടിയുടെ അധിക്ഷേപ കമന്റ് സ്റ്റോറിയാക്കി കൊണ്ടി നടി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോയുമായി എത്തിയത്.

ദുര്‍ഗയുടെ വാക്കുകള്‍, കുടുക്ക് 2025ലെ എന്ന എന്റെ സിനിമയിലെ ഒരു പാട്ട് ഇറങ്ങിയിട്ടുണ്ടായിരുന്നു. അതിന്റെ അവസാന ഭാഗത്തെ സീന്‍ ഒരു ലിപ് ലോക് സീനാണ്. അതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന വലിയ പ്രശ്നം. ആ പാട്ടിറങ്ങിയതിന് ശേഷം ഞാനും എന്റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിട്ടുണ്ടായിരുന്നു. ആ അഭിമുഖത്തില്‍ അവര്‍ ഈ ലിപ് ലോക്ക് രംഗതങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. അതായത് ആ സീന്‍ അഭിനയിച്ചപ്പോള്‍ എന്റേയും നടന്‍ കിച്ചുവിന്റേയും പങ്കാളികള്‍ എങ്ങനെയാണ് ഇത് എടുത്തതെന്ന് ചോദിച്ചിരുന്നു. ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോര്‍ട്ടീവാണ് എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. സിനിമയെ സിനിമയായിട്ടും ജീവിതം ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും കിട്ടിയത് എന്നാണ് ഞാന്‍ പറഞ്ഞത്.

ആ ഇന്റര്‍വ്യൂവിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്ത എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്റെ സഹപ്രവര്‍ത്തനെ സപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവായ ആളും ആയി. അതെങ്ങനെയാണ് എന്ന് എനിക്ക് മനസിലായില്ല. ഞങ്ങള്‍ രണ്ട് പേരും ചെയ്ത കാര്യം ഒന്നാണ്. എന്നാല്‍ വിമര്‍ശനം എനിക്കു മാത്രമാണ്. ഞാന്‍ ഒറ്റയ്ക്ക് പോയിട്ടല്ല ലിപ് ലോക്ക് ചെയ്തിരിക്കുന്നത്. ഇന്ന് എന്റെയും ഭര്‍ത്താവ് അര്‍ജുന്റേയും പോസ്റ്റിനു താഴെ വന്ന ഒരു കമന്റ് ഞാന്‍ സ്റ്റോറിയാക്കിയിട്ടുണ്ടായിരുന്നു.അയാള്‍ ചോദിച്ചത് നിന്റെ ഭര്‍ത്താവിന് നട്ടെല്ലില്ലെ എന്നാണ്. ആദ്യം എന്നെ ശവം എന്നൊക്കെ വിളിച്ചാണ് മെസേജ് അയച്ചത്. ആദ്യം ഭീഷണിയായിരുന്നു. പിന്നെ അതിന്റെ താഴെ വന്ന് സോറിയൊക്കെ പറഞ്ഞു. ആ സ്റ്റോറി ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എനിക്ക് അതിന് താത്പര്യം ഇല്ലായിരുന്നു.

ആ കുട്ടി പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നാണ് . ശരിയാണ് അഭിപ്രായ സ്വാതന്ത്ര്യം എല്ലാര്‍ക്കുമുണ്ട്. എന്റെ സിനിമ ഇഷ്മില്ലെങ്കില്‍ ഇഷ്ടമല്ലെന്ന് പറഞ്ഞോളൂ, അഭിനയം കൊള്ളില്ലേങ്കില്‍ അതിനെ വിമര്‍ശിച്ചോളൂ. ആ സീന്‍ നിങ്ങള്‍ക്ക് ഇഷ്ടമായില്ലേങ്കില്‍ നിങ്ങള്‍ കാണേണ്ട. ഒരാളുടെ പേഴ്‌സണല്‍ ലൈഫിനെ ചൊറിഞ്ഞു കൊണ്ടാവരുത് നിങ്ങളുടെ അഭിപ്രായം. നിങ്ങളുടെ ഭര്‍ത്താവിന് നാണമില്ലേ എന്നൊക്കെ ചോദിക്കാന്‍ എന്റെ കല്യാണത്തിനു മുമ്ബ് ഞാന്‍ ചെയ്തത് സിനിമയാണ്. വിവാഹത്തിന് മുന്‍പാണ് ഇതിന്റെ ഷൂട്ട് നടന്നത്. ഞാന്‍ എന്താണെന്നും എന്റെ തൊഴിലെന്താണെന്നും അറിഞ്ഞിട്ടു തന്നെയാണ് അദ്ദേഹം എന്നെ കല്യാണം കഴിച്ചത്. വിവാഹം കഴിഞ്ഞെന്നു പറഞ്ഞ് ഞാന്‍ അഭിനയിക്കുന്നതില്‍ ലിമിറ്റേഷന്‍ വയ്‌ക്കേണ്ടതില്ലല്ലോ.

കല്യാണം കഴിഞ്ഞതു കൊണ്ട് തെറിവിളിക്കുന്നതു മുഴുവന്‍ ഭര്‍ത്താവിനെയാണ്. കല്യാണം കഴിഞ്ഞിട്ടില്ലായിരുന്നെങ്കില്‍ ഇത് കേള്‍ക്കേണ്ടത് എന്റെ അച്ഛനും അമ്മയും ആകുമായിരുന്നേനെ, അല്ലേ. മലയാള സിനിമയില്‍ ഈ ലിപ് ലോക്ക് ചെയ്യാന്‍ ആണുങ്ങള്‍ക്കു മാത്രമേ പറ്റുകയൊള്ളൂ, പെണ്‍ കുട്ടികള്‍ക്ക് പറ്റില്ലേ. അല്ലേങ്കില്‍ ഇത്തരം ഒരു രംഗം ചെയ്തതിന് എന്തുകൊണ്ടാണ് പെണ്‍കുട്ടികളെ മാത്രം വിമര്‍ശിക്കുന്നത്. ലിപ് ലോക്ക് ചെയ്ത കിച്ചു ഭയങ്കര ഹീറോ ആയി എനിക്ക് ലഭിക്കുന്നത് വിമര്‍ശനവും. എന്നെ തെറിവിളിച്ച കുട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട് സ്റ്റോറി ഡിലീറ്റ് ചെയ്യാന്‍. എന്റെ വീട്ടുകാര്‍ കണ്ടാല്‍ വലിയ പ്രശ്‌നമാകും എന്നൊക്കെയാണ് പറയുന്നത്.

എന്നേയോ അര്‍ജുനേയോ ഈ കമന്റുകളൊന്നും ബാധിക്കുന്നില്ല. അര്‍ജുന്‍ പറഞ്ഞത് ഈ കമന്റുകള്‍ ഒക്കെ ഒഴിവാക്കി വിടാനാണ്. പക്ഷേ അര്‍ജുന്റെ സഹോദരങ്ങളും കുടുംബവുമെല്ലാം ഇത് കാണും. അവര്‍ക്കപം അവരുടെ മക്കളെ പറ്റി മോശം കേള്‍ക്കുമ്‌ബോള്‍ വിഷമം ആകുമല്ലോ, ഞങ്ങള്‍ക്കും ഇതെല്ലാം ഞങ്ങളുടെ കുടുംബം കാണുന്നതില്‍ ബുദ്ധിമുട്ടുണ്ട്. അര്‍ജുന് കാര്യങ്ങളൊക്കെ അറിയാം. അദ്ദേഹവും സിനിമാ മേഖലയില്‍ ആയത് കൊണ്ട് കുഴപ്പമില്ല. സിനിമ വേറെ, ജീവിതം വേറെ. ഇഷ്ടമില്ലേങ്കില്‍ കാണേണ്ട. അതുകഴിഞ്ഞിട്ട് കുറ്റം പറയുന്നത് ശരിയല്ല.ദയവ് ചെയ്ത് ഇനി മോശം കമന്റുമായി വരേണ്ട. കാരണം ഇതൊക്കെ തന്റെ ജോലിയാണെന്ന് മനസിലാക്കാനുള്ള ബോധം ഒക്കെ ഉള്ള ആളുകളാണ് എന്റേയും അര്‍ജുന്റേയും കുടുംബം. അതുകൊണ്ട് ഇനി ചൊറിയേണ്ട., ദുര്‍ഗ വീഡിയോയില്‍ പറഞ്ഞു.

Written by admin

ഇന്നലെ ഒരു ഇടിത്തീ പോലെ മരണ വാര്‍ത്ത, കാണാന്‍ കഴിയാത്തതില്‍ അതിയായി വിഷമമുണ്ട്.. സീമ ജി നായര്‍

അവൾ എനിക്ക് ഒരു മകളേക്കാൾ ഏറെയാണ് : സന്തോഷദിനത്തിൽ സ്നേഹം പങ്കിട്ട് സൗഭാഗ്യ