നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപ് വിവാദത്തിൽ വീണ്ടും മുറുകുകയാണ്. കഴിഞ്ഞദിവസം വനിതാ മാഗസിൻ കവർ ചിത്രമായി വന്നത് ദിലീപിന്റെ കുടുംബമായിരുന്നു. ചിത്രം പുറത്തുവന്നതോടെ നിരവധിഅഭിപ്രായം രംഗത്തുവന്നിരുന്നു. നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസും തൻറെ അഭിപ്രായം സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയിരുന്നു. ചിത്രത്തിലെ മറ്റുള്ളവരെ ഒന്നും കാണാൻ സാധിക്കുന്നില്ല എന്നും ദിലീപിന്റെ ഏറ്റവും ഇളയ മകൾ മഹാലക്ഷ്മിയുടെ മുഖം മാത്രമാണ് തൻറെ മനസ്സിൽ വരുന്നത് ആ കുട്ടിയുടെ പ്രായം കണക്കിലെടുത്തുകൊണ്ട് ഇത്തരത്തിലുള്ള വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് എന്ന് സാന്ദ്ര സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് താരം ഇരക്കൊപ്പം ആണോ അതോ അക്രമിക്ക്ഒപ്പം ആണോ എന്നചോദ്യങ്ങളായിരുന്നു നിരവധിപേർ ഉന്നയിച്ചത്. ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി സാന്ദ്ര തന്നെ സോഷ്യൽ മീഡിയയിൽ നേരിട്ട് എത്തിയിരിക്കുകയാണ്. ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ് . തീർച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊല്സിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു എന്നാണ് സാന്ദ്ര എഴുതിയത്.
കുറിപ്പ്: ചേച്ചി ഇരക്കൊപ്പമോ അതോവേട്ടക്കാരനൊപ്പമോ…?ഈ ചോദ്യമുന്നയിച്ചുകൊണ്ടുള്ള നിരവധി നിരവധി മെസ്സേജുകൾക്കുള്ള മറുപടി ഓരോരുത്തർക്കും വ്യക്തിപരമായി തരുന്നത് അസൗകര്യമായതിനാലാണ് ഈ പോസ്റ്റിടുന്നത് . ഈയൊരു ചോദ്യംതന്നെ അപ്രസക്തമാണ് . തീർച്ചയായും ഇരക്കൊപ്പംതന്നെ. എന്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റാണ് ഇങ്ങനെ ചിന്തിക്കാൻ നിങ്ങളിൽ കുറച്ചു പേരെയെങ്കിലും പ്രേരിപ്പിച്ചതെങ്കിൽ നമ്മുടെ തങ്കകൊല്സിന്റെ പ്രായമുള്ള ഒരു കുട്ടിയേയും ഇത്തരമൊരു സാഹചര്യത്തിൽ വളർന്നുവരണ്ട ആ കുഞ്ഞിന്റെ മാനസികാവസ്ഥയും മാത്രമേ ഞാനപ്പോൾ ചിന്തിച്ചുള്ളു . ആരെയെങ്കിലും വെള്ളപൂശാനോ ന്യായീകരിക്കാനോ ആയിരുന്നില്ല ആ പോസ്റ്റ് . രണ്ട് പെൺകുട്ടികളുടെ അമ്മയായ എനിക്കെങ്ങനെ വേട്ടക്കാരനൊപ്പം നിൽക്കാനാകും…? ആദ്യം വന്ന കുറച്ചു കമന്റ്സ് ഞാനുദ്ദേശിച്ചതിനെ വളച്ചൊടിച്ചാണ് വന്നത് . ബാക്കിയുള്ളവർ അത് പിന്തുടർന്നു തങ്കക്കൊൽസിന് സുഖമില്ലാതെ ഇരുന്നതിനാൽ കമന്റുകൾക്ക് കൃത്യമായി reply ചെയ്യാൻ പറ്റിയില്ല. അപ്പോഴേക്കും പോസ്റ്റിന്റെ ഉദ്ദേശം വേറെ വഴിക്ക് കൊണ്ടുപോകപ്പെട്ടിരുന്നു . എന്നെ അറിയാവുന്നവർ ഇതൊന്നും വിശ്വസിക്കില്ല എന്നറിയാം എങ്കിലും ഒരു ക്ലാരിഫിക്കേഷൻ തരണമെന്ന് തോന്നി. ഞാൻ ഇരയ്‌ക്കൊപ്പം തന്നെയാണ്