തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിനുശേഷം ഗിരീഷ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സൂപ്പർ ശരണ്യ. ചിത്രത്തിൽ അനശ്വരരാജൻ ആണ് കേന്ദ്ര കഥാപാത്രത്തിൽ എത്തുന്നത്. ചിത്രം ഇതിനോടകം മികച്ച ശ്രദ്ധനേടിക്കഴിഞ്ഞു .ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിച്ച മമിത ബൈജു ഇപ്പോളിതാ ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്.
തൻറെ ആസ്തി 6.5 കോടിയാണെന്നും പ്രായം 25 ആണെന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. ഇതൊക്കെ എവിടെ നിന്ന് കണ്ടെത്തുന്നു എന്ന് എനിക്കറിയില്ല പക്ഷേ താൻ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയിൽ അഭിനയിക്കുന്നത് എന്നാണ് താരം വ്യക്തമാക്കിയത് ,ആദ്യത്തെ അവസരം വന്നത് അച്ഛൻറെ സുഹൃത്ത് വഴിയായിരുന്നു ആദ്യം അത്ര താല്പര്യം ഉണ്ടായിരുന്നില്ല എങ്കിലും ഇപ്പോൾ സിനിമയിൽ തന്നെ ശ്രദ്ധ തേടാനാണ് താൻ ആഗ്രഹിക്കുന്നത്.
2007ല്‍ പുറത്ത് ഇറങ്ങിയ ‘സര്‍വോപരി പാലാക്കാരന്’ എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയരംഗത്തേക്ക് വരുന്നത് അതിനുശേഷം
‘വരത്തന്’, ‘ഹണീ ബീ 2’, ‘വികൃതി’ എന്നിങ്ങനെ ചിത്രങ്ങള്‍ ചെയ്തിരുന്നു. ഓപ്പറേഷന് ജാവയിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. പിന്നീട് ആട് ‘ഖോ ഖോ എന്ന ചിത്രവും ശ്രദ്ധേയമായി. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ നടി വളരെയധികം സജീവമാണ് ,താരത്തിനും നിരവധി ആരാധകരും സോഷ്യൽ മീഡിയയിൽ ഉണ്ട്. സൂപ്പർ ശരണ്യ ശ്രദ്ധ നേടിയതോടെ താരത്തിന്റെ ആരാധകരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. നിരവധി സ്വകാര്യ മാധ്യമങ്ങൾക്ക് താരം ഇതിനോടകം അഭിമുഖങ്ങൾ നൽകി കഴിഞ്ഞു. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ തന്നെയാണ് ലഭിച്ചത്. അതിനുശേഷം ചില ഹ്രസ്വ ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.