in

കൊവിഡ് പോസിറ്റീവായി, മണം ലഭിക്കാത്തതൊഴിച്ചാൽ മറ്റെല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്- അന്ന ബെൻ

യുവനടിയും തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിൻറെ മകളുമായ അന്ന ബെന്നിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെയാണ് അന്ന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മണമില്ലാത്തതൊഴിച്ചാല്‍ മറ്റെല്ലാ ലക്ഷങ്ങളും തനിക്ക് ഉണ്ടെന്നും താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് രോഗം പരിശോധിക്കണമെന്നും താരം ആവശ്യപ്പെട്ടിരിക്കുകയാണ്.

‘കൊവിഡ് പോസ്റ്റീവായി. മണം ലഭിക്കാത്തതൊഴിച്ചാൽ മറ്റെല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്. ഇപ്പോള്‍ ഹോം ക്വാറന്‍റൈനിലാണെന്നും സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ദയവായി പരിശോധിക്കണമെന്നും സുരക്ഷിതരാണെന്നും പ്രതീക്ഷിക്കുന്നുവെന്നും അന്ന ബെന്‍ കുറിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസങ്ങളിലായി നിരവധി സിനിമാതാരങ്ങള്‍ക്കുള്‍പ്പെടെ കൊവിഡ് പോസിറ്റീവായിട്ടുണ്ട് സുരേഷ് ഗോപിക്കും മമ്മൂട്ടിക്കും അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താരങ്ങള്‍ തന്നെയാണ് തങ്ങളുടെ സോഷ്യൽമീഡിയ പേജുകളിലൂടെ ഇക്കാര്യം അറിയിച്ചിരുന്നത്. സാറാസ് ആണ് അന്നയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

നാരദൻ, എന്നിട്ട് അവസാനം, കാപ്പ, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളാണ് അന്നയുടേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജൻ പ്രമോദ് ഒരുക്കുന്ന പുതിയ സിനിമയിലും അന്ന ബെൻ അഭിനയിക്കുന്നുണ്ട്.

Written by admin

നടന്‍ ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി

മുസ്ലീമാണെങ്കിൽ കൊച്ചിയിൽ വീട് കിട്ടില്ല: അനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക