in

​ഗ്ലാമറ് കാട്ടിയത് ​ഗുണം ചെയ്തു, അനുപമയുടെ ‘ടില്ലു സ്‌ക്വയര്‍’ നേടിയത് കോടികള്‍

അനുപമ പരമേശ്വരന്റെ ഗ്ലാമറസ് അവതാര്‍ ഏറ്റെടുത്ത പ്രേക്ഷകര്‍. ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ടില്ലു സ്‌ക്വയറിന് ഗംഭീര കളക്ഷന്‍ ആണ് തിയേറ്ററില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് ഓപ്പണിംഗ് ദിന കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്.

23.7 കോടി രൂപ കളക്ഷന്‍ ആണ് ആദ്യ ദിനം ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. ഒരു പോസ്റ്റര്‍ പങ്കുവച്ചു കൊണ്ടാണ് ഇക്കാര്യം നിര്‍മ്മാതാക്കള്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം, ചിത്രത്തിന്റെ റിലീസിന് മുമ്പേ അനുപമയുടെ ഗ്ലാമര്‍ അവതാര്‍ ശ്രദ്ധ നേടിയിരുന്നു. ആദ്യമായാണ് ഒരു സിനിമയില്‍ അനുപമ ഇത്രയും ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെടുന്നത്.

ഡിജെ ടില്ലു സംവിധാനം ചെയ്തത് വിമല്‍ കൃഷ്ണ ആയിരുന്നെങ്കില്‍ ടില്ലു സ്ക്വയര്‍ സംവിധാനം ചെയ്യുന്നത് മാലിക് റാം ആണ്. മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സായ് പ്രകാശ് ഉമ്മഡിസിംഗുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.

എഡിറ്റിംഗ് നവീന്‍ നൂളി, സംഗീതം റാം മിരിയാല, അച്ചു രാജാമണി, കലാസംവിധാനം എ എസ് പ്രകാശ്. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നീ ബാനറുകളില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

Written by admin

എന്താ ഒരു ലുക്കും ഭാവവും, സ്റ്റൈലിഷ് ലുക്കിൽ ‍ഞെട്ടിച്ച് ബിഗ് ബോസ് താരം

എന്തെങ്കിലും വാർത്ത കണ്ടാൽ എന്തിനാണ് വെറുതെ അപ്പന്റെ പേര് ചീത്തയാക്കുന്നത് എന്ന് ചോദിക്കും- വിജയ് യേശുദാസ്