തമിഴ് സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടന് ഹരീഷ് ഉത്തമനും നടി ചിന്നു കുരുവിളയും വിവാഹിതരായി. മാവേലിക്കര സബ് രജിസ്ട്രാർ ഓഫിസിൽ വച്ചായിരുന്നു ഏറ്റവും അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉൾപ്പെടുത്തി വിവാഹം നടത്തിയത്. വൈകിട്ട് അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്നും ഒരുക്കിയിട്ടുണ്ട്.
തമിഴ് സിനിമാ ലോകത്താണ് താരം ഏറ്റവുമധികം അഭിനയിച്ചിരിക്കുന്നത്.
തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലൻ വേഷത്തിലൂടെയാണ് ഹരീഷ് സിനിമ ലോകത്ത് പ്രിയങ്കരനായത്. തമിഴിൽ മാത്രമല്ല മലയാളി പ്രേക്ഷകർക്കും പരിചിതനാണ് ഹരീഷ്. മമ്മൂട്ടി നായകനായെത്തുന്ന ‘ഭീഷ്മ പർവം’ ആണ് ഹരീഷിന്റെ ഏറ്റവും പുതിയ പ്രോജക്ട്.
മലയാളത്തിൽ ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായി എത്തിയ നോർത്ത് 24 കാതം, ലുക്ക ചുപ്പി, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് നടിയും സിനിമ പ്രവർത്തകയുമാ ചിന്നു. പ്രശസ്ത ഛായാഗ്രാഹകൻ മനോജ് പിള്ളയുടെ സഹായിയായി പ്രവർത്തിക്കുന്ന ചിന്നു, മാമാങ്കം ഉൾപ്പടെയുള്ള സിനിമകളിൽ ക്യാമറ അസിസ്റ്റന്റായി ജോലി ചെയ്തിട്ടുണ്ട്.
നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ താരങ്ങളുടെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറി ക്കൊണ്ടിരിക്കുകയാണ് നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി രംഗത്തെത്തിയത് നിരവധി സോഷ്യൽ മീഡിയ പേജുകളിലൂടെ യും വിവാഹത്തിന് ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.