in

ആകാശത്തു വെച്ച് മോതിരമാറ്റം, രജിസ്റ്റർ വിവാഹം ചെയ്ത ശേഷം സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ച് താലികെട്ടി, വീട്ടുകാരുടെ എതിർപ്പ്, പ്രിയ നടി ആനിയുടെയും ഷാജി കൈലാസിന്റെയും ജീവിതത്തിൽ സംഭവിച്ചത് ഇങ്ങനെ

മലയാള സിനിമയ്ക്കുള്ളിലെ പ്രണയ കഥകൾ പകൽ പോലെ ആരാധകർക്കെല്ലാം വ്യക്തമാണ്. സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലം ആയിരുന്നു എങ്കിലും ഹംസങ്ങൾ ഒരുപാടു ഉണ്ടായിരുന്നതു കൊണ്ടു തന്നെ പ്രണയ രഹസ്യങ്ങൾ തെല്ലും ഇല്ലായിരുന്നു എന്നതാണു വാസ്തവം.

ജയറാമും പാർവതിയും ആനിയും – ഷാജി കൈലാസുമൊക്കെ ഇത്തരം പ്രണയത്തിന്റെ സുഖം അറിഞ്ഞാവരാണ്. ഇപ്പോഴിതാ ചില പ്രണയകാല ഓർമ്മകൾ പങ്കു വയ്ക്കുകയാണ് ഇവർ. രുദ്രാക്ഷത്തിന്റെ ലൊക്കേഷനിലാണു ഷാജി കൈലാസ്- ആനി പ്രണയം എന്നായിരുന്നു പരക്കെ ധാരണ.

എന്നാൽ ഇത് തിരുത്തിയിരിക്കുകയാണ് ഷാജി കൈലാസ് ഇപ്പോൾ. ആ സിനിമയിൽ സംവിധായകനായി ഞാനും ആനി അതിൽ അഭിനയിക്കുന്ന നടിയും മാത്രമായിരുന്നു. അതാകും ഞങ്ങൾ വിവാഹിതരായത് അങ്ങനെ ആണ് എന്ന് എല്ലാവരും ചിന്തിക്കുന്നത്. എന്നാൽ അതിൽ ഒരു വാസ്തവവും ഇല്ല. കല്യാണം കഴിക്കില്ല എന്ന് പറഞ്ഞ് നടന്ന ആളാണ് ഞാൻ.

ആനിയുമായി ഞാൻ ഇഷ്ടത്തിൽ ആകുന്നത് തികച്ചും യാദൃശ്ചികം ആയാണ്. ഈ കുട്ടി കൊള്ളാമല്ലോ ഞാൻ കല്യാണം കഴിച്ചാലോ എന്ന് രഞ്ജി പണിക്കരോടു ചുമ്മാ പറഞ്ഞതാണ്. പുള്ളിക്കാരൻ അതുപോലെ തന്നെ ആനിയോട് ചോദിച്ചു. അങ്ങനെയാണ് ആനി അറിയുന്നത്. അന്നു ഫോണും നെറ്റും സോഷ്യൽ മീഡിയയും ഒന്നും ഇല്ലല്ലോ. അതുകൊണ്ട് മനസ്സിൽ നിറയെ ആയിരുന്നു പ്രണയം.

ഇതിനിടെ മറ്റൊരു സംഭവം ഉണ്ടായി, ആകാശത്ത് വെച്ചുള്ള മോതിരം മാറ്റം. അതും പ്രണയം പോലെ തന്നെ വളരെ യാദൃശ്ചികമായി നടന്ന ഒരു കാര്യമായിരുന്നു. തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് പോവുകയാണ്. ഫ്ലൈറ്റിൽ ആനിയുമുണ്ട്. പെട്ടെന്ന് കയ്യിൽ കിടന്ന മോതിരം എടുത്തു.

ആനി ഉണ്ടാവും എന്ന് അറിഞ്ഞില്ല. ആനിയെ കണ്ടതോടെ എന്റെ കൈയിലുണ്ടായിരുന്ന മോതിരം എടുത്ത് ഇട്ടു കൊടുത്തു. പ്രണയ വിവാഹം ആയതുകൊണ്ട് തന്നെ ജാതിയും മതവും ഒക്കെ വില്ലനായി, ഇതൊക്കെ സ്വാഭാവികം ആണല്ലോ, ഒരാഴ്ച കഴിഞ്ഞപ്പോൾ അതൊക്കെ മാറുകയും ചെയ്തു. ഞാൻ ആരാണെന്ന് പിന്നീടാണ് ആനിയുടെ വീട്ടുകാർക്ക് മനസ്സിലായത്.

ഇപ്പോൾ ഞാൻ അവരുടെ ഏറ്റവും പ്രിയപ്പെട്ട മരുമകനാണ്‌. ആനിയുമായി ഒളിച്ചോടിയ ഷാജിക്ക് സുരേഷ് ഗോപിയാണു രക്ഷകനായി എത്തിയത്. സുരേഷ് ഗോപിയുടെ വീട്ടിൽ വച്ചാണ് ആനിയും സംവിധായകൻ ഷാജി കൈലാസും വിവാഹിതരായത് എന്ന കഥ പണ്ടു മുതൽതന്നെ പരന്നതാണ്.

ഇതിനിടെയാണു ഇപ്പോൾ രണ്ട് തവണ ആനിയുടെ കഴുത്തിൽ താലി കെട്ടിയിട്ടുണ്ട് എന്നും ആകാശത്ത് വെച്ച് മോതിരം മാറ്റം നടത്തിയിട്ടുണ്ടെന്നും കൂടി ഷാജി കൈലാസ് വെളിപ്പെടുത്തിയിരിക്കുന്നത്. രജിസ്റ്റർ ഓഫീസിൽ പോയി ഒപ്പിട്ടു ശേഷം സുരേഷ് ഗോപിയുടെ വീട്ടിൽ വച്ചാണ് ആനിയുടെ കഴുത്തിൽ താലി കെട്ടുന്നത്. പിന്നീട് ആനിയുടെ തീരുമാന പ്രകാരം ശംഖ്മുഖത്ത് വെച്ചും താലി കെട്ടി.

Written by Editor 2

അമ്പോ.. ഇതൊക്കെയാണ് ഫിറ്റ്നസ്.. ആരാധക മനം കവർന്ന് തെന്നിന്ത്യൻ നടി റിതിക സിംഗ്, കിടിലൻ ഫോട്ടോസ് കാണാം

പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ വിവാഹം?, വെളിപ്പെടുത്തലുമായി സംവിധായകൻ..!