in

ഞങ്ങളുടേത് കുറച്ച് കോസ്റ്റ്ലി പ്രേമമായിരുന്നു, വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ചാടിക്കേറി കല്യാണം കഴിക്കുമെന്ന് അവർ കരുതിയില്ല; ആരുമറിയാതെ വിവാഹം കഴിച്ചതിനെ കുറിച്ച് ചിപ്പി തുറന്ന് പറയുന്നു

മലയാള ചലച്ചിത്ര രംഗത്ത് പ്രണയ വിവാഹം എന്നത് ഒരു പുത്തരിയല്ല. അഭിനയ ലോകത്തു നിന്നും ഇണയെ കണ്ടെത്തി പ്രണയിച്ച് വിവാഹിതരായവര്‍ ഏറെയാണ്. നടീ നടന്മാര്‍ ആകണമെന്നില്ല. സിനിമയുടെ വിവിധ മേഖലകളില്‍ പെട്ടവരാണ് പലരും.

ഇവരില്‍ പലരും ഇപ്പോള്‍ വിവാഹ മോചിതരുമാണ് എന്നതും ശ്രദ്ദേയം. ദിലീപ്- മഞ്ജുവാര്യര്‍, ലിസി-പ്രിയദര്‍ശന്‍ ഇവരൊക്കെ കൊടുമ്പിരി കൊണ്ട പ്രണയത്തിലൂടെ ഒന്നായവര്‍ ആയിരുന്നു. എന്നാല്‍, ജീവിതത്തിലെ വിവിധ പ്രതിസന്ധി ഘട്ടങ്ങളില്‍ എത്തിയപ്പോള്‍ ഇവര്‍ വഴിപിരിയും ചെയ്തു.

അപ്പോഴും നമുക്ക് മുന്നില്‍ മാതൃകാ ദമ്പതികളായി തുടരുന്ന ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ജയറാം-പാര്‍വതി, ചിപ്പി-രഞ്ജിത്ത്, ബിജു മേനോന്‍-സംയുക്തവര്‍മ്മ ഇങ്ങനെ നീളുന്നു ലിസ്റ്റ്. സിനിമാ താരങ്ങളുടെ പ്രണയ കഥകളൊക്കെ പ്രേക്ഷകര്‍ക്ക് പകല്‍ പോലെ വ്യക്തമാണ്. എന്നാല്‍, പലരും ചില കാര്യങ്ങളൊക്കെ മറച്ചുവെച്ചാണ് തങ്ങളുടെ പ്രണയകഥ പറയുന്നത്.

അതുകൊണ്ടു തന്നെ പലപ്പോഴും നമുക്ക് ഇക്കാര്യത്തില്‍ പുതുമ തോന്നുകയും ചെയ്യും. സിനിമയെന്ന വലിയൊരു ലോകത്ത് ആരും അറിയാതെ പ്രണയിക്കുക അസാധ്യമാണ്. അതുകൊണ്ടു തന്നെ പലര്‍ക്കും അറിയാവുന്ന പ്രണയ രഹസ്യങ്ങളും ഉണ്ട്.

ഇപ്പോഴിതാ ഞങ്ങളുടേത് അല്‍പ്പം കോസ്റ്റ്‌ലി പ്രണയമായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി ചിപ്പി. പരിചയപ്പെട്ടു, ഇഷ്ടത്തിലായി. എന്നാല്‍, അതിനപ്പുറത്തേയ്ക്ക് ഒന്ന് പരസ്പരം സംസാരിക്കണമെങ്കില്‍ പെടാപ്പാട് തന്നെ ആയിരുന്നു. കൂടുതലായും ഫോണിലൂടെ ആയിരുന്നു സംസാരം. സെല്‍ഫോണ്‍ ഇറങ്ങിയ സമയമായിരുന്നു.

ഇന്നത്തെപ്പോലെ നെറ്റ് ഓഫറുകളൊന്നും ഇല്ലല്ലോ. അന്നൊക്കെ കോള്‍ ചെയ്യാന്‍ നല്ല പൈസയും ആകുമായിരുന്നു. ഇന്‍കമിങ് കോളിനു പോലും പൈസ പോകുമായിരുന്നു. ചിപ്പി പറയുന്നു. കരിയറിനോടു ആത്മാർത്ഥത പുലർത്തണമല്ലോ. കല്യാണം കഴിഞ്ഞ സമയത്ത് ചില സിനിമകൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നു.

അത് പോയി ചെയ്ത് കൊടുത്തു. എന്നാൽ പിന്നീട് പുതിയ കമ്മിറ്റ്മെന്റുകളൊന്നും എടുത്തില്ല. സിനിമയിൽ നിന്ന് പൂർണ്ണമായി മാറി നിൽക്കാം എന്നുള്ളത് എന്റെ മാത്രം തീരുമാനം ആയിരുന്നു. രഞ്ജിയ്ക്ക് ഇപ്പോഴും അതൊരു പ്രശ്നല്ല. ഇപ്പോൾ സീരിയലുകൾ ചെയ്യുന്നുണ്ട്. അതെന്റെ കംഫർട്ട് കൂടി നോക്കിയിട്ടാണെന്നും ചിപ്പി പറയുന്നു.

ഇനി ചിപ്പിയെ കുറിച്ച്… മലയാള ചലച്ചിത്ര രംഗത്ത് നായികയായും സഹ നടിയായും ശോഭിച്ച നടിയാണ് ചിപ്പി. പാഥേയം എന്ന ഭരതന്‍ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച സാഹിത്യകാരന്‍ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോന്‍ ആയി ചലച്ചിത്ര രംഗത്തെത്തി. നിരവധി അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ചിപ്പി 1996ല്‍ കര്‍ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടി.

കുറെ അധികം സിനിമകളില്‍ നായികയായും സഹ നടിയായും ചിപ്പി അഭിനയിച്ചു. ടെലിവിഷന്‍ സീരിയലുകളില്‍ സജീവ സാന്നിധ്യം ആണ്. ചലച്ചിത്ര നിര്‍മ്മാതാവായ ഭര്‍ത്താവ് രഞ്ജിത്തിനൊപ്പം അവന്തിക ക്രിയേഷന്‍സിന്റെ ബാനറില്‍ ചില സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

Written by Editor 2

ഗോവയിൽ നിന്നും സൂപ്പർ സ്റ്റൈൽ ഫോട്ടോസുമായി ശാലിൻ സോയ; കിടിലൻ ഫോട്ടോസ് കാണാം

സിനിമയിൽ അന്നും ഇന്നും എന്നും അതിന് തന്നെയാണ് പ്രാധാന്യം, എല്ലാവർക്കും അറിയാവുന്ന ഒരു സത്യമാണത്, എത്ര പരാതിപ്പെട്ടിട്ടും കാര്യമില്ല: അംബിക വെളിപ്പെടുത്തുന്നു..!