മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദന്. ഇപ്പോള്‍ നടന് ആദ്യമായി നിര്‍മ്മിച്ച മേപ്പടിയാന് എന്ന ചിത്രം മികച്ച പ്രതികരണം നേടുകയാണ്. ഉണ്ണി തന്നെയാണ് നായകനായി എത്തിയത്. ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ ഉണ്ണി മുകുന്ദനെ കുറിച്ചുള്ള കമന്റിന് സംവിധായകന് നാദിര്‍ഷ നല്കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
മേപ്പടിയാന് എന്ന ചിത്രത്തെ പ്രശംസിച്ച് നാദിര്‍ഷ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെ ഉണ്ണിയെ കുറിച്ച് കമന്റ് എത്തി. ഉണ്ണി മുകുന്ദന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവാണെന്നും അതിനാല്‍ ഉണ്ണി മുകുന്ദന്റെ സിനിമകള്‍ കാണരുതെന്നുമായിരുന്നു കമന്റ്. ഈ കമന്റിന് നാദിര്‍ഷ നല്കിയ മറുപടിയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്. വിശദമായി വായിക്കാം.
‘ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയില്‍ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട ഇന്ന് ഭരണം കയ്യാളുന്ന ആര്‍എസ്എസ് എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണി മുകുന്ദന് എന്ന ആര്‍എസ്എസുകാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങള്‍ക്കാവും. ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല. കലയില്‍ വര്‍ഗ്ഗീയതയുണ്ട്. അല്ലെങ്കില്‍ ഇവര്‍ ആര്‍എസഎസ് എന്ന ഭീകരസംഘടനയോട് സ്നേഹം കാണിക്കില്ല. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന എനിക്കും എന്നെപ്പോലുള്ളവര്‍ക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റര്‍. കുട്ടിക്കാലം മുതല്‍ അനുകരിച്ചിരുന്ന ഇഷ്ടപ്പെട്ടിരുന്ന സുരേഷ് ഗോപിയെ വെറുത്തു. പിന്നെയാണോ ഇയാളും നിങ്ങളും. മിന്നല്‍ മുരളിയുടെ സെറ്റും ഈശോ എന്ന പേരും. ഒക്കെ ഒന്ന് ഓര്‍ക്കുന്നതും നല്ലതാണ്’ എന്നായിരുന്നു കമന്റ്.
പിന്നാലെ നാദിര്‍ഷ മറുപടിയുമായി എത്തുകയായിരുന്നു. ലോകത്തു ഒരു യഥാര്‍ത്ഥ കലാകാരനും വര്‍ഗീയമായി ചിന്തിക്കില്ല സഹോദരാ. ഉണ്ണിയെ എനിക്കറിയാം എന്നായിരുന്നു നാദിര്‍ഷ നല്കിയ മറുപടി. നേരത്തെ ഉണ്ണി മുകുന്ദന്റെ സിനിമയെ അഭിനന്ദിച്ചും നാദിര്‍ഷ കുറിപ്പ് പങ്കുവച്ചിരുന്നു. ‘മേപ്പടിയാന് കണ്ടു. കുടുംബം എന്താണെന്നും ജീവിതം എന്താണെന്നും പ്രാരാബ്ധം എന്താണെന്നും അറിയാവുന്നവന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തില്‍ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവര്‍ ക്ഷമിക്കണം’ എന്നായിരുന്നു നാദിര്‍ഷ കുറിച്ചത്.