in ,

മുസ്ലീമാണെങ്കിൽ കൊച്ചിയിൽ വീട് കിട്ടില്ല: അനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക

മുസ്‌ലിമാണെന്ന കാരണത്താല്‍ കൊച്ചിയിൽ ഫ്‌ലാറ്റ് വാടകക്ക് ലഭിക്കാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രം പുഴുവിന്റെ സംവിധായിക റത്തീന ഷെര്‍ഷാദ് രംഗത്ത്.പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി മാറി ക്കൊണ്ടിരിക്കുകയാണ് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.

മുസ്‌ലിം വിഭാഗം, ഭര്‍ത്താവ് കൂടെയില്ല, സിനിമയില്‍ ജോലി ചെയ്യുന്നു എന്നീ കാരണങ്ങളാല്‍ കൊച്ചിയില്‍ ഫ്‌ലാറ്റ് ലഭിക്കുന്നില്ലെന്നാണ് സംവിധായിക രത്തീന ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്.

കുറിപ്പ്:

“റത്തീന ന്ന് പറയുമ്പോ??”  “പറയുമ്പോ? ”  മുസ്ലിം അല്ലല്ലോ ല്ലേ?? ” “യെസ് ആണ്…’ ” ഓ, അപ്പൊ  ബുദ്ധി മുട്ടായിരിക്കും  മാഡം!” കൊച്ചിയിൽ വാടകയ്ക്കു ഫ്ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുൻപും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും പുതുമ തോന്നിയില്ല.  ഇത്തവണ പുതുമ തോന്നിയത്  ഏഴു വയസ്സിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങൾ പാടില്ല  എന്ന് പറഞ്ഞപ്പോഴാ.. അവര് വീടിന്റെ കഴുക്കോൽ ഇളക്കുമാരിക്കും!  പിന്നെ സ്ഥിരം ഫ്രഷ് ഐറ്റംസ് ഭർത്താവ് കൂടെ ഇല്ലേൽ നഹി നഹി സിനിമായോ, നോ നെവർ അപ്പോപിന്നെ മേൽ പറഞ്ഞ  എല്ലാം കൃത്യമായി തികഞ്ഞ  എനിക്കോ?! ..   “ബാ.. പോവാം ….”  — Not All Men ന്ന് പറയുന്ന പോലെ  Not all landlords എന്ന് പറഞ്ഞു  നമ്മക്ക് ആശ്വസിക്കാം…

Written by admin

കൊവിഡ് പോസിറ്റീവായി, മണം ലഭിക്കാത്തതൊഴിച്ചാൽ മറ്റെല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്- അന്ന ബെൻ

‘കാൽവിൻ ക്ലെയിൻന്റെ’ ബ്രാ’ധരിച്ചെത്തി പഞ്ചാബി ഗ്ലാമർ താരം’യേശ സാഗർ’…കണ്ണ് തള്ളി ആരാധകർ