തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടി തിളങ്ങുന്നത് തെലുങ്ക് ചിത്രങ്ങളിലൂടെയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുമുണ്ട്. കുറുപ്പ് എന്ന ചിത്രത്തിലാണ് അനുപമ പരമേശ്വരനെ ഏറ്റവും ഒടുവിൽ മലയാളികൾ കണ്ടത്. പ്രേമം എന്ന ചിത്രത്തിന് ശേഷം ഒരു മുഴുനീള നായിക വേഷം അനുപമ മലയാളത്തിൽ ചെയ്തിട്ടില്ല.
മരുമകൻ ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് റൗഡി ബോയ്സ്. കാമ്പസ് പശ്ചാത്തലത്തിലുള്ള പ്രണയവും റൗഡിത്തരവും ഒക്കെയാണ് ശ്രീ ഹർഷ കൊങ്കുണി സംവിധാനം ചെയ്ത റൗഡി ബോസ് എന്ന ചിത്രം. ട്രെയിലർ റിലീസ് ചെയ്തത് മുതൽ ചിത്രത്തിലെ അനുപമയുടെ ലിപ് ലോക്ക് രംഗം ചർച്ചയായിരുന്നു
ചിത്രത്തിലെ ലിപ് ലോക്ക് രംഗത്തിന് നടി വാങ്ങിത് വൻ പ്രതിഫലമാണെന്ന് റിപ്പോർട്ട്. ടോളിവുഡ് മാധ്യമമാണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. 50 ലക്ഷത്തിലധികം രൂപയാണ് നടി വാങ്ങിയിരിക്കുന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. ഇതാദ്യമായിട്ടാണ് അനുപമ ഇത്രയും രൂപ പ്രതിഫലം വാങ്ങുന്നതെന്നും ടോളിവുഡ് മാധ്യമം പറയുന്നുണ്ട്.
ലിപ് ലോക്ക് രംഗം ആ സിനിമയുടെ ഒരു ഭാഗം മാത്രമാണ്. ആഷിഷ് ചെയ്യുന്ന കഥാപാത്രത്തെയാണ് ചുംബിച്ചത് എന്ന നിലയിൽ മാത്രമേ കണ്ടിട്ടുള്ളൂ. സിനിമ കണ്ടവർ ഇഴുകി ചേർന്ന് അഭിനയിച്ച രംഗം കാണുമ്പോൾ സിനിമയിൽ അതിന്റെ ആവശ്യകതയെ കുറിച്ച് മനസ്സിലാക്കുമെന്ന് അനുപമ അടുത്തിടെ പറഞ്ഞിരുന്നു.
അതേ സമയം തെലുങ്ക് സിനിമാ ലോകത്ത് വളരെ അധികം സജീവമാണ് നടി. പത്തോളം സിനിമകൾ തെലുങ്കിൽ ചെയ്ത അനുപമ തമിഴിലും കന്നടയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 18 പേജസ്, കാർത്തികേയ2, ഹെലൻ എന്നിങ്ങനെയുള്ള തെലുങ്ക് സിനിമകളിലാണ് നടി നിലവിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.