in ,

ഒന്നും പറയാനാകാതെ വീൽചെയറിൽ സന്തോഷത്തോടെ, അപകടത്തിന് ശേഷം അമ്പിളിച്ചേട്ടനെ വേദിയിൽ കണ്ടതിനെക്കുറിച്ച് ഉർവശി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഉർവശി. എന്നാൽ മലയാളത്തിൽ മാത്രമല്ല തമിഴിലും ഇപിപ്പോൾ തിളങ്ങി നിൽക്കുകയാണ് താരം. ഉർവശിയുടെ സഹോദരിമാരായ കലാരഞ്ജിനിയും കൽപ്പനയും ശ്രദ്ധ നേടിയ താരങ്ങളാണ്. തെന്നിന്ത്യൻ ഭാഷകളിൽ അഞ്ഞൂറിൽ അധികം ചിത്രങ്ങളിൽ ഉർവശി അഭിനയിച്ചിട്ടുണ്ട്. പല കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച നടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം കേശു ഈ വീടിന്റെ നാഥനാണ്. ഈയ്യടുത്ത് തന്റെ പുതിയ സിനിമയുടെ പരിപാടിയുടെ ഭാഗമായി ഉർവ്വശിയ്‌ക്കൊപ്പം വേദിയിൽ ജഗതി ശ്രീകുമാർ എത്തിയിരുന്നു. വൈകാരികമായ രംഗങ്ങളായിരുന്നു അത്. ഇപ്പോഴിതാ ആ അനുഭവത്തെക്കുറിച്ച്‌ മനസ് തുറക്കുകയാണ് ഉർവ്വശി.

കുറേ കാലത്തിന് ശേഷമാണ്, അപകടമുണ്ടായ ശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തെ ഒരു വേദിയിൽ ഞാൻ കാണുന്നത്. അപ്പോൾ ഒരുപാട് ഓർമ്മകളും ചിന്തകളുമുണ്ട്. സിനിമയിലെ ഓർമ്മകളല്ല. അതിലുമൊക്കെ ഒരുപാട് മുമ്പുഒള്ള കാര്യങ്ങളാണ്. എന്റെ കുടുംബത്തിലെ ഒരംഗത്തെ പോലെയായിരുന്നുവെന്നും ഉർവ്വശി പറയുന്നു.

ഈ വേദിയിൽ അദ്ദേഹമായിരുന്നുവെങ്കിൽ എന്തൊക്കെ പറഞ്ഞേനെ എന്ന് ചിന്തിച്ചു. പറയാൻ കഴിവില്ലാതെ വീൽ ചെയറിൽ ഇരിക്കുകയാണ്. പക്ഷെ സന്തോഷവാനായിരുന്നു. പഴയ തലമുറയേയും പുതിയ തലമുറേയും ഒരു വേദിയിൽ കാണാനായി. അതിന്റെ സന്തോഷമൊക്കെ ആ മുഖത്ത് കാണാനായി എന്നാണ് ഉർവ്വശി പറയുന്നത്.

സൗത്ത് ഇന്ത്യയിൽ ആദ്യമായി കാരവാൻ വാങ്ങിച്ച താരമാണ് ഉർവ്വശി അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ബോംബെയിലൊക്കെ മന്ത്രിമാരും മറ്റും ഇങ്ങനൊരു വാഹനം ഉപയോഗിക്കുന്നുണ്ടെന്ന് കേട്ടിരുന്നു. ഞാൻ ഒരു വണ്ടി വാങ്ങാൻ ആലോചിച്ചിരുന്ന സമയാണ്. ആ സമയത്താണ് ഔട്ട് ഡോർ ഷൂട്ടുകളും കൂടി വരുന്നത്. മലയാളത്തിന് പുറമെ തമിഴിലും താൻ അഭിനയിക്കാൻ തുടങ്ങിയിരുന്നു. കൂടതലും ഔട്ട് ഡോറുകളായിരുന്നുവെന്നും താരം പറയുന്നു.

അപ്പോൾ യാത്രയൊക്കെ ബുദ്ധിമുട്ടായിരുന്നു. ഈ സമയത്താണ് തമിഴിൽ കൂടെ അഭിനയിക്കുന്നൊരു താരം കാരവൻ ഒക്കെ വന്നിട്ടുണ്ടെന്നും അത് സെറ്റ് ചെയ്‌തെടുത്താൽ എളുപ്പമാണെന്നും പറയുന്നത്. അതിനകത്ത് ഒരു വീടു പോലെ സെറ്റ് ചെയ്യാമെന്ന് പറഞ്ഞു. അന്ന് കൊയമ്ബത്തൂർ മാത്രമേയുള്ള അത് സെറ്റ് ചെയ്യുന്നത്. അല്ലെങ്കിൽ ബോംബെയിലാണുള്ളത്. ഞങ്ങളുടെ കുടുംബ യാത്രയൊക്കെ അതിനകത്ത് തന്നെയായിരുന്നു. ഇപ്പോഴത്തെ രീതിയല്ല, രണ്ട് സൈഡിലും ട്രെയിൻ പോലെയായിരുന്നു ബെഡ് ഒക്കെ. ബെഡ് ഒക്കെ വേണമെങ്കിൽ എടുത്തു മാറ്റാമായിരുന്നുവെന്നും ഉർവ്വശി ഓർക്കുന്നു.

വണ്ടി മദ്രാസിലെ വീടിന്റെ പാർക്കിംഗിൽ പാർക്ക് ചെയ്യാൻ പറ്റാതെയായി. പുറത്ത് നിർത്തേണ്ടി വന്നു. അത് ബുദ്ധിമുട്ടായി. ഈ സമയത്ത് ഡ്രൈവർ വണ്ടി തനിക്ക് തരുമോ എന്ന് ചോദിക്കുകയായിരുന്നു. അദ്ദേഹത്തിന് അമ്ബലങ്ങളിലും മറ്റും ട്രിപ്പ് പോകാനായിരുന്നു. അങ്ങനെ അദ്ദേഹത്തിന് അത് നൽകിയെന്നും ഉർവ്വശി പറയുന്നു. ലേഡി സൂപ്പർ സ്റ്റാർ എന്ന വിളികളോടും ഉർവ്വശി പ്രതികരിക്കുന്നുണ്ട്. തന്നെ സംബന്ധിച്ച്‌ ഇത് തന്റെ ജോലിയാണെന്നും അത് മര്യാദയ്ക്ക് ചെയ്യുക വീട്ടിൽ പോവുക എന്ന് മാത്രമാണെന്നും താരം പറയുന്നു.

Written by admin

‘Rashmika Mandana looks glamorous in golden color’…!!!

നാളെ ഞാന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരൂ, അതുകൊണ്ട് അവഗണിച്ചു എന്ന് പറയുമോ: നടി ലളിതശ്രീ